UPDATES

എഡിറ്റര്‍

പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി എന്തുകൊണ്ട് ബിജെപി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു

Avatar

സാമ്പത്തിക രംഗം മുതല്‍ ദേശ സുരക്ഷയില്‍ വരെ മോദി സര്‍ക്കാര്‍ പരാജിതരും അനവധി പ്രശ്‌നങ്ങളില്‍ മുങ്ങിക്കിടക്കുന്നവരുമാണ്. ഈ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടവയുമാണ്. എന്നാല്‍ പാര്‍ലമെന്റില്‍ ഇവ ചര്‍ച്ച ചെയ്യപ്പെടാറില്ല. പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതു കാരണമാണത്. എന്നാല്‍ പാര്‍ലമെന്റില്‍ ഈ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ ഇരിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വിഷയങ്ങള്‍ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് ഇട്ടു കൊടുക്കുകയാണോ. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ ഓഫീസിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് മുതല്‍ ജെഎന്‍യു സംഭവം വരെയുള്ളവ ഈ സംശയത്തിന് ബലം നല്‍കുന്നു. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് രാജ്യത്തെ ബാധിക്കുന്ന യഥാര്‍ത്ഥ വിഷയങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് മോദി സര്‍ക്കാര്‍ രക്ഷപ്പെടുകയാണോ. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/ZrJyLT

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍