UPDATES

വിപണി/സാമ്പത്തികം

ഐസിഐസിഐ പാര്‍ട്ട് ടൈം ചെയര്‍മാനായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ചതുര്‍വേദി

2011ല്‍ പെട്രോളിയം മന്ത്രാലയത്തില്‍ സെക്രട്ടറിയായി ഗിരീഷ് ചതുര്‍വേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. ധന മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായും ചതുര്‍വേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഗിരീഷ് ചതുര്‍വേദിയുണ്ടായിരുന്നു.

ഐസിഐസിഐ നോണ്‍ എക്‌സിക്യൂട്ടീവ് പാര്‍ട്ട് ടൈം ചെയര്‍മാനായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര ചതുര്‍വേദിയെ നിയമിക്കാന്‍ കമ്പനി ബോര്‍ഡിന്റെ തീരുമാനം. റിസര്‍വ് ബാങ്ക് അംഗീകരിക്കുന്ന തീയതി അനുസരിച്ച് ഗിരീഷ് ചതുര്‍വേദിയെ നിയമിക്കുമെന്നാണ് ബാങ്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചിരിക്കുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് വര്‍ഷത്തേയ്ക്ക് ഇന്‍ഡിപ്പെന്‍ഡന്റ് അഡീഷണല്‍ ഡയറക്ടറായും ചതുര്‍വേദിയെ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 30നാണ് നിലവിലെ ചെയര്‍മാന്‍ എംകെ ശര്‍മയുടെ കാലാവധി അവസാനിക്കുന്നത്. സിഇഒയും എംഡിയുമായ ചന്ദ കൊച്ചാര്‍ ലോണ്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് കമ്പനിയുടെയും ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം നേരിടുന്നതിന് ഇടയിലാണ് പുതിയ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വരുന്നത്.

2011ല്‍ പെട്രോളിയം മന്ത്രാലയത്തില്‍ സെക്രട്ടറിയായി ഗിരീഷ് ചതുര്‍വേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. ധന മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായും ചതുര്‍വേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഗിരീഷ് ചതുര്‍വേദിയുണ്ടായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് ഫിസിക്‌സ് ആന്‍ഡ് സോഷ്യല്‍ പോളിസിയില്‍ മാസ്റ്റര്‍ ബിരുദവും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എക്കണോമിക് ഹിസ്റ്ററിയില്‍ ഡോക്ടറേറ്റുമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍