UPDATES

വിപണി/സാമ്പത്തികം

ട്രംപിന്റെ വാണിജ്യയുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി

യു എസിലേക്കുള്ള കയറ്റുമതിക്ക് കടുത്ത തീരുവകള്‍ വരുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉണരാനുള്ള സൂചനയാണ്

ഇക്കാര്യത്തില്‍ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വിശ്വസിക്കാം. ആഗോള സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയില്‍ കയറവേ, ഉരുക്കിനും അലുമിനിയത്തിനും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം, അയാളുടെ ആഗോളീകരണ വിരുദ്ധതയ്ക്കൊപ്പം നില്‍ക്കുന്നതും, ഒരു വാണിജ്യയുദ്ധത്തിന് തുടക്കമിടാന്‍ സാധ്യതയുള്ളതുമാണ്. ഉരുക്കിന് 25%-വും അലുമിനിയത്തിന് 10%-വും ഇറക്കുമതി തീരുവ ഈടാക്കുന്നുള്ള തീരുമാനത്തെ ട്രംപ് ന്യായീകരിക്കുന്നു. മറ്റ് ചിലരുടെ ചെലവില്‍ ചില രാജ്യങ്ങള്‍ ഈ സംവിധാനം ചൂഷണം ചെയ്താല്‍ യു എസിന് സ്വതന്ത്ര വ്യാപാരത്തില്‍ നില്‍ക്കാനാകില്ലെന്നാണ് ട്രംപ് പറയുന്നത്. യു എസ് സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്നു എങ്കിലും അത് ന്യായവും പരസ്പരമുള്ളതും ആയിരിക്കണം. ഉരുക്കിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതി വലിയതോതില്‍ വര്‍ധിക്കുന്നത് യു എസിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്നു എന്നു പറയുന്ന യു എസ് വാണിജ്യ വകുപ്പിന്റെ ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രംപിന്റെ ഈ നീക്കം. തീരുമാനത്തിന് ഉടനടി പ്രത്യാഘാതമുണ്ടായി- ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ഗാരി കോഹന്‍ പുറത്തുപോയി.

ഇന്ത്യയെ സംബന്ധിച്ച് ഇതിന്റെ ആഘാതം പരിമിതമാണ്. International Trade Administration കണക്ക് പ്രകാരം ലോകത്തെ ഉരുക്ക് കയറ്റുമതിയില്‍ പതിനാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ, 2017 സാമ്പത്തിക വര്‍ഷത്തിലെ 228,000 ടണ്‍ കയറ്റുമതിയില്‍ വെറും 5% മാത്രമാണ് ഉരുക്ക് കയറ്റി അയച്ചത്. അതില്‍ ഭൂരിഭാഗവും ബെല്‍ജിയം, തായ്ലണ്ട്, വിയത്നാം എന്നിവിടങ്ങളിലേക്കുമായിരുന്നു. പക്ഷേ ഇത് സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന് പുറമെ പൈപ്പുകള്‍, ട്യൂബുകള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ ബാധിക്കും. കാരണം യു എസിലേക്കുള്ള ഉരുക്ക് കയറ്റുമതിയുടെ 34% അവയാണ്. ഉത്പന്നങ്ങള്‍ തള്ളുന്നതരം കയറ്റുമതിക്കെതിരായ തീരുവ (anti-dumping duty) വന്നുകൊണ്ടിരിക്കുന്നു. ഈ നടപടിയെടുത്ത സമയം വളരെ നിര്‍ഭാഗ്യകരമാണ്- അത് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സാമ്പത്തിക പുനരുജ്ജീവനത്തിന്റെ കാലത്തുതന്നെ വന്നു എന്നു മാത്രമല്ല, അത് ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക് കയറ്റുമതി ഉയരാന്‍ തുടങ്ങിയ സമയത്തുമാണിത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 4.9 ദശലക്ഷം മെട്രിക് ടണ്‍ ഉരുക്കായിരുന്നു കയറ്റുമതി നടത്തിയത്- 2016-ല്‍ ഇത് 1.8 ദശലക്ഷമാണ്, അതില്‍ ഏറിയ പങ്കും flat products ആയിരുന്നു. ഉരുക്കിന്റെ വിലയും ഉയര്‍ന്നു. യു എസ് നയമാറ്റത്തോടെ, ഇന്ത്യന്‍ ഉരുക്ക് കയറ്റുമതിക്കാര്‍ക്ക് പുതിയ വിപണികള്‍ തേടേണ്ടിവരികയോ, പ്രാദേശിക വിപണിയിലേക്ക് യൂറോപ്പടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വലിയ ഉരുക്ക് കയറ്റുമതിക്കാരുടെ ഉത്പന്നങ്ങള്‍ വന്‍തോതില്‍ തള്ളുന്നതിനെ പ്രതിരോധിക്കുകയോ വേണ്ടിവരും.

യു എസിലേക്കുള്ള കയറ്റുമതിക്ക് കടുത്ത തീരുവകള്‍ വരുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉണരാനുള്ള സൂചനയാണ്. ട്രംപ് ഒരിക്കല്‍ പറഞ്ഞത് പ്രധാനമന്ത്രി മോദിയടക്കമുള്ള രാഷ്ട്രനേതാക്കള്‍ ഓര്‍ക്കണം: “ഞാന്‍ എല്ലായ്പ്പോഴും അമേരിക്കയെ ആദ്യം വെക്കും. മറ്റ് രാഷ്ട്ര നേതാക്കള്‍ അവരുടെ രാജ്യത്തെ ആദ്യം വെക്കുന്നതുപോലെ.” ഇന്ത്യയെ സംബന്ധിച്ചു ഇത്, പ്രാദേശികമായി നിര്‍മ്മിച്ച ഇരുമ്പ്, ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനപ്പുറം വ്യവസായത്തെ കൂടുതല്‍ മത്സരക്ഷമമാക്കാനുള്ള നടപടികളാണ് വേണ്ടത്.

ഉരുക്കിന് പകരം ഞങ്ങള്‍ തീരുവ കൂട്ടുക കെന്റക്കിക്കും ഹാര്‍ലി ഡേവിഡ്സണും; ട്രംപിനെതിരെ ലോകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍