UPDATES

ഗുജറാത്ത് തെരഞ്ഞെടുപ്പും ഇന്ത്യ വഴി പിരിയുന്നിടത്തെ നമ്മുടെ തിരഞ്ഞെടുപ്പുകളും

മോശം കാര്യങ്ങള്‍ പറഞ്ഞ് നേട്ടമുണ്ടാക്കാനുള്ള മോദിയുടെ കഴിവ് പ്രശസ്തമാണ്

തിരഞ്ഞെടുപ്പില്‍ ജയം തന്നെയാണ് കാര്യം. അത് എത്ര ചെറുതായാലും പ്രധാനമന്ത്രി ആ ജയത്തിന് വേണ്ടി സ്വയം എത്ര ചെറുതായാലും. പകുതി ഒഴിഞ്ഞതോ പകുതി നിറഞ്ഞതോ ആയ ഗ്ലാസ് പോലെയാണ് ജീവിതം എന്നു പറയാറുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ പകുതി നിറഞ്ഞതും പകുതി ഒഴിഞ്ഞതുമായ ചോയ്‌സുകളാണ് മുന്നോട്ട് വയ്ക്കുന്നതെങ്കിലോ?

തുടര്‍ച്ചയായ ആറാം തവണയും ബിജെപി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയിരിക്കുന്നു; അധികാരം നിലനിര്‍ത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് ഒരു കരയ്‌ക്കെത്തിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ കരസേന മേധാവി ദീപക് കപൂറും അടക്കമുള്ളവര്‍ അത്താഴവിരുന്നില്‍ വച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തരത്തില്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്‌നം വളരെ അകലേയ്ക്ക് പോയിരിക്കുന്നു. പപ്പു എന്ന് വിളിച്ച് പരിഹസിച്ചിരുന്ന നേതാവ് ഇപ്പോള്‍ സമര്‍ത്ഥനായ ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു. ഒരു ബദലിന്റെ സൂചനകള്‍ അദ്ദേഹം നല്‍കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഒരു സൂചനയാണെങ്കില്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ് നില ഇടിയുമെന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിക്ക് സഖ്യകക്ഷികള്‍ അനിവാര്യമായിരിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനോട്‌; പേപ്പര്‍ ബാലറ്റിനുള്ള സമയമായി; ഇന്ത്യന്‍ ജനതയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഇല്ലാതാക്കരുത്

കാര്‍ഷിക മേഖലയായ, പട്ടീദാര്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഭൂരിഭാഗം ജനങ്ങളേയും പരിഗണിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. ഇവിടെ ആകെയുള്ള 56 സീറ്റില്‍ 23 എണ്ണം മാത്രമാണ് ബിജെപി ജയിച്ചത്. 2012ല്‍ ഇവിടെ 36 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായിരുന്ന പട്ടേല്‍ സമുദായം അവര്‍ക്കെതിരെ തിരിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി കര്‍ഷക പ്രശ്‌നങ്ങളിലേയ്ക്കും ഇന്ത്യയുടെ തകര്‍ന്ന സമ്പദ് വ്യവസ്ഥയിലേയ്ക്കും ശ്രദ്ധ തിരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളിലേയ്ക്ക് ഇറങ്ങി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സംവിധാനം എക്കാലത്തും ഇന്ത്യയില്‍ എല്ലായിടത്തും അതിന്റെ അലസതയുടെ പേരില്‍ പ്രശസ്തമാണ്. എന്നാല്‍ ശക്തമായ കേഡര്‍ സംവിധാനമുള്ള ബിജെപിയുടെ അവസ്ഥ അങ്ങനെയല്ല. ഉപതിരഞ്ഞെടുപ്പില്‍ പോലും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ഇടപെടും.

മോശം കാര്യങ്ങള്‍ പറഞ്ഞ് നേട്ടമുണ്ടാക്കാനുള്ള മോദിയുടെ കഴിവ് പ്രശസ്തമാണ്. യുപി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീങ്ങളുടെ ഖബറിസ്ഥാനും ഹിന്ദുക്കളുടെ ശ്മശാനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ വര്‍ഗീയ പരാമര്‍ശം ഉദാഹരണം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെടല്‍ എന്ന പരാമര്‍ശം മറ്റൊന്ന്. തീരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് സാനന്ദ് സീറ്റ് ബിജെപി ജയിച്ചത്. ടാറ്റ കാര്‍ ഫാക്ടറിയിലൂടെ ഗുജറാത്ത് വികസന മോഡല്‍ കൊട്ടിഘോഷിച്ച സ്ഥലമാണിത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകള്‍ എന്നിവയിലെല്ലാം വികസനത്തേക്കാള്‍ ബിജെപി ഹിന്ദുത്വ തന്നെയായിരിക്കും ഉപയോഗിക്കുക എന്നതിന്റെ സൂചനകള്‍ കൂടിയാണ് ഗുജറാത്ത്‌ നല്‍കുന്നത്.

മോദിജി, വികസനവും സദ്‌ഭരണവുമാണ് കാരണമെങ്കില്‍ കഴിഞ്ഞ തവണത്തെ സീറ്റ് പോലും എന്തേ കിട്ടിയില്ല?

ലിബറേഷന്‍ പൊളിറ്റിക്കല്‍ തിയറിസ്റ്റായ മൈക്കള്‍ വാല്‍സര്‍ തന്റെ The Paradox of Liberation എന്ന പുസ്തകത്തില്‍ ഇന്ത്യ, ഇസ്രയേല്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളിലെ സ്വാതന്ത്ര്യാനന്തര സാഹചര്യത്തെ വിലയിരുത്തുകയും താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മതനിരപേക്ഷവാദികളാണ് ഈ രാജ്യങ്ങളുടെ സ്വാതന്ത്ര്യാനന്തര ദേശീയത വിഭാവനം ചെയ്തത് – ജവഹര്‍ലാല്‍ നെഹ്രു, ഡേവിഡ് ബെന്‍ ഗൂരിയന്‍, ഫ്രാന്‍സ് ഫാനന്‍ തുടങ്ങിയവര്‍ അവരുടെ ജനങ്ങളുടെ മതവിശ്വാസങ്ങളെ അവഗണിച്ചു. എന്നാല്‍ ഇന്ന് അവിടങ്ങളിലൊക്കെ മതനിരപേക്ഷ – ജനാധിപത്യ ചിന്ത പിന്നോട്ടടിക്കപ്പെട്ടിരിക്കുന്നു. മതാത്മക ദേശീയത ശക്തിപ്പെടുന്നു. തുര്‍ക്കിയേയും ഇതില്‍ പെടുത്താവുന്നതാണ്. കെമാലിന്റെ മതനിരപേക്ഷതയെ നേരിടാന്‍ തയിപ് എര്‍ദോഗന്‍ ഉപയോഗിച്ചത് ഇസ്ലാമിനെയാണ്.

ഏകീകൃത സിവില്‍ കോഡിനും അയോധ്യയിലെ രാമക്ഷേത്രത്തിനും വേണ്ടിയുള്ള പ്രചാരണം ഇതിന്റെ ഉദാഹരണങ്ങളാണ്. മാധ്യമങ്ങള്‍ അതിന്റെ കടമ നിര്‍വഹിക്കാതിരിക്കുമ്പോള്‍ ബിജെപിക്ക് രാമക്ഷേത്രം പോലുള്ള അജണ്ടകള്‍ മുന്നോട്ടുവയ്ക്കാന്‍ എളുപ്പമാകുന്നു.

“പ്യാരേ ഗ്രാമവാസിയോം”; അതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പാഠം

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ നിഷ്ഠുരവാഴ്ചയാകുന്നു. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നാം നീക്കിവയ്ക്കുന്ന ഇന്ത്യ ഏത് തരത്തിലാവണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. അല്ലെങ്കില്‍ നമ്മള്‍ അര്‍ഹിക്കുന്ന ഭരണവും ഭരണാധികാരികളുമാണ് നമുക്ക് കിട്ടുക.

സംഘ് വാദ് സെ ആസാദി: ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് വിരല്‍ ചൂണ്ടുന്നത്

ഗുജറാത്ത് വിജയം ഇനി മാതൃക; ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെ യുദ്ധത്തിന് മൂര്‍ച്ച കൂടും

അകത്ത് മേവാനി, പുറത്ത് ഹര്‍ദിക്; അടുത്ത അഞ്ച് വര്‍ഷം ബിജെപി വെള്ളം കുടിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍