UPDATES

കാശ്മീര്‍ ഒരു കരു മാത്രമാണ്; കളി പുറത്താണ്

ബി ജെ പി- പി ഡി പി സഖ്യം പരാജയപ്പെട്ടത് അതിനു പ്രവര്‍ത്തന സാധ്യത ഇല്ലാഞ്ഞതുകൊണ്ടല്ല, അത് പ്രവര്‍ത്തിക്കുമെന്നുള്ള വിശ്വാസം ബി ജെ പിക്ക് ഇല്ലാത്തതുകൊണ്ടാണ്

സംഘര്‍ഷങ്ങളില്‍ ഉലയാന്‍ തുടങ്ങിയി മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം, ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ പൊലിഞ്ഞു കഴിഞ്ഞപ്പോള്‍, നിരവധി സമാധാന ശ്രമങ്ങള്‍ക്കും പ്രതീക്ഷയുടെ ഇത്തിരിവെട്ടങ്ങള്‍ക്കുമൊടുവില്‍, ഈദ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം, കാശ്മീര്‍ താഴ്വരയുടെ മേല്‍ വീണ്ടും യുദ്ധഭീതിയുടെ മറ്റൊരു മഞ്ഞുപുതപ്പ് വീഴുകയാണ്. താഴ്വര വീണ്ടും വിലാപങ്ങളുടെ കുപ്പായമണിയും.

വരാനിരിക്കുന്ന ദിവസങ്ങളില്‍ കാശ്മീരില്‍ ഉറപ്പായും സംഭവിക്കാവുന്ന ചിലതുണ്ട്: താഴ്വരയിലെ സംഘര്‍ഷങ്ങളില്‍ നാടകീയമായ വര്‍ദ്ധനവുണ്ടാകും, നിരവധി നിരപരാധികള്‍ കൊല്ലപ്പെടും. ഇന്ത്യയും പാകിസ്ഥാനും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധം ഒരു സൈനിക സംഘര്‍ഷത്തിന്റെ വക്കിലാണ്. തീവ്രവാദത്തിലേക്ക് ചേക്കേറുന്ന പ്രാദേശിക യുവാക്കളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിക്കും.

ഇതൊക്കെ നമുക്ക് പ്രത്യേകിച്ചു ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാവുന്ന നിഗമനങ്ങളാണെങ്കില്‍ നമ്മുടെ ദേശീയ തലസ്ഥാനത്തിരിക്കുന്നവര്‍ക്ക് ഇതൊക്കെ അറിയാതെ വരുമോ?

ഉത്തരം, ‘അവര്‍ക്കറിയാം’ എന്നുതന്നെയാണ്. അവരതിനെ കാര്യമാക്കുന്നില്ല. മറ്റ് ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനങ്ങളെപ്പോലെ സ്വന്തം ജനതയുമായുള്ള സംഘര്‍ഷ മേഖലകളില്‍ സൂക്ഷ്മതയോടെയോ അനുതാപത്തോടെയോ പെരുമാറാന്‍ അവര്‍ക്കാവുന്നില്ല. ഇത് നരേന്ദ്ര മോദിക്കുമെല്ലാം എത്രയോ നീണ്ട നാളുകള്‍ക്ക് മുമ്പ്, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നു.

കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

വരാനിരിക്കുന്ന കുഴപ്പങ്ങള്‍

മോദി സര്‍ക്കാര്‍ കാശ്മീരില്‍ നിലപാട് കടുപ്പിക്കുകയാണ് എന്ന് വ്യക്തമാണ്. സൈന്യം ഇതിനകം ദൌത്യങ്ങള്‍ കര്‍ക്കശമാക്കി. ജമ്മു കാശ്മീര്‍ പൊലീസും പിറകിലല്ല. ജനങ്ങളുടെ പ്രതിഷേധങ്ങളും തുടങ്ങി. തിങ്കളാഴ്ച്ച ഒരു യുവാവ് താഴ്വരയില്‍ പ്രതിഷേധത്തിനിടയില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.

വരാനിരിക്കുന്ന ദിവസങ്ങള്‍ കൂടുതല്‍ രക്തരൂഷിതമാകും. കൂടുതല്‍ സാധാരണക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, തീവ്രവാദികള്‍ കൊല്ലപ്പെടും. ആ മരണങ്ങളിലേറെയും യുദ്ധാന്തരീക്ഷത്തിനെ കൂടുതല്‍ കനപ്പിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഷൂജ്ജാത് ബുഖാരിയുടെ കൊലപാതകം സംബന്ധിച്ച ആഖ്യാനത്തെ പലരും ചോദ്യം ചെയ്യുന്ന പോലെ, കൂടുതല്‍ മരണങ്ങളില്‍ ചോദ്യങ്ങളുയരും, കൂടുതല്‍ സങ്കീര്‍ണമാകും സാഹചര്യങ്ങള്‍.

കാശ്മീര്‍ താഴ്വരയിലെ കുഴപ്പങ്ങള്‍ തീര്‍ച്ചയായും അതിര്‍ത്തിയിലേക്കും അതിനപ്പുറത്തേക്കും ചിതറിവീഴും. കലക്കവെള്ളത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കും എന്നുറപ്പാണ്. ചില വലിയ ലക്ഷ്യം വെച്ചുള്ള നിര്‍ണായക കൊലപാതകങ്ങള്‍ അവര്‍ നടത്തിക്കാനും സാധ്യതയുണ്ട്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവെപ്പില്‍ ഇന്ത്യന്‍ സേനയെ തളച്ചിടാനും അവര്‍ ശ്രമിക്കും. 2003-ലെ ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ചിന്നിച്ചിതറും.

ഇതിനൊക്കെ അപ്പുറമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു സൈനിക സംഘര്‍ഷത്തിനുള്ള സാധ്യത. ഇപ്പോഴത്തെ മോശമായ സാഹചര്യങ്ങള്‍ ഒന്നുകൂടി വഷളായാല്‍ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ പരിമിതമായ തോതിലുള്ള ഒരു അതിര്‍ത്തി സംഘര്‍ഷത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനിനി മൂന്നു-നാലു മാസമേയുള്ളൂ.

ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?

കാശ്മീരിന് പുറത്താണ് ഏറെ കാര്യം

വാസ്തവത്തില്‍ കാശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇന്ത്യയുടെ ബാക്കി ഭാഗങ്ങളെ ലക്ഷ്യം വെച്ചാണ്. നിര്‍ഭാഗ്യവശാല്‍ കാശ്മീര്‍ അതിലെ കരുവാക്കപ്പെടുകയാണ്. അടുത്ത കുറച്ചാഴ്ച്ചകളില്‍ നിര്‍മ്മിച്ചെടുക്കാന്‍ പോകുന്ന കാര്‍ക്കശ്യമുള്ള മോദി സര്‍ക്കാരെന്ന പ്രതിച്ഛായ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നല്ല ആയുധമാണ്. പ്രതിപക്ഷ ഐക്യത്തേയും തങ്ങളുടെ ദ്രുതഗതിയില്‍ ഇടിയുന്ന ജനസമ്മിതിയേയും മറികടക്കാന്‍ വര്‍ഗീയ ആഖ്യാനങ്ങള്‍ പ്രയോഗിക്കലല്ലാതെ ആ പാര്‍ട്ടിക്ക് മറ്റൊരു വഴിയുമില്ല.

ബിജെപി- പിഡിപി സഖ്യം പരാജയപ്പെട്ടത് അതിനു പ്രവര്‍ത്തന സാധ്യത ഇല്ലാഞ്ഞതുകൊണ്ടല്ല, അത് പ്രവര്‍ത്തിക്കുമെന്നുള്ള വിശ്വാസം ബിജെപിക്ക് ഇല്ലാത്തതുകൊണ്ടാണ്. തുടക്കം മുതലേ ബിജെപിക്ക് അതില്‍ വിശ്വാസമില്ലായിരുന്നു. കാശ്മീരിനെക്കുറിച്ചുള്ള സങ്കുചിതമായ വര്‍ഗീയ കാഴ്ച്ചപ്പാടില്‍ നിന്നും അവര്‍ ഒരിയ്ക്കലും മുക്തരായില്ല.

കൊലയാളി സംഘങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍

പക്ഷേ കാശ്മീരിന്റെ ദുര്‍ഗതിക്ക് ഒരിക്കലും ബിജെപിയെ മാത്രമായി കുറ്റപ്പെടുത്താനാവില്ല. 1987-ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടു രാജകുമാരന്‍മാര്‍, രാജീവ് ഗാന്ധിയും ഫാറൂഖ് അബ്ദുള്ളയും നിയമസഭാ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ച് കാശ്മീരികളുടെ ഒരു തലമുറയെ ഒന്നടങ്കം ആയുധങ്ങളെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കാശ്മീര്‍ ആളിക്കത്താന്‍ പിന്നെ അധികനാളെടുത്തില്ല. മൂന്നു പതിറ്റാണ്ടിനിപ്പുറവും ആ തീ പടരുകയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്

ടൈംസ് നൌ, സീ ന്യൂസ് കാശ്മീര്‍ അസംബന്ധങ്ങള്‍ വിശ്വസിക്കരുത്

ഇവന്റെ കണ്ണീരില്‍ കാശ്മീര്‍ ജനതയുടെ മുഴുവന്‍ വേദനയുമുണ്ട്

പൊള്ള വാഗ്ദാനങ്ങളും അടിച്ചമര്‍ത്തലും കൊണ്ട് കാശ്മീര്‍ പ്രശ്നം പരിഹരിക്കില്ല; വേണ്ടത് ഗൌരവമായ സംഭാഷണം

സായുധ സേനയെ കല്ലെറിയുന്ന കൌമാരക്കാരികള്‍; കാശ്മീര്‍ പ്രതിഷേധത്തിന്റെ പുതിയ മുഖം

കാശ്മീര്‍ തിരിച്ചു പോവുകയാണോ?

കാശ്മീര്‍ വെടിനിര്‍ത്തലിന് വേണ്ടത് രാഷ്ട്രീയ തന്ത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍