UPDATES

ആര്‍ മോഹന്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ആര്‍ മോഹന്‍

വിപണി/സാമ്പത്തികം

ജി എസ് ടിയില്‍ ഒരു ലക്ഷം കോടിയുടെ വരുമാനക്കുറവിനെപ്പറ്റി മിണ്ടുന്നില്ല, ഇതൊരു തിരഞ്ഞെടുപ്പ് ബജറ്റ് മാത്രം

നോട്ട് നിരോധനം നികുതി വരുമാനം വര്‍ദ്ധിപ്പിച്ചു എന്ന് പറയുന്നത് വസ്തുതാപരമാണെന്ന് കാണാനാകില്ല.

അടിസ്ഥാനപരമായി ഇതൊരു തിരഞ്ഞെടുപ്പ് ബജറ്റാണ്. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം രൂപ സേവിംഗ്‌സ് അടക്കം നോക്കിയാല്‍ ആറര ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് വരെ ഇതിന്റെ ഗുണം ലഭിക്കും. ഇതൊരു ആശ്വാസം തന്നെയാണ്. പക്ഷെ നോട്ട് നിരോധനം കാരണം ഒരു ലക്ഷത്തി ആറായിരം രൂപ നികുതി വരുമാന വര്‍ദ്ധനയുണ്ടായി എന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ ഇതിലെ പ്രധാനപ്പെട്ട കാര്യം മറച്ചുവയ്ക്കുകയാണ്. എങ്ങനെ ഇത് വരുന്നു എന്ന് പറയുന്നില്ല.

എന്റെ കയ്യില്‍ കുറേ കള്ളപ്പണമുണ്ട് എന്ന് വിചാരിക്കുക, ഞാനത് പത്ത് പേര്‍ക്ക് വിതരണം ചെയ്ത് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നു. അതാണ് നടന്നിരിക്കുന്നത്. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17 ശതമാനം വര്‍ദ്ധനയാണ് 2019-20 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേറ്റ് ടാക്‌സില്‍ 13 ശതമാനവും. മുന്‍ വര്‍ഷം പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് 22 ശതമാനമായിരുന്നു. ഇത് നോട്ട് നിരോധനത്തിന്റെ മുകളില്‍ ചാരുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്. പേ റിവിഷന്‍ യുജിസിയിലടക്കം നടന്ന വര്‍ഷമാണ്. ഇത് നോട്ട് നിരോധനത്തിവുമായി ബന്ധപ്പെടുത്തുമ്പോള്‍ പ്രശ്‌നങ്ങളുണ്ട്. ബജറ്റ് എസ്റ്റിമേറ്റ് നോക്കുമ്പോള്‍ ഒരു ലക്ഷം കോടിയുടെ ഇടിവുണ്ട്. നോട്ട് നിരോധനം നികുതി വരുമാനം വര്‍ദ്ധിപ്പിച്ചു എന്ന് പറയുന്നത് വസ്തുതാപരമാണെന്ന് കാണാനാകില്ല.

വീടുകള്‍ക്ക് ഇളവുകള്‍ കൊടുത്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഇളവുകള്‍ കൊടുത്തിരിക്കുന്നു. ഭവന വായ്പ പലിശ 1.80 ലക്ഷത്തില്‍ നിന്ന് 2.40 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2013-14ല്‍ ആറ് ലക്ഷം കോടി രൂപയായിരുന്ന പ്രത്യക്ഷനികുതി 2018-19 12 ലക്ഷമായി. ഈ പറയുന്നതില്‍ ഒരു കാര്യവുമില്ല. അഞ്ച വര്‍ഷ കാലയളവില്‍ എക്‌സ്‌പെന്‍സ് അടക്കം വലിയ വ്യത്യാസം വരുന്നുണ്ട്. നോട്ട് നിരോധനം കൊണ്ട് ഇത്ര നികുതി പിരിച്ചു എന്ന് പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. യഥാര്‍ത്ഥ കണക്ക് വരുന്നില്ല. ഇടക്കാല ബജറ്റ് ആയതിനാല്‍ കോര്‍പ്പറേറ്റ് നികുതി അടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ഇത് കര്‍ഷകര്‍ക്കടക്കം പാവപ്പെട്ടവര്‍ക്ക് ചില ആശ്വാസങ്ങള്‍ പ്രഖ്യാപിക്കാനുള്ള ബജറ്റായി അവതരിപ്പിച്ചു. നികുതി ഇളവുകള്‍ വഴി 18000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പറയുന്നത്. അത് ജിഎസ്ടി വഴിയും മറ്റുമെല്ലാം കോംപെന്‍സേറ്റ് ചെയ്യാന്‍ കഴിയുമെന്നായിരിക്കാം പ്രതീക്ഷ.

എങ്ങനെ നികുതി കണ്ടെത്താം, അതിനുള്ള സമാന്തര മാര്‍ഗങ്ങള്‍ സംബന്ധിച്ചൊന്നും പറയുന്നില്ല. കൃഷിക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ പലതിന്റേയും ഫണ്ട് അലോക്കേഷന്‍ വെട്ടിക്കുറച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഒന്നും ബജറ്റ് പരാമര്‍ശിക്കുന്നില്ല. ജി എസ് ടിയില്‍ പ്രതീക്ഷിച്ച വരുമാനത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയുടെ ഇടിവ് വന്നിട്ടുണ്ട് എന്ന കാര്യം പറയുന്നില്ല. ജി എസ് ടി സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ തന്നെ ജി എസ് ടിക്ക് വലിയ പങ്കുണ്ടല്ലോ. ജി എസ് ടി കൗണ്‍സില്‍ ചില നഷ്ടപരിഹാരങ്ങളൊക്കെ ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ഭരണനേട്ടമായി ബജറ്റില്‍ അവതരിപ്പിച്ചു എന്ന് മാത്രം. പല ഘട്ടങ്ങളിലായി പല ഉല്‍പ്പന്നങ്ങളുടേയും ജി എസ് ടി കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നഷ്ടമുണ്ടായി എന്നത് മാത്രമാണ് സംഭവിച്ചത്. പിന്നെ ഒരു തിരഞ്ഞെടുപ്പ് ബജറ്റ് ബിജെപി ഭംഗിയായി അവതരിപ്പിച്ചു എന്ന് പറയാം.

ആര്‍ മോഹന്‍

ആര്‍ മോഹന്‍

മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍