UPDATES

വിപണി/സാമ്പത്തികം

അസമത്വം പൊട്ടിത്തെറിയിലേക്ക്; 2030ല്‍ ലോക സമ്പത്തിന്റെ മൂന്നില്‍ രണ്ടും ഒരു ശതമാനം ധനികര്‍ കയ്യടക്കും

സമ്പന്നരുടെ ദീര്‍ഘകാല ആസ്തികള്‍ വെച്ചുനോക്കിയാല്‍ ഇപ്പോള്‍ തന്നെ അവര്‍ ആഗോള സമ്പത്തിന്റെ പകുതിയിലേറെ സ്വന്തമാക്കിയിട്ടുണ്ട്

2030-ഓടെ ലോകത്തെ സമ്പത്തിന്റെ മൂന്നില്‍ രണ്ടും ഒരു ശതമാനം ധനികരുടെ കയ്യിലാകുമെന്ന പഠനങ്ങള്‍ അടിയന്തരമായി ഇടപെടാനുള്ള സമ്മര്‍ദം ലോകനേതാക്കള്‍ക്ക് മേല്‍ ചെലുത്തുകയാണ്. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ അവിശ്വാസവും പ്രതിഷേധവും ആളിക്കത്തുമെന്നും മുന്നറിയിപ്പുണ്ട്.

ഹൌസ് ഓഫ് കോമണ്‍സ് ലൈബ്രറി നല്‍കുന്ന പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്, 2008-ലെ സാമ്പത്തിക തകര്‍ച്ച തൊട്ടുള്ള കണക്കുകളുടെ പ്രവണത നോക്കിയാല്‍ 2030-ഓടെ ലോകത്തെ സമ്പത്തിന്റെ 64 ശതമാനം ഏറ്റവും ധനികരായ ഒരു ശതമാനം ആളുകളുടെ നിയന്ത്രണത്തിലാകുമെന്നാണ്. അവരുടെ ദീര്‍ഘകാല ആസ്തികള്‍ വെച്ചുനോക്കിയാല്‍ നിലവിലും അവര്‍ ആഗോള സമ്പത്തിന്റെ പകുതിയിലേറെ സ്വന്തമാക്കിയിട്ടുണ്ട്; ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2008 മുതല്‍ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്ത് പ്രതിവര്‍ഷം 6 ശതമാനം എന്ന നിരക്കില്‍ ഉയരുകയാണ്. ലോകത്തെ ബാക്കി വരുന്ന 99 ശതമാനം ജനതയുടെ സമ്പത്തിന്റെ പ്രതിവര്‍ഷ വളര്‍ച്ചയായ 3 ശതമാനത്തേക്കാള്‍ എത്രയോ മുകളില്‍. അത് തുടര്‍ന്നാല്‍ അതിധനികരായ ഒരു ശതമാനം, ഇപ്പോഴുള്ള 140 ട്രില്ല്യന്‍ സമ്പത്തില്‍ നിന്നും 305 ട്രില്ല്യന്‍ ഡോളറിലേക്ക് കുതിക്കും.

വരുമാനത്തിലെ അസമത്വം, സമ്പന്നരിലെ ഉയര്‍ന്ന തോതിലുള്ള സമ്പാദ്യ നിരക്ക്, ആസ്തികള്‍ കുമിഞ്ഞുകൂടുന്നത് എന്നിവയെല്ലാം ഇതിന്റെ കാരണമായി വിദഗ്ധര്‍ കാണുന്നു. സമ്പന്നര്‍ വലിയ തോതില്‍ പണം ഓഹരികളിലും മറ്റ് സാമ്പത്തിക ആസ്തികളിലും നിക്ഷേപിച്ചത് അവര്‍ക്ക് ആനുപാതികമല്ലാത്ത നേട്ടമുണ്ടാക്കിക്കൊടുത്തു.

Opinium നടത്തിയ പുതിയ അഭിപ്രായ സര്‍വെ കാണിക്കുന്നത് അതിസമ്പന്നര്‍ ചെലുത്തുന്ന സ്വാധീനം വലിയൊരു പ്രശ്നമായി ആളുകള്‍ കാണുന്നു എന്നാണ്. 2030-ല്‍ ഏറ്റവും സ്വാധീനമുള്ള വിഭാഗത്തെ തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ 34 ശതമാനം പേര്‍, അതിസമ്പന്നര്‍ എന്നു പറഞ്ഞു. 28 ശതമാനം പേര്‍ ദേശീയ സര്‍ക്കാരുകളെയാണ് തെരഞ്ഞെടുത്തത്. സമ്പത്തിന്റെ വിതരണത്തിലെ അസമത്വം കൂടുതല്‍ അഴിമതി സൃഷ്ടിക്കുമെന്നും (41%), അതി സമ്പന്നര്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് മേല്‍ അന്യായമായ സ്വാധീനം ചെലുത്തുന്നുവെന്നും (43%) സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തോട് എത്രനാള്‍ കണ്ണടയ്ക്കും?

ഈ പ്രശ്നത്തെ നേരിടുന്നതിന് എം പി മാര്‍, വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍, വ്യാപാര നേതാക്കള്‍, തൊഴിലാളി സംഘടനകളിലെയും, പൌരാസമൂഹത്തിലെയും നേതാക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചുകൊണ്ട് മുന്‍ ലേബര്‍ മന്ത്രിസഭയിലെ മന്ത്രി ലിയാം ബയേന്‍ ആണ് ഈ ഗവേഷണം നടത്തുന്നത്.

ഉയര്‍ന്ന പലിശനിരക്കില്‍ വായ്പ കൊടുക്കുന്നവര്‍ക്കെതിരെ പ്രചാരണം നടത്താനായി തന്റെ ഹോളിവുഡ് അഭിനയം കുറച്ചുകൊണ്ടുവന്ന നടന്‍ മൈക്കല്‍ ഷീന്‍ ഇതിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

നവംബറില്‍ ബ്യൂണസ് അയേഴ്സില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കായെത്തുന്ന നേതാക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് നീക്കത്തിന്റെ ഉദ്ദേശം. ആഗോള അസമത്വം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണെന്ന് ബയെന്‍ പറഞ്ഞു.

ജനാധിപത്യത്തിന് ദയാമരണം വിധിക്കുന്ന കാലം

“നമ്മുടെ സമ്പദ് വ്യവസ്ഥകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നാം നടപടിയെടുത്തില്ലെങ്കില്‍ നാം അസമത്വത്തിന്റെ കലുഷമായ കാലങ്ങളായിരിക്കും കാണാന്‍ പോകുന്നത്,” അദ്ദേഹം പറഞ്ഞു. “അത് ധാര്‍മികമായി മോശവും സാമ്പത്തികമായി ദുരന്തവും അസ്ഥിരതയുടേയും, ദാരിദ്ര്യത്തിന്റെയും അഴിമതിയുടെയും ഒരു പുതിയ സ്ഫോടനത്തിന്റെ അപായ സാധ്യത ഉണ്ടാക്കുന്നതുമായിരിക്കും.”

കുറച്ചു പേരില്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിലെ ആശങ്ക ധാരാളം പേര്‍ പങ്കുവെക്കുന്നു എന്നതിന്റെ സൂചനയായി ഈ നീക്കത്തിന് രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചു.

ഇന്ത്യയെ തിരികെ പിടിക്കാന്‍ വൃദ്ധരും ജ്ഞാനികളുമായ ആ കര്‍ഷകര്‍ കാണിച്ച വഴിയേ നാം നടന്നു തുടങ്ങേണ്ടതുണ്ട്

ടോറി എം പിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നയസമിതിയിലെ അംഗവുമായ ജോര്‍ജ് ഫ്രീമാന്‍ പറഞ്ഞു, “മനുഷ്യരാശി ഇതുപോലുള്ള വരുമാന അസമത്വം കണ്ടിട്ടില്ലെങ്കിലും ജീവിത നിലവാരത്തില്‍ ഇതുപോലെ കുതിച്ചുചാട്ടവും മനുഷ്യരാശി കണ്ടിട്ടില്ല. ലോകത്താകെ മുമ്പില്ലാത്ത വിധത്തില്‍ കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുകടക്കുന്നു. പക്ഷേ, സാങ്കേതിക മുന്നേറ്റങ്ങളും ആഗോളീകരണവും വേഗത കൂട്ടിയ സമ്പത്തിന്റെ കേന്ദ്രീകരണം ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.”

ഭൂഗര്‍ഭക്കുഴലുകളില്‍ അദൃശ്യരാക്കപ്പെടുന്ന ജീവിതങ്ങള്‍

2030-ല്‍ അതിസമ്പന്നര്‍ ഇതിലും കൂടുതല്‍ സ്വത്ത് സ്വന്തമാക്കുമെന്ന ആശങ്ക യാഥാര്‍ഥ്യ ബോധമുള്ളതാണെന്ന് ഓക്സ്ഫോഡ് സര്‍വകലാശാലയിലെ ഭൌമശാസ്ത്ര പ്രൊഫസര്‍ ഡാനി ടോര്‍ലിംഗ് പറയുന്നു.
“ഭാവിയില്‍ അതിസമ്പന്നരുടെ വരുമാന വര്‍ധന നാടകീയമായി ഉയരുന്നത് നിന്നാലും അവരുടെ സമ്പത്ത് കൂടിക്കൊണ്ടിരിക്കും. വരുമാന അസമത്വത്തിന്റെ ഏറ്റവും കൂടിയ തോത് 1913-ലായിരുന്നു. നമ്മളിപ്പോള്‍ അതിന്‍റെ അടുത്താണ്. അസമത്വം ഇപ്പോള്‍ കുറച്ചാലും ഒന്നോ രണ്ടോ ദശാബ്ദം അത് ഇനിയും ഉയരും.”

വേതന വര്‍ധനവിന് ഉത്പാദനക്ഷമത കൂട്ടാനും മൂലധന വിപണികളെ കൂടുതല്‍ തുല്യതക്കായി പരിഷ്കരിക്കാനും സംഘം ആവശ്യപ്പെടുന്നു.

ഗ്രീസിലെ ചുവരെഴുത്തുകള്‍ ഇന്ത്യയെ പഠിപ്പിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍