UPDATES

വിപണി/സാമ്പത്തികം

ഐസിഐസിഐയ്ക്കും ചന്ദ കൊച്ചാറിനുമെതിരെ നിയമനടപടി സ്വകരിക്കാന്‍ സെബി

ഐസിഐസിഐയ്ക്ക് 25 കോടി രൂപയും ചന്ദ കൊച്ചാറിന് ഒരു കോടി രൂപയും സെബി പിഴയിട്ടേക്കാം. കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടികള്‍ പരിഗണിച്ച ശേഷം അബ്ജുഡിക്കേഷന്‍ പ്രോസസിലേയ്ക്ക് കടക്കും.

ഐസിഐസിഐ ബാങ്കിനും സിഇഒ ചന്ദ കൊച്ചാറിനുമെതിരെ നിയമ നടപടി (അബ്ജുഡിക്കേഷന്‍) സ്വീകരിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ വീഡിയോകോണുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് വീഡിയോകോണിന് ചട്ടം ലംഘിച്ച് ലോണ്‍ അനുവദിച്ചതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഐസിഐസിഐയുടെ ആവശ്യപ്രകാരം ചന്ദ കൊച്ചാര്‍ ലീവിലാണ്. ഐസിഐസിഐയ്ക്ക് 25 കോടി രൂപയും ചന്ദ കൊച്ചാറിന് ഒരു കോടി രൂപയും സെബി പിഴയിട്ടേക്കാം. കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടികള്‍ പരിഗണിച്ച ശേഷം അബ്ജുഡിക്കേഷന്‍ പ്രോസസിലേയ്ക്ക് കടക്കും. വീഡിയോകോണ്‍ പ്രൊമോട്ടര്‍ വേണുഗോപാല്‍ ദൂത്, നൂപവര്‍ റിനീവബിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 64 കോടി രൂപ നല്‍കിയതിന് പിന്നാലെ 3250 കോടി രൂപയുടെ ലോണ്‍ ഐസിഐസിഐ, വീഡിയോകോണിന് നല്‍കിയത് ദുരൂഹമാണ്.

ഐസിഐസിഐയില്‍ നിന്ന് ലോണ്‍ കിട്ടിയതിന് പിന്നാലെ ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള സെബി ട്രസ്റ്റിന് വേണുഗോപാല്‍ ദൂത് പ്രൊപ്രൈറ്റര്‍ഷിപ്പ് കൈമാറിയിരുന്നു. ഒമ്പത് ലക്ഷം രൂപയ്ക്കാണ് ഇത് നല്‍കിയത്. 2017ല്‍ വീഡിയോകോണ്‍ അക്കൗണ്ട് എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) ആയി പ്രഖ്യാപിച്ചു. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ വീട് വാങ്ങിയ ഇടപാടുമായി വീഡിയോകോണിനുള്ള ബന്ധം കമ്പനി പരിശോധിച്ചുവരുകയാണ്. വേണുഗോപാല്‍ ദൂതുമായുള്ള ദീപക് കൊച്ചാറിന്റെ ബിസിനസ് പങ്കാളിത്തം ചന്ദ കൊച്ചാര്‍ സമ്മതിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍