UPDATES

വിപണി/സാമ്പത്തികം

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്: ഒരു ഡോളറിന് 73.77 രൂപ

സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നിടത്തോളം രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഒരു ഡോളറിന് 73.77 രൂപ എന്നതാണ് ഇപ്പോളത്തെ നില. 43 പൈസയാണ് ഇന്നലത്തേതില്‍ നിന്ന് ഇടിഞ്ഞത്. അതേസമയം ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. പൊതുമേഖല എണ്ണ ഓയില്‍ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ക്ക് 10 ബില്യണ്‍ ഡോളര്‍ ഓവര്‍സീസ് ലോണുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ക്രൂഡ് ഓയില്‍ വിലയില്‍ ക്രമാനുഗതമായി ഉണ്ടാകുന്ന ഉയര്‍ച്ചുടെ സാഹചര്യത്തില്‍ രൂപയുടെ മൂല്യമിടിയുന്നത് തുടരുകയാണെന്നും യുഎസ് ഫെഡ് ഇന്ററസ്റ്റ് റേറ്റ്, ആഗോള വ്യാപാരത്തില്‍ തുടരുന്ന പ്രതിസന്ധികള്‍, കറണ്ട് അക്കൗണ്ട് കമ്മി എന്നിവയെല്ലാം ഇതിന് കാരണമാകുന്നതായാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നിടത്തോളം രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്ന് ടിഐഡബ്ല്യു പ്രൈവറ്റ് ഈക്വിറ്റി മാനേജിംഗ് പാര്‍ട്‌നറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ മോഹിത് രല്‍ഹന്‍ എന്‍ഡിടിവിയോട് പറഞ്ഞു. നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ ഇന്ധന വില വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍