UPDATES

വിപണി/സാമ്പത്തികം

ഐസിഐസിഐ ബാങ്കിന് 31 അക്കൗണ്ടുകള്‍ക്കെതിരെ ലോണ്‍ തട്ടിപ്പ് സംബന്ധിച്ച് പരാതി

സിഇഒയും എംഡിയുമായ ചന്ദ കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ച സംശയകരമായ ലോണുകള്‍ സംബന്ധിച്ച് ബാങ്കിന്റെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ഐസിഐസിഐ ബാങ്കിന് ലഭിച്ചത് 31 ലോണ്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച പരാതി. വെള്ളിയാഴ്ചയാണ് ഐസിഐസിഐ ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് ഈ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റെഗുലേറ്റര്‍ക്ക് ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചു. പരാതിക്കാരന്‍ അജ്ഞാതനാണ്. ഓഡിറ്റ് കമ്മിറ്റി ഇത് സംബന്ധിച്ച് തുടര്‍നടപടി എടുക്കുമെന്നാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ബാങ്ക് പറയുന്നത്. സിഇഒയും എംഡിയുമായ ചന്ദ കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ച സംശയകരമായ ലോണുകള്‍ സംബന്ധിച്ച് ബാങ്കിന്റെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അവധിയെടുത്തിരിക്കുകയാണ് ബാങ്കിന്റെ ആവശ്യപ്രകാരം ചന്ദ കൊച്ചാര്‍.

2018 മാര്‍ച്ചില്‍ മറ്റ് ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ക്കൊപ്പം ഈ പരാതിയും കിട്ടിയിട്ടുണ്ടായിരുന്നതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ഐസിഐസിഐ പറയുന്നു. ബാങ്കിന്റെ വിസില്‍ ബ്ലോവര്‍ പോളിസി അനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡ് ഓഡിറ്റിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് നിഷ്‌ക്രിയ ആസ്തികള്‍ നിര്‍ണയിച്ചിരിക്കുന്നതെന്ന് ബാങ്ക് അവകാശപ്പെടുന്നു. 2012 മാര്‍ച്ച് 31നും 2017 മാര്‍ച്ച് 31നും ഇടയിലാണ് ഇവ എന്‍പിഎ (നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) ആക്കി മാറ്റിയിരിക്കുന്നത്. അതായത് പരാതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവ എന്‍പിഎ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. 2018 മാര്‍ച്ച് 31ന് അഗ്രഗേറ്റ് ലോണ്‍ 6082 കോടി രൂപയാണ് വരുന്നത്. എന്‍പിഎ റിക്കവറികളുടെ കാര്യത്തിലും പലിശ നിര്‍ണയിക്കുന്നതിലും ക്രമക്കേടുണ്ടായെന്ന ആരോപണം തെറ്റാണെന്ന് ബാങ്ക് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍