UPDATES

വിപണി/സാമ്പത്തികം

അടുത്ത സാമ്പത്തിക വര്‍ഷം 7.2നും 7.5നും ഇടയില്‍ വളര്‍ച്ച: കേന്ദ്ര ബജറ്റുമായി ജയ്റ്റ്‌ലി

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് ജയ്റ്റ്‌ലി അവകാശപ്പെട്ടു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്‌ലി പറഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക സര്‍വെയെ വിശ്വസിച്ച് കേന്ദ്ര ബജറ്റ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.2നും 7.5നും ഇടയില്‍ വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് ജയ്റ്റ്‌ലി അവകാശപ്പെട്ടു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്‌ലി പറഞ്ഞു. എട്ട് ശതമാനം വളര്‍ച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7.2-7.5 വളര്‍ച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റാണിത്. നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ടാം ബജറ്റും.

കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് തുടക്കത്തില്‍ത്തന്നെ അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക, ഗ്രാമീണ മേഖലകളില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ധന മന്ത്രി പറയുന്നു. ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കര്‍ഷകര്‍ക്ക് കിട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ധന മന്ത്രി അറിയിച്ചു.
അടിസ്ഥാനസൗകര്യ വികസന രംഗത്തും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിപ്പിക്കും. അനാവശ്യ നടപടിക്രമങ്ങളില്‍ ഉഴലുന്ന രാജ്യത്തെ പൗരന്മാര്‍ക്ക് സാങ്കേതികവിദ്യയുടെ വിനിയോഗത്തോടെ നടപടികളില്‍ സുതാര്യത ഉറപ്പാക്കിയതായും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

ബജറ്റ് പ്രഖ്യാപനങ്ങള്‍:

താങ്ങുവില കമ്പോളവിലയെക്കാള്‍ കുറവെങ്കില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും.

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കും. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും നവീകരണത്തിനുമായി അഞ്ചൂറ് കോടി രൂപ.

നാണ്യവിളകള്‍ക്കും ഔഷധകൃഷിക്കും 200 കോടി രൂപ വകയിരുത്തി.

ഉത്തരേന്ത്യയിലെ വായുമലിനീകരണം പരിഹരിക്കാന്‍ പ്രത്യേക നടപടി. പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍.

നേരത്തെ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുകയും ചെയ്ത ഗ്രാമീണ വികസന പദ്ധതികള്‍ക്കെല്ലാം കൂടുതല്‍ തുക. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി കുറിച്ച് പരാമര്‍ശമില്ല.

ഗ്രാമീണ വൈദ്യൂതീകരണ പദ്ധതി സൗജന്യമാക്കുമെന്ന വാഗ്ദാനത്തിന്റെ ആവര്‍ത്തനം. ഇത്തവണ നാല് കോടി ഗ്രാമീണര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്.

എട്ടുകോടി സ്ത്രീകള്‍ക്ക് സൗജന്യ പാതകവാതകം എന്ന പ്രഖ്യാപനവും ആവര്‍ത്തിക്കപ്പെടുന്നു.

കടുത്ത രോഗമുള്ളവരുടെ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാനുള്ള പുതിയ പദ്ധതി. ലോകത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്ന് ധനമന്ത്രി. ആരോഗ്യസുരക്ഷ പദ്ധതി 50 കോടി പേര്‍ക്ക് ഗുണം ചെയ്യുമെന്ന് അവകാശവാദം.

അടുത്ത മൂന്ന് വർഷം തൊഴിൽ ലഭിക്കുന്നവർക്ക് ഇപിഎഫ് വിഹിതത്തിലേക്ക് 12 % തുക കേന്ദ്രസർക്കാർ നൽകും.

നോട്ട് നിരോധന, ജി എസ് ടി നടപ്പാക്കല്‍ തീരുമാനങ്ങള്‍ അനൗദ്യോഗിക മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് സമ്മതിച്ച് ധനമന്ത്രി. ക്രിപ്‌റ്റോ കറന്‍സി രാജ്യത്ത് നിരോധിച്ചു. റെയില്‍വേയ്ക്ക് 1,48,500 കോടി രൂപ വകയിരുത്തി. 4000 കിലോമീറ്റര്‍ റെയില്‍വേ പാത കൂടി വൈദ്യുതീകരിക്കും.

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കമ്മി ബജറ്റ്. ധനക്കമ്മി ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.3 ശതമാനമാകുമെന്നും ബജറ്റ് വിലയിരുത്തല്‍. എന്നാല്‍ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സംസ്ഥാന ഗവര്‍ണര്‍മാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ഓരോ അഞ്ചു വര്‍ഷത്തിലും പരിഷ്‌കരിക്കും.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കും. ആദായ നികുതി നിരക്കില്‍ മാറ്റമില്ല. ഓഹരി വില്‍പനയില്‍ നികുതി ഈടാക്കില്ല.

കശുനണ്ടി ഇറക്കുമതി തീരുവ 5% ഇൽ നിന്ന് 2.5 ആക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍