UPDATES

വിപണി/സാമ്പത്തികം

“സിധുവിനെ പോലെയല്ല, കളിക്കേണ്ടത് ദ്രാവിഡിനെ പോലെ”: ആര്‍ബിഐ ബോര്‍ഡിനോട് രഘുറാം രാജന്‍

ആര്‍ബിഐയും സര്‍ക്കാരും പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്നും അങ്ങോട്ടുമിങ്ങോട്ടും പറയാനുള്ളത് കേള്‍ക്കണമെന്നും രാജന്‍ പറഞ്ഞു. തിടുക്കത്തിലുള്ള തീരുമാനങ്ങളും എടുത്തുചാട്ടവും പൊട്ടിത്തെറിച്ചുകൊണ്ട് കാര്യങ്ങള്‍ പറയുന്നതും ഒഴിവാക്കണം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്ക് വരെ സന്നദ്ധനായിരിക്കുന്ന, കേന്ദ്ര സര്‍ക്കാരുമായുള്ള രൂക്ഷമായ സംഘര്‍ഷത്തിലും പ്രതിസന്ധിയും ആര്‍ബിഐ ബോര്‍ഡിന് ഉപദേശവുമായി മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഈ പ്രതിസന്ധി ഘട്ടത്തില്‍ നവ്‌ജോത് സിംഗ് സിധുവിനെപോലെ അക്ഷമനും ആക്രമണോത്സുകനുമായല്ല കളിക്കേണ്ടതെന്നും ക്ഷമയോടെ രാഹുല്‍ ദ്രാവിഡിനെ പോലെ കളിക്കൂ എന്നുമാണ് രഘുറാം രാജന്റെ ഉപദേശം. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്.

ആര്‍ബിഐയും സര്‍ക്കാരും പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്നും അങ്ങോട്ടുമിങ്ങോട്ടും പറയാനുള്ളത് കേള്‍ക്കണമെന്നും രാജന്‍ പറഞ്ഞു. തിടുക്കത്തിലുള്ള തീരുമാനങ്ങളും എടുത്തുചാട്ടവും പൊട്ടിത്തെറിച്ചുകൊണ്ട് കാര്യങ്ങള്‍ പറയുന്നതും ഒഴിവാക്കണം. ആര്‍ബിഐ ബോര്‍ഡിലുള്ളവരെല്ലാം പ്രൊഫഷണല്‍ സൂപ്പര്‍വൈസര്‍മാരോ ബാങ്കര്‍മാരോ അല്ല, വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. എല്ലാവരും ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം. കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയുമായ ചര്‍ച്ചകളില്ലാതാവുന്ന അവസ്ഥ ഉണ്ടാകരുതെന്നും രഘുറാം രാജന്‍ പറഞ്ഞു.

സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍; ആശങ്കയോടെ ബാങ്കിംഗ് മേഖല

ഊര്‍ജിത് പട്ടേല്‍: നോട്ട് നിരോധനകാലത്തെ ‘വില്ലന്‍’, ഇന്ന് മോദി സര്‍ക്കാരിന്റെ പ്രതിയോഗി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍