UPDATES

വിപണി/സാമ്പത്തികം

സ്മിത വി കൃഷ്ണ രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത; എച്ച്‌സിഎല്‍ ടെക്നോളജീസ് സിഇഒ റോഷ്‌നി നഡാര്‍ രണ്ടാമത്

കിരണ്‍ നഡാര്‍, ലീന ഗാന്ധി തിവാരി, സംഗീത ജിന്‍ഡാല്‍, ജയശ്രീ ഉല്ലാല്‍, അനു അഗ, ശ്രദ്ധ അഗര്‍വാള്‍ എന്നിവരാണ് അതിസമ്പന്നരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.

രാജ്യത്തെ അതിസമ്പന്നരായ പത്തു വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായി ഗോദ്റേജ് ഗ്രൂപ്പ് ബോര്‍ഡംഗം സ്മിത വി കൃഷ്ണ 2014ല്‍ പട്ടികയില്‍ നാലാം സ്ഥാനക്കാരിയിയിരുന്ന സ്മിതക്ക് 2018 ലെ കണക്കുകള്‍ പ്രകാരം ഏകദേശം 37,570 കോടി രൂപയുടെ ആസ്തി യുള്ളതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഗോദ്റേജ് ഗ്രൂപ്പിന്റെ അഞ്ചില്‍ ഒരു ഭാഗം ആസ്തിയുടെ ഉടമയാണ് ഇവര്‍. ആറ്റോമിക് ശാസ്ത്രജ്ഞനായിരുന്ന ഹോമി ജെ ബാബയുടെ മരണശേഷം ഇദ്ദേഹത്തിന്റെ 371 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് വിലയ്ക്കു വാങ്ങി സ്മിത കൃഷ്ണ വാര്‍ത്തകളില്‍ ഇടം പടിച്ചിരുന്നു.

കൊട്ടക്ക് വെല്‍ത്ത് ഹൂരൂണ്‍ ആണ് പട്ടിക തയ്യറാക്കിയത്.  ഇതുപ്രകാരം എച്ച് സിഎല്‍ ടെക്‌നോളജീസ് സിഇഒ റോഷ്നി നഡാറാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരി. 30,200 കോടി ആസ്തിയുമായാണ് റോഷ്നി നഡാറിനുള്ളത്. 2013 ല്‍ തന്റെ 28 ാം വയസിലാണ് റോഷ്നി നഡാര്‍ എച്ച്സിഎല്‍ കമ്പനിയുടെ സിഇഒ യും എക്സിക്യൂട്ടീവ് ഡയറക്ടറുമായി ചുമതലയേറ്റത്. കമ്പനിയുടെ സ്ഥാപകനായ ശിവ് നഡാറിന്റെ മകളാണ് ഇവര്‍. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്യൂണിക്കേഷനില്‍ ബിരുദവും കെല്ലോംഗ് സ്‌കൂള്‍ ഓഫ് മാനേജ് മെന്റില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ശിവ് നഡാര്‍ ഫൗണ്ടേഷന്‍ മേധാവിയും റോഷ്നി നഡാറാണ്.

കിരണ്‍ നഡാര്‍, ലീന ഗാന്ധി തിവാരി, സംഗീത ജിന്‍ഡാല്‍, ജയശ്രീ ഉല്ലാല്‍, അനു അഗ, ശ്രദ്ധ അഗര്‍വാള്‍ എന്നിവരാണ് അതിസമ്പന്നരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള യുസ്വി ഫാര്‍മ ഉടമ ലീന ഗാന്ധി തിവാരിക്ക് 10,730 കോടി ആസ്തിയുള്ളതായാണ് റിപോര്‍ട്ട്. ജെഎസ്ഡബ്ല്യൂ ഉടമ സംഗീത ജിന്‍ഡാലി (ഏഴാമത്) ന് 10,450 കോടിയാണ് ആസ്തി. നെറ്റ്വര്‍ക്കിംഗ് കമ്പനിയായ അരിസ്റ്റ നെറ്റ്വര്‍ക്ക്സ് സിഇഒ ജയശ്രീ ഉല്ലാല്‍( എട്ട്്) 9,490 കോടി. തെര്‍മാക്സ് മുന്‍ ചെയര്‍പേഴ്സണ്‍ അനു അഗ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 8,550 കോടിയാണ് ഇവരുടെ ആസ്തി. പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ശ്രദ്ധ അഗര്‍വാളിന് 8,200 കോടിയാണ് ആസ്തിയുള്ളത്. കോണ്‍ടെക്സ് മീഡിയ സഹ ഉടമയാണിവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍