UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരോധിച്ച നോട്ടുകള്‍ക്കു പകരം പുതിയ നോട്ട്; അറസ്റ്റിലായ പരസ്മല്‍ ലോധയുടെ സഹായം പറ്റിയത് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍

കമ്മിഷന്‍ വ്യവസ്ഥയില്‍ ആയിരുന്നു ലോധ പഴയനോട്ടുകള്‍ മാറ്റിനല്‍കിയിരുന്നത്‌

നിരോധിച്ച നോട്ടുകള്‍ നിയമവിരുദ്ധമായി പുതിയ നോട്ടുകളായി മറ്റിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം മുംബെയില്‍ നിന്നും അറസ്റ്റ് ചെയ്ത കൊല്‍ക്കത്തിയില്‍ നിന്നുള്ള വ്യാപാരി പരസ്മല്‍ ലോധയില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ ഒരു നിധികുംഭമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍. ഡല്‍ഹിയിലെ അഭിഭാഷകനായ രോഹിത്  ഠാണ്ടന്‍, ചെന്നൈ വ്യാപാരി ശേഖര്‍ റെഡ്ഡി എന്നിവരില്‍ നിന്നും വലിയ അളവിലുള്ള പുതിയ നോട്ടുകള്‍ പിടിച്ചെടുത്തുന്നതിന്റെ ഭാഗമായാണ് ലോധയെ അറസ്റ്റ് ചെയ്തത്.

മൊത്തം രാഷ്ട്രീയക്കാരും ലോധയുടെ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഫോണുകളിലെ വിവരങ്ങള്‍ തെളിയിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി. 20-25 ശതമാനം കമ്മീഷന്‍ ഈടാക്കിയ ഇയാള്‍ പഴയ നോട്ടുകള്‍ മാറ്റിനല്‍കുകയായിരുന്നുവെന്ന് ലോധയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ തെളിയിക്കുന്നതായും അവര്‍ പറഞ്ഞു. ടാന്‍ഡന്റെ നിയമ സ്ഥാപനത്തില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് ഫോണില്‍ നിന്നും കുറെ വിവരങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ തിരിച്ചെടുത്തിട്ടുണ്ട്.

റെഡ്ഡിയുടെ പക്കല്‍ നിന്നും 132 കോടി രൂപയും 177 കിലോ സ്വര്‍ണവുമാണ് പിടികൂടിയതെന്ന് ഐടി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ 34 കോടി പുതിയ 2000 രൂപ നോട്ടുകളായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിവിധ ഏജന്‍സികള്‍ സംയുക്തമായി തിരച്ചില്‍ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍