UPDATES

എഴുന്നേറ്റ് നില്‍ക്കൂ, ഉറക്കെ പറയൂ; ഇതല്ല നമ്മുടെ ലോകമെന്ന്

എഴുത്തുകാരും ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനെതിരെ പ്രസ് ക്ലബുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇന്ന്, ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധം

ഇന്നാണ് ഗാന്ധിജയന്തി. എഴുത്തുകാരും ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനെതിരെ രാജ്യമൊട്ടാകെയുള്ള പ്രസ് ക്ലബുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇവരെല്ലാം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പ്രതിഷേധവുമായി ഒത്തുചേരുകയാണ്.

ഈ പ്രതിഷേധിക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ എല്ലാത്തരക്കാരുമുണ്ട്, ചെയ്യുന്ന ജോലിക്ക് നാണക്കേടുണ്ടാക്കി വയ്ക്കുന്നവര്‍, ടി.വി സ്റ്റുഡിയോകളില്‍ അലറി വിളിക്കുന്നവര്‍, വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍, ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ കാണുകയും വസ്തുതകള്‍ക്ക് വിലകല്‍പ്പിക്കുകയും ചെയ്യാത്തവര്‍ തുടങ്ങി നിരവധി പേര്‍. അവരില്‍ ആശയാദര്‍ശങ്ങള്‍ ഒരുവഴിക്ക് ഉപേക്ഷിച്ചവരുണ്ട്, വര്‍ഗീയ വികാരങ്ങള്‍ വികാരങ്ങള്‍ കുത്തിയിളക്കി വിടുന്നവരുണ്ട്, നിങ്ങള്‍ക്കെതിരെ യാതൊരടിസ്ഥാനവുമില്ലാതെ വാര്‍ത്തകള്‍ ചമയ്ക്കുന്നവരുണ്ട്, ജനങ്ങളുടെ ജീവിതം തന്നെ ദുരിതത്തിലാക്കുന്നവരുണ്ട്, നിങ്ങള്‍ക്കറിയാം അവരെയൊക്കെ, നിങ്ങളൂടെ ഇടയിലൊക്കത്തന്നെയാണ് അവരൊക്കെയുള്ളതും.

ഇതൊക്കെയുണ്ടെങ്കിലും ഒരു കാര്യം ഓര്‍മിക്കണം, അവര്‍ക്കൊപ്പം നില്‍ക്കലാണ് നിങ്ങള്‍ ചെയ്യേണ്ടത്, അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലാണ് വേണ്ടത്. അത് ജേര്‍ണലിസ്റ്റുകള്‍ക്കോ അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കോ ഇനി ജേര്‍ണലിസത്തിനു വേണ്ടിയോ അല്ല, മറിച്ച് ഒരു മികച്ച ഇന്ത്യക്ക് വേണ്ടി, നമുക്ക് വേണ്ടി, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്, വരുംതലമുറയ്ക്കു വേണ്ടി, ഒരു മികച്ച സാമൂഹിക, സംസ്‌കാരത്തിനു വേണ്ടി.

അത്യപുര്‍വമായ ഒരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാ വശങ്ങളില്‍ നിന്നും നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. എന്നാല്‍ അത്തരത്തിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളും ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നു എന്നര്‍ത്ഥമില്ല. കാരണം, അഭിപ്രായ സ്വാതന്ത്ര്യം, വിയോജിപ്പിനുള്ള അവകാശം, ഭയപ്പാടില്ലാതെയുള്ള മാധ്യമ പ്രവര്‍ത്തനം ഇതെല്ലാം കടുത്ത കടുത്ത ഭീഷണിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളില്‍ നിന്ന് മാധ്യമ മേഖല മോചിതമായെങ്കില്‍ മാത്രമേ ജനാധിപത്യം നേരിടുന്ന ആ വെല്ലുവിളികളുടെ സമഗ്രതയും അതിന്റെ യഥാര്‍ത്ഥ വശങ്ങളും ജനങ്ങളെ അറിയിക്കാന്‍ അവര്‍ക്ക് കഴിയൂ. അപ്പോള്‍ യഥാര്‍ത്ഥ വസ്തുകതകള്‍ എന്താണ് എന്നതിനെ കുറിച്ച് ജനങ്ങള്‍ അറിയാതെ പോവുകയും അവര്‍ വീണ്ടും തെമ്മാടികളും ക്രിമിനലുകളും വര്‍ഗീയവാദികളുമായവര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം നല്‍കുന്നത് തുടരുകയും ചെയ്യും.

ഈ കൊള്ളക്കൊടുക്കലുകാരാണ് നമ്മുടെ ഖജനാവ് കൊള്ളയടിക്കുന്ന കോര്‍പറേറ്റുകളെ സംരക്ഷിക്കുന്നത്, തിരിച്ചും. അവര്‍ ഒരുമിച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും അതുവഴി ജനത്തെ തങ്ങള്‍ക്കുള്ള വോട്ട് ബാങ്കായി നിലനിര്‍ത്തുകയും ചെയ്യും. വിപണിയെ എങ്ങനെയാണ് കൈാര്യം ചെയ്യേണ്ടതെന്ന് ഈ കോര്‍പറേറ്റ്-മുതലാളിത്ത ഖജനാവ് കള്ളന്മാരെ പ്രത്യേകം പരിശീലിപ്പിക്കേണ്ട കാര്യവുമില്ല.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഈ വര്‍ഷം ഇന്ത്യയുടെ സ്ഥാനം നാണംകെട്ട 136-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇത് 133-ാംസ്ഥാനമായിരുന്നതാണ് ഇത്തവണ മൂന്നു സ്ഥാനങ്ങള്‍ കൂടി പിന്നിലേക്കിറങ്ങിയിരിക്കുന്നത്. ഇത് ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്. കാരണം പക്വതയേറിയ ഒരു ജനാധിപത്യ സമൂഹമായിരുന്നു നമ്മളെങ്കില്‍ നമ്മുടെ മാധ്യമ സ്വാതന്ത്ര്യ റാങ്ക് എത്രയോ മുകളിലേക്ക് കയറേണ്ടതായിരുന്നു.

ഇതിനു കാരണമായി മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സൂചിക പ്രധാനമായും കുറ്റപ്പെടുത്തുന്നത് ഹിന്ദുത്വ ദേശീയതയുടെ വളര്‍ച്ചയാണ്. “ദേശീയ വ്യവഹാരങ്ങളില്‍ നിന്ന് ‘ആന്റി നാഷണല്‍’ എന്നു മുദ്ര കുത്തപ്പെട്ടിട്ടുള്ള എല്ലാ ആവിഷ്‌കാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ ഹിന്ദുത്വ ദേശീയവാദികള്‍ ശ്രമിക്കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ സ്വയം സെന്‍സര്‍ഷിപ്പ് ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്”- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. “മാധ്യമ പ്രവര്‍ത്തകര്‍ തീവ്രവലത് ദേശീയവാദികളുടെ കൂട്ടായ ഓണ്‍ലൈന്‍ ആക്രമണത്തിനും വിദ്വേഷ പ്രചരണത്തിനും ഇരയാകുന്നു, അവര്‍ക്ക് നേരെ ഭീഷണിയുയര്‍ത്തുകയും ചിലപ്പോഴൊക്കെ ശാരീരികമായി വരെ ആക്രമിക്കുകയും ചെയ്യുന്നു”- റിപ്പോര്‍ട്ട് തുടരുന്നു.

ഞങ്ങള്‍ ഈ ഹിന്ദുത്വ മൗലികവാദികളെ മാത്രമായി കുറ്റപ്പെടുത്തുന്നില്ല. അവിടെ മറ്റു ഘടകങ്ങളുമുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് (പ്രത്യേകിച്ച് അധികാരത്തിലിരിക്കുമ്പോള്‍) മാധ്യമങ്ങളുടെ സ്വതന്ത്ര സ്വഭാവങ്ങളെ പൂര്‍ണമായി അംഗീകരിക്കാന്‍ തയാറായിട്ടുള്ളത്? നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് നോക്കൂ; അവരൊക്കെ ഇതിന് ഉത്തരവാദികളാണ്.

സ്വതന്ത്ര മാധ്യമങ്ങളുടെ കാര്യത്തില്‍ നമ്മുടെ കോടതികളുടെ മനോഭാവവും വ്യത്യസ്തമല്ല എന്നു കാണാം. ഏത് കീഴ്‌ക്കോടതിക്കും ഒരു പുസ്തകം നിരോധിക്കാന്‍ ഉത്തരവിറക്കാം, മാനനഷ്ടക്കേസുകള്‍ക്കെതിരെ വര്‍ഷങ്ങളായി നിയമയുദ്ധം നടത്തുന്ന ജേര്‍ണലിസ്റ്റുകളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി രാജ്യത്തിന്റെ വിവിധ കോണുകളില്‍ പോയി കേസുകള്‍ നടത്തേണ്ടി വരുന്ന മാധ്യമ പ്രവര്‍ത്തകരുണ്ട്.

നമ്മുടെ നീതിന്യായ വ്യവസ്ഥയോ രാഷ്ട്രീയ പാര്‍ട്ടികളോ മാത്രം വിചാരിച്ചാല്‍ മാറാവുന്ന ഒരു കാര്യമല്ല ഇതൊന്നും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമ സ്വാാതന്ത്ര്യത്തിന്റേയും വിലയും ശക്തിയും ശരിക്കും ആദ്യം മനസിലാക്കേണ്ടത് നമ്മള്‍ ജനങ്ങളാണ്.

സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമങ്ങളുടെ അഭാവം ഒരു സമൂഹത്തിലുണ്ടെങ്കില്‍, വിയോജിപ്പുകളെ ആഘോഷിക്കാന്‍ കഴിയുന്ന ഒരു സാമൂഹികാവസ്ഥയില്ലെങ്കില്‍, ഒരു കാര്യം മനസിലാക്കിക്കൊള്ളൂ, ഫാസിസത്തിന്റെ എല്ലാ ക്രൂരമുഖങ്ങളിലേക്കും നമ്മള്‍ കടന്നു കഴിഞ്ഞു എന്ന്. അവിടെ ശാസ്ത്രീയ യുക്തികള്‍ക്കോ ശാസ്തത്രീയ കണ്ടുപിടുത്തങ്ങള്‍ക്കോ ബൗദ്ധിക വ്യവഹാരങ്ങള്‍ക്കോ സ്ഥാനമുണ്ടാകില്ല, അവയൊന്നും ജന്മമെടുക്കുകയുമില്ല. അവിടെ നമ്മള്‍ ജീവിക്കുക കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്ന മിത്തുകള്‍ യാഥാര്‍ത്ഥ്യമാണെന്നും അവയാണ് എല്ലാത്തിന്റേയും അടിസ്ഥാനമെന്നുമുള്ള വ്യാജ ധാരണകളുടെ പുറത്തായിരിക്കും. ലോകത്തിനു മുന്നില്‍ നമ്മളാണ് ഏറ്റവും ശ്രേഷ്ഠരെന്ന മിഥ്യാധാരണ മാത്രമായിരിക്കും നമുക്ക് ആകെയുണ്ടാവുക. ആ വിഡ്ഡിത്വത്തെ പരകോടിയിലെത്തിക്കാന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമുക്ക് പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും വിമാനമൊക്കെ എപ്പോഴേ കണ്ടുപിടിച്ചിരുന്നുവെന്നും ഒക്കെയുള്ള വാഗ്‌വിലാസങ്ങളുമായി നമ്മുടെ ഭരണാധികാരികളും മുമ്പിലുണ്ടാകും.

നമ്മള്‍ ഇനിയും നിശബ്ദരായിക്കുകയും വിയോജിപ്പുകളെ കൂടി അംഗീകരിച്ചു കൊണ്ടുള്ള ഒരു സമൂഹ സൃഷ്ടിക്കായി വാദിക്കുകയും ചെയ്തില്ലെങ്കില്‍ നമ്മുടെ ജനാധിപത്യവും അത് വാഗ്ദാനം ചെയ്യുന്ന തുല്യതയും സ്വാതന്ത്ര്യവുമൊക്കെ ഇല്ലാതായി ഒട്ടും കരുണയില്ലാത്ത, ഏകാധിപത്യത്തിന്റേതായ ഒരു കാലത്തിലേക്ക് നാം പ്രവേശിപ്പിക്കപ്പെടുകയും നമ്മുടെ ഭാവി ഇരുളടഞ്ഞതാവുകയും ചെയ്യും.

നമ്മുടെ നിശബ്ദതയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ സൃഷ്ടിക്കുന്നത്, കോര്‍പറേറ്റ് കൊള്ളക്കാരെ സൃഷ്ടിക്കുന്നത്, അവര്‍ ഇല്ലാതാക്കുന്നത് നേരായ വഴിക്ക് ബിസിനസ് ചെയ്യാനുള്ള നിങ്ങളുടെ അവകാശങ്ങളെയും അവസരങ്ങളെയുമാണ്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്വാതന്ത്ര്യം ശ്വസിച്ചു വളരാനുള്ള ഒരു ലോകത്തെയാണ്, സുരക്ഷിതമായി ജീവിക്കാനുള്ള നമ്മുടെ അവകാശത്തെയാണ്.

എന്തുവേണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ, എല്ലാത്തിനുമെതിരെ. അല്ലെങ്കില്‍ നമ്മുടെ നഗരങ്ങള്‍ ഗ്യാസ് ചേംബറുകളായി മാറുന്നതിന് നാം സാക്ഷ്യം വഹിക്കും. നമ്മുടെ ഗ്രാമങ്ങള്‍ അടയാളപ്പെടുത്തുക നിയമവാഴ്ചയുടെ അഭാവം എന്നായിരിക്കും.

എല്ലാത്തരത്തിലുള്ള തിന്മകളും പുഷ്ടിപ്രാപിക്കുന്നത് ഇങ്ങനെയുള്ള ലോകത്താണ് എന്നതിന് ചരിത്രമാണ് സാക്ഷി.

ഒരു നിമിഷം ഇതൊന്നാലോചിക്കൂ.

ലോകത്തെ എത്ര രാജ്യങ്ങളില്‍, എത്ര നഗരങ്ങളില്‍ നിങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനായി നിങ്ങള്‍ക്ക് ഒത്തുചേരാന്‍ സാധിക്കും, ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികള്‍ക്കെതിരെ എവിടെയൊക്കെ നിങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ പറ്റും? നിങ്ങളുടേതായ ആശയങ്ങള്‍, അവ എത്ര റാഡിക്കലുമാകട്ടെ, ഉയര്‍ത്താന്‍ സാധിക്കും? എവിടെയൊക്കെ ഭരണകൂടം ഇത്തരം ശബ്ദങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്താത്തതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്? ലോകത്തിലെ 40 ശതമാനം ആളുകള്‍ക്കു മാത്രമേ ഇന്ന് അതിനുള്ള സ്വാതന്ത്ര്യമുള്ളൂ. ആ ചെറിയ ശതമാനമാണ് ഇപ്പോള്‍ ഓരോ നിമിഷങ്ങളായി നമ്മളില്‍ നിന്ന് ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

സ്വതന്ത്രാവിഷ്‌കാരങ്ങളും ജനനന്മയ്ക്കുതകുന്ന കണ്ടുപിടിത്തങ്ങളുമൊക്കെ ഉണ്ടാകുന്ന ലോകത്ത് പൊതുവായി കാണപ്പെടുന്ന മൂന്ന് സവിശേഷതകളുണ്ട്: 1. അവിടെയൊക്കെ ജനാധിപത്യമുണ്ട്. 2. അവിടെ ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യറിയുണ്ട്. 3. ഏറ്റവും പ്രധാനപ്പെട്ടത്, അവിടെ ശക്തമായ സ്വതന്ത്ര മാധ്യമങ്ങളും അവയുടെ ശക്തമായ ഇടപെടലുകളുമുണ്ട്.

അത്തരത്തിലൊരു സമൂഹം സാധ്യമാകണമെങ്കില്‍ നാം എഴുന്നേറ്റു നിന്നേ പറ്റൂ. ഇന്ന് പ്രതിഷേധിക്കാന്‍ നിങ്ങള്‍ തയാറാകണം, നിങ്ങളുടെ ഐക്യദാര്‍ഡ്യവും പിന്തുണയും അറിയിക്കാന്‍ തയാറായേ മതിയാവൂ. അത് ഏതെങ്കിലൂം വ്യക്തികള്‍ക്കു വേണ്ടിയല്ല, വിയോജിപ്പുകളെ അടയാളപ്പെടുത്താനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി. ജനാധിപത്യത്തിനു വേണ്ടി.

നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനം ഞാന്‍ അംഗീകരിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് ആ മാധ്യമ പ്രവര്‍ത്തകരോട് പറയാം, എന്നാല്‍ പേടിയും പ്രലോഭനങ്ങളുമില്ലാതെ മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി ഞാന്‍ നിലകൊള്ളുന്നു എന്ന് നിങ്ങള്‍ക്ക് അവര്‍ക്കുറപ്പു കൊടുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍