UPDATES

ട്രെന്‍ഡിങ്ങ്

അദാനി കുടുംബത്തിന്റെ അടുത്ത ബന്ധു; മോദി സര്‍ക്കാരിന് കീഴില്‍ ജതിന്‍ മേത്ത സുരക്ഷിതനായതെങ്ങനെ?

മോദി ഭരണത്തിനു കീഴില്‍ വായ്പാ തട്ടിപ്പു കേസുകള്‍ ഇതിനു മുമ്പുണ്ടായിട്ടുള്ളതിലുമധികം വലിപ്പത്തിലും അതിലേറെ ഞെട്ടിക്കുന്നതുമാണ്

രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന, യാതൊരു ദയാവായ്പുമില്ലാത്ത ഇന്ത്യയിലെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവരെ നരേന്ദ്ര മോദി സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നതായിരിക്കും വരും മാസങ്ങളിലും ഒരുപക്ഷേ വര്‍ഷങ്ങളോളമുള്ള പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. തീര്‍ച്ചയായും അത് മോദിക്ക് അത് അത്ര നല്ലതായിരിക്കില്ല, മുഖ്യധാരാ നറേറ്റീവിനെ നിയന്ത്രിക്കാനും സ്വാധീനിക്കാനും അദ്ദേഹത്തിന് എത്ര കഴിവുണ്ടെങ്കില്‍ പോലും.

കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിവിട്ട മറ്റൊരു കുംഭകോണമാണ് മോദി സര്‍ക്കാരിന് അടുത്ത തലവവേദനയായിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കാലിയാക്കാനുള്ള ഇന്ത്യന്‍ ധനികവര്‍ഗത്തിന്റെ ശ്രമങ്ങളെ തടഞ്ഞ് രാജ്യത്തിന് എന്തെങ്കിലും ഗുണകരമായത് ചെയ്തു എന്ന് പറയാന്‍ കഴിയില്ലെങ്കിലും മോദിയോട് പൊതുജനം ചോദിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം ഇതാണ്: ഈ കൊള്ളയടിക്കലിനെ തടയാന്‍ താങ്കളെന്ത് ചെയ്തു? ആക്രോശങ്ങളും ബഹളങ്ങളും മാത്രം പോര ഇത്തരം കാര്യങ്ങള്‍ക്ക് എന്നതാണ് ഉത്തരം.

കോണ്‍ഗ്രസ് കഴിഞ്ഞ ദിവസമുയര്‍ത്തിയ സമാന കുംഭകോണമാണ് വിന്‍സം ഗ്രൂപ്പ് ചെയര്‍മാന്‍ ജതിന്‍ മേത്തയുടേത്. 6,172 കോടി രൂപ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം അയാള്‍ രാജ്യത്ത് നിന്ന് മുങ്ങൂകയായിരുന്നു. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ കഴിഞ്ഞാല്‍ ബാങ്കുകളെ പറ്റിച്ചതില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇതുവരെ മേത്ത. മേത്ത നടത്തിയ തട്ടിപ്പിനെ കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.

മല്യ കണ്‍വെട്ടത്തുണ്ട്; പക്ഷേ, 7000 കോടി രൂപ രാജ്യത്തു നിന്ന് കടത്തിയ ആ രണ്ടാമന്‍ എവിടെ?

മേത്തയ്‌ക്കെതിരെ സിബിഐയും മുംബൈ പോലീസിന്റെ ഇകണോമിക് ഒഫന്‍സസ് വിംഗിനും ബാങ്കുകള്‍ പരാതി നല്‍കിയിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദ്പ് സുര്‍ജെവാലെ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തില്‍ വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ് ജൂവലറി ലിമിറ്റഡ് സമര്‍പ്പിച്ച 2013-14 ലെ വാര്‍ഷിക റിപ്പോര്‍ട്ടും ഇതിനൊപ്പം ചേര്‍ത്തിരുന്നു.

എന്നാല്‍ വിന്‍സം ഡയമണ്ട് കേസിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ വളരെ വിചിത്രമായ ചില കാര്യങ്ങള്‍ സംഭവിച്ചു. മേത്തയും ഭാര്യയും ഇന്ത്യ വിട്ടു, അല്ലെങ്കില്‍ അവരെ ഇന്ത്യ വിടാന്‍ അനുവദിച്ചു. പിന്നാലെ 2016 ജൂണ്‍ രണ്ടിന് അവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയും നികുതിവെട്ടിപ്പുകാരുടെ സ്വര്‍ഗമായ സെന്റ് കിറ്റ്‌സില്‍ താമസമുറപ്പിക്കുകയും ചെയ്തു.

2016 ഏപ്രിലില്‍ സിബിഐ ഇവര്‍ക്കെതിരെ ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

ആരാണ് ജതിന്‍ മേത്ത?

അന്താരാഷ്ട്ര ഡയമണ്ട് വിപണിയിലെ കുപ്രസിദ്ധനാണ് ജതിന്‍ മേത്ത. തന്റെ സിംഗ്പ്പൂര്‍ ലാബുകളില്‍ ഉത്പാദിപ്പിക്കുന്ന സിന്തറ്റിക് ഡയമണ്ടുകള്‍, പ്രകൃതിദത്ത ഡയമണ്ട് വിപണിയിലേക്ക് ഒഴുക്കിയ വ്യാപാരി.

ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന ലറ്റേഴ്‌സ് ഓഫ് ക്രെഡിറ്റുകളുടെ അടിസ്ഥാനത്തില്‍ മേത്ത ഡയമണ്ടുകളും സ്വര്‍ണവും ഇറക്കുമതി ചെയ്തു. തുടര്‍ന്ന് ദുബായിലേക്ക് 13 സ്ഥാപനങ്ങളിലേക്ക് ജൂവലറി കയറ്റുമതി നടത്തിയെങ്കിലും അവര്‍ ഇതിന്റെ പ്രതിഫലം നല്‍കാന്‍ മടിച്ചു. ഈ പണം ലഭിക്കുമ്പോള്‍ ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കും എന്നായിരുന്നു കരാര്‍. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ പണം നല്‍കാതെ വന്നതോടെ തങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ ബാധ്യതയില്ലെന്നായി വിന്‍സം ഡയമണ്ട്‌സ്. ഇവിടെയായിരുന്നു തട്ടിപ്പ്. ദുബായിലേക്ക് ജൂവലറി കയറ്റിയയ്ക്കുന്ന സ്ഥാപനങ്ങള്‍ മേത്തയുടെ ബിനാമി സ്ഥാപനങ്ങള്‍ തന്നെയായിരുന്നു.

ആരാണ് ജതിന്‍ മേത്ത? നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള വ്യവസായ കുടുംബങ്ങളുടെ സഹായം ഈ തട്ടിപ്പിന് മറയായി ജതിന്‍ മേത്തയ്ക്ക് ലഭിച്ചിട്ടുണ്ടോ? സുര്‍ജേവാല ചോദിച്ചു.

മേത്തയുടെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത് മോദിയുടെ ഏറ്റവും വലിയ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിയുടെ മൂത്ത സഹോദരന്റെ മകളെയാണ്.

കൊച്ചി കേന്ദ്രീകരിച്ച് കോടികള്‍ കടത്തിയതെങ്ങനെ? അഴിമുഖം ഇന്‍വെസ്റ്റിഗേഷന്‍

സെന്റ് കിറ്റ്‌സില്‍ ഇന്റര്‍പോളിന് ഓഫീസ് ഉണ്ടെങ്കില്‍ പോലും മേത്തയ്‌ക്കെതിരെ ഇതുവരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്ന് സുര്‍ജെവാലെ ചൂണ്ടിക്കാട്ടി. സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയുമൊക്കെ മുമ്പാകെ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയം എങ്ങനെയാണ് മേത്തയുടെ പൗരത്വം ഒഴിവാക്കാനുള്ള അനുവദിച്ചത് എന്നു വ്യക്തമാക്കണമെന്ന് സുര്‍ജേവാല പറഞ്ഞു.

ബിജെപിയുമായി അടുപ്പമുള്ള ബിസിനസുകാര്‍ ആര്‍ട്ട് ഓഫ് ലീവിംഗ് ഇന്ത്യ വിജയിപ്പിച്ചു വരികയാണെന്നും നിരവ് മോദി-മെഹുല്‍ ചോക്‌സി, ജതിന്‍ മേത്ത കുംഭകോണങ്ങള്‍ നടക്കുന്നത് മോദി സര്‍ക്കാരിന്റെ മൂക്കിനു താഴെയാണെന്നും സുര്‍ജേവാല പറഞ്ഞു.

മോദി ഭരണത്തിനു കീഴില്‍ വായ്പാ തട്ടിപ്പു കേസുകള്‍ ഇതിനു മുമ്പുണ്ടായിട്ടുള്ളതിലുമധികം വലിപ്പത്തിലും അതിലേറെ ഞെട്ടിക്കുന്നതുമാണ്. ഒരു കാര്യമുള്ളത് നോണ്‍-പെര്‍ഫോമിംഗ് അസറ്റുകള്‍ ഒളിച്ചുവയ്ക്കുന്ന കാര്യത്തില്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് കര്‍ശനമായി ഇടപെട്ടു തുടങ്ങി എന്നതാണ്. മറുവശമുള്ളത് രാഷ്ട്രീയകാരണങ്ങളാണ്- ഇത്തരത്തില്‍ നടപടി ഉണ്ടാകുമെന്ന് അറിഞ്ഞു തുടങ്ങുമ്പോഴേക്കും സ്ഥലം കാലിയാക്കാന്‍ കുറ്റവാളികള്‍ക്ക് കഴിയുന്നു എന്നതു മാത്രം.

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍