UPDATES

വിപണി/സാമ്പത്തികം

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്: ഡോളറിനെതിരേ 70 പിന്നിട്ടു

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ആഗോള ഇടിവാണ് രൂപയെ പ്രതികൂലമായി ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ഡോളറിനെതിരായ വ്യാപാരത്തില്‍ ഇന്ത്യന്‍ രൂപയുടെ മുല്യത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഇടിവിന് ശേഷം 69.76 രൂപയില്‍ നിന്നും 33 പൈസ ഇടിഞ്ഞ രുപയുടെ മുല്യം ഇപ്പോള്‍ 1 ഡോളറിന് 70.07 രൂപയാണ്. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം ഒരു ഡോളറിന് 70 പിന്നിട്ടുന്നത്. തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ആഗോള ഇടിവാണ് രൂപയെ പ്രതികൂലമായി ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയും മുന്നാം ലോക രാജ്യങ്ങളിലെ കറസികള്‍ക്ക് തിരിച്ചടിയായെന്നും ചൂണ്ടിക്കാട്ടുന്നു.

തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തിങ്കളാഴ്ച എട്ടുശതമാനമാണ് ഇടിഞ്ഞത്.  രാവിലെ 69.84ല്‍ വ്യാപാരം തുടങ്ങിയശേഷം 69.75ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോവുകയായിരുന്നു.
മുല്യം ഇടിയുന്നതോടെ വര്‍ധിക്കുന്ന ഇറക്കുമതിച്ചിലവ് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാന്‍ ഇടയാക്കിയേക്കും. അതേസമയം മൂല്യം 70 കടന്നതോടെ റിസര്‍വ്വ് ബാങ്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. കരുതല്‍ ശേഖരത്തിലുള്ള ഡോളര്‍ വിറ്റൊഴിച്ചും രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള ശ്രമമായിരിക്കും
ആര്‍ബിഐ സ്വീകരിക്കുക.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍