UPDATES

വിപണി/സാമ്പത്തികം

രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിൽ; ആഭ്യന്തര വളർച്ച അഞ്ച് വർഷത്തെ താഴ്ന്ന നിലയിൽ

ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ ഓഫീസ് കണക്കുകൾ പ്രകാരം ആഭ്യന്ത ഉത്പാദനം 6.8 ശതമാനമാണ്. മുൻ വർഷം 7.2 ശതമാനമാണ് വളർച്ചാ നിരക്കെന്നിരിക്കെയാണ് ഈ കുറവ്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് എന്ന് കണക്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തായത്. അതേസമയം ഇന്ത്യുടെ ആഭ്യന്തര വളർച്ചാ നിരക്കിലും ഇടിവ് രേഖപ്പെടുത്തുന്നതാണ് റിപ്പോർട്ട്. ഇന്ത്യയുടെ ഏറ്റവും ആധികാരികമായ സർവേയാണ് എൻ.എസ്.എസ്.ഒ.യുടെ തൊഴിൽ സർവേ.

2018-19 സാമ്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തിന്റെ വളർച്ചാ നിരക്ക് 5.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ കാർഷിക നിർമാണ മേഖലകൾ ഇക്കാലയളവിൽ മോശം അവസ്ഥയാണ് നേരിട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ ഓഫീസ് കണക്കുകൾ പ്രകാരം ആഭ്യന്ത ഉത്പാദനം 6.8 ശതമാനമാണ്. മുൻ വർഷം 7.2 ശതമാനമാണ് വളർച്ചാ നിരക്കെന്നിരിക്കെയാണ് ഈ കുറവ്. 2014-15 സാമ്പത്തിക വർഷത്തിന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ ജിഡിപി നിരക്ക് കൂടിയാണ് ഇത്തവണത്തേത്. 2013-14 സാമ്പത്തിക വർഷത്തിൽ 6.4 ശതമാനമായിരുന്നു ജിഡിപി നിരക്ക്.

അതേസമയം, 2017-18 വർഷത്തിലെ കണണക്കുകൾ പ്രകാരം രാജ്യത്തെ ആകെ തൊഴിൽ‌ ശക്തിയുടെ 6.1 ശതമാനം വരുന്നവർ തൊഴിൽ രഹിതരാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതാണ് 45 വർഷത്തിനിടയിലെ ഉയർന്ന തോതായി വിലയിരുത്തപ്പെടുന്നത്. നോട്ടു നിരോധനത്തിനു ശേഷം 1972–73ന് പിന്നാലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയെന്ന ചൂണ്ടിക്കാട്ടി പുറത്ത് വന്ന റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ.

രാജ്യത്തെ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ‌ പ്രകാരം നഗര മേഖലയിലെ ജോലിയുള്ള യുവാക്കളുടെ 7.8 ശതമാനം വരുന്നവർ പട്ടണ പ്രദേശങ്ങളിലും 5.3 ശതമാനം ഗ്രാമ മേഖലകളിലും‌ തൊഴിൽ രഹിതരാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പുരുഷൻമാക്കിടയില്‍ 6.2 ശതമാനവും സ്ത്രീകൾക്കിടയിൽ 5.7 ശതമാനവും തൊഴിൽ‌ രഹിതരാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ രാജ്യത്തെ ധനക്കമ്മി 2018-19ൽ ജിഡിപിയുടെ 3.39 ശതമാനമാണ്. ബഡ്ജറ്റ് കണക്കുകൾ പ്രതീക്ഷിച്ചിരുന്നതിൽ നിന്നും 3.4 ശതമാനത്തിന്റെ വ്യത്യാസമാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്.

നേരത്തെ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വിവാദമായിരുന്നു. ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഈ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ ദിവസം രാജിവച്ചിരുന്നു.

രണ്ടാം മോദി സർക്കാർ 100 ദിവസത്തിനുള്ളിൽ 46 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്യും; തൊഴില്‍ നിയമങ്ങൾ മാറ്റും: നീതി ആയോഗ്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍