UPDATES

വിപണി/സാമ്പത്തികം

ജി എസ് ടി നടപ്പിലാക്കിയത് തയാറെടുപ്പുകള്‍ ഇല്ലാതെ; മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്

സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഇടിവുണ്ടായി

ജി എസ് ടി അവതരിപ്പിക്കുന്നതിനു മുന്‍പ് കൂടുതല്‍ തയ്യാറെടുപ്പുകള്‍ വേണമായിരുന്നെന്നു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഇടിവുണ്ടായി. ഇത് പ്രധാന പോരായ്മയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ ഒരു ശതമാനത്തോളം വര്‍ധനയുണ്ടെന്നും ഗീത ചൂണ്ടിക്കാട്ടി. സംസ്ഥാന ഗവണ്‍മെന്‍റ് സംഘടിപ്പിക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു ഗീതാ ഗോപിനാഥ്.

വിമര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെയാണ് വളരുന്നതെന്ന് ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എണ്ണ വിലയിടിഞ്ഞപ്പോള്‍ മിക്ക രാജ്യങ്ങളും തകര്‍ച്ചയിലായെങ്കിലും ഇന്ത്യക്ക് അത് അനുഗ്രഹമാവുകയായിരുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയുടെ വളര്‍ച്ച ഒട്ടും പിന്നിലല്ല എന്നും ഗീത ഗോപിനാഥ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍