UPDATES

വിദേശം

ഇമ്രാൻ ഖാന്റെ ‘കളി’ കാണാന്‍ ഇന്ത്യ; ഔട്ട്‌ സ്വിംഗറോ അതോ കളത്തിന് പുറത്തെ അടിയോ?

200 ദശലക്ഷം ജനങ്ങളുള്ള, ലോകത്തിലെ ആറാമത്തെ വലിയ സൈന്യമുള്ള ഈ ആണവശക്തിയായ രാജ്യത്തിൽ തന്റെ 65-ആം വയസിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇമ്രാന് സൈന്യം വരയ്ക്കുന്ന വരയ്ക്കപ്പുറം പോകാനാകില്ല എന്നുതന്നെ ഇപ്പോൾ കരുതേണ്ടിവരും.

പാകിസ്ഥാൻ സർക്കാരിന്റെ ‘ക്യാപ്ടൻ’  ആകാൻ ഇമ്രാൻ ഖാൻ വരുന്നതോടെ ആ രാജ്യത്തിന്റെ രാഷ്ട്രീയം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ കണ്ടുശീലിച്ചതിനും അപ്പുറത്തേക്ക് പോവുകയാണ്. ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയെ തുറിച്ചുനോക്കുന്നത് വീണ്ടും പാകിസ്ഥാൻ സൈന്യമെന്ന യാഥാർത്ഥ്യമാണ്. ഇന്ത്യയുമായുള്ള ബന്ധത്തിൽ ഒരു  ഔട്ട് സ്വിങ്ങറിനോ അല്ലെങ്കിൽ കളത്തിൽ നിന്നും പുറത്തുവന്നൊരു അടിക്കോ ആയി എത്രമാത്രം സ്വാതന്ത്ര്യം അവർ ഇമ്രാന് കൊടുക്കും എന്നും കാണേണ്ടതുണ്ട്.

പാകിസ്ഥാനിലെ ജനങ്ങളെപ്പോലെ ഇന്ത്യക്കും ഇമ്രാൻ സർക്കാരിനെ നയിക്കുന്നതിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു സംവിധാനമാണ്. പാകിസ്ഥാൻ രാഷ്ട്രീയം PML  (N )- PPP ദ്വന്ദ്വത്തിന്റെ പുറത്തേക്ക് നീങ്ങിയിരിക്കുന്നു. ഇമ്രാൻ ഖാന്‍ എന്ന വ്യക്തിയേയും ഇമ്രാൻ ഖാന്‍ എന്ന രാഷ്ട്രീയക്കാരനെയും വിശകലനം ചെയ്യുന്ന ആർക്കും പെട്ടന്ന് മനസിലാകുന്ന ഒരു വസ്തുത അയാൾ കടന്നുപോയ വലിയ മാറ്റമാണ്.

1992-ൽ ലോകകപ്പ് നേടിയ സംഘത്തിന്റെ നായകൻ, ഉദാരവാദി, 1996-ൽ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോൾ ആദർശവത്കരിക്കപ്പെട്ട ഒരു വിഗ്രഹവും വിഗ്രഹഭഞ്ജകനും. കാലം കടന്നുപോയി. കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ തന്റെ രാജ്യത്തിന്റെ രാഷ്ട്രീയത്തെ മാറ്റുന്നതിന് പകരം രാഷ്ട്രീയം പൊതുവിലും അയാളുടെ രാജ്യത്തുള്ള അതിന്റെ പ്രത്യേക പതിപ്പും ഇമ്രാനെ  വലിയ തോതിൽ മാറ്റിമറിച്ചു.

ഇമ്രാനിലെ ഉദാരവാദം നേർത്തുനേർത്തുവന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു കടുത്ത വിശ്വാസിയുടെ ഭാഷയിലും തന്റെ രാജ്യത്തെ ഏതൊരു യാഥാസ്ഥിതിക മത രാഷ്ട്രീയകക്ഷിയുടെയും  രീതിയിലുമാണ് അയാൾ മതനിന്ദ നിയമങ്ങളെക്കുറിച്ച് സംസാരിച്ചത്. അയാളിലെ പുരോഗമന പ്രസരിപ്പ് അപൂർവമായേ കണ്ടുള്ളൂ. മിക്ക യാഥാസ്ഥിതിക, സൂത്രശാലി രാഷ്ട്രീയക്കാരെപ്പോലെയും അയാൾ PML, PPP കക്ഷികളിൽ നിന്നും ആളുകളെ തന്റെ കക്ഷിയിലേക്ക്  കൂറുമാറ്റിച്ചു.

തെരഞ്ഞെടുപ്പിൽ ഇന്ത്യ വലിയൊരു പ്രചാരണ വിഷയമായിരുന്നില്ല. കാശ്മീർ വിഷയത്തിൽ ഇമ്രാൻ പറഞ്ഞത് പാകിസ്ഥാനിലെ ഒരു സാമാന്യമായ വാചകമാണ്: കാശ്മീർ പ്രശ്നം ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയങ്ങൾക്കനുസരിച്ച് പരിഹരിക്കണം. പക്ഷെ, സൈന്യത്തിന്റെ നിഴൽ സകലത്തിന്റെയും മേൽ പരന്നുകിടക്കുന്നു എന്നത് ഒരാശങ്കയാണ്. അങ്ങനെയാണ് പാകിസ്ഥാനിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഇങ്ങനെയാണ് സംഭവിക്കുന്നത്. നവാസ് ഷരീഫിനും  ഏറെക്കാലം സൈന്യത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. പാകിസ്ഥാന്റെ പ്രതിരോധത്തിലും വിദേശനയത്തിലും സൈന്യമാണ് വലിയ പങ്കുവഹിക്കുന്നത്.

“ഇന്ത്യയുമായുളള ബന്ധത്തിൽ  തീരുമാനങ്ങൾ എടുക്കുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് എത്രത്തോളം അധികാരമുണ്ടാകും എന്നതാണ് നിർണായകമായ ചോദ്യം,” പാകിസ്ഥാനിലെ ഇന്ത്യയുടെ മുൻ നയതന്ത്രപ്രതിനിധി ടി സി എ രാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വർഷത്തിൽ ഇന്ത്യൻ സർക്കാരിനെ സംബന്ധിച്ച് പാകിസ്താനുമായുള്ള ബന്ധം വളരെ അപായസാധ്യതകളുള്ള ഒന്നാണ്. ഭരണത്തിന്റെ അവസാനവർഷം ഇന്ത്യയിലെ സർക്കാരുകൾക്ക് ആ അപായസാധ്യത കൈകാര്യം ചെയ്യാൻ ഏറെ രാഷ്ട്രീയ മൂലധനം ആവശ്യമാണ്.

പക്ഷെ ഇക്കാര്യത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിൽ ഇന്ത്യയെ സംബന്ധിച്ചുള്ള ഏക പ്രമാണം, എന്തെങ്കിലും നടന്നാൽ  മാത്രമേ നടന്നു എന്ന് പറയാനാകൂ എന്നാണ്. പക്ഷെ പാകിസ്ഥാനിൽ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് സൈന്യമാണ്.  200 ദശലക്ഷം ജനങ്ങളുള്ള, ലോകത്തിലെ ആറാമത്തെ വലിയ സൈന്യമുള്ള ഈ ആണവശക്തിയായ രാജ്യത്തിൽ തന്റെ 65-ആം വയസിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇമ്രാന് സൈന്യം വരയ്ക്കുന്ന വരയ്ക്കപ്പുറം പോകാനാകില്ല എന്നുതന്നെ ഇപ്പോൾ കരുതേണ്ടിവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍