UPDATES

മോദി-ജയ്റ്റ്ലി ബജറ്റ്: ജയിച്ചതാര്, തോറ്റതാര്?

ഗ്രാമീണ കര്‍ഷകരും കാര്‍ഷിക മേഖലയുമായി ബന്ധമുള്ള കമ്പനികളുമാണ് ഈ ബജറ്റിലെ ഏറ്റവും വലിയ വിജയികള്‍. ബോണ്ട് നിക്ഷേപകരായിരിക്കും ഇത്തവണത്തെ ബജറ്റില്‍ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്.

പലരും പ്രതീക്ഷിച്ച പോലെ തന്നെയാണ് തിരഞ്ഞെടുപ്പ് കാല ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്നിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ – മേയില്‍ നടക്കേണ്ട ലോക്‌സഭ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം തന്നെ നടക്കാനും സാധ്യതയുണ്ട്. ദുരിതമനുഭവിക്കുന്ന കര്‍ഷകരേയും ഗ്രാമീണ ജനങ്ങളേയും സഹായിക്കുന്നതിനും വളര്‍ച്ചയേയും തൊഴിലവസരങ്ങളേയും നിക്ഷേപങ്ങളേയും വളര്‍ത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഗ്രാമീണ കര്‍ഷകരും കാര്‍ഷിക മേഖലയുമായി ബന്ധമുള്ള കമ്പനികളുമാണ് ഈ ബജറ്റിലെ ഏറ്റവും വലിയ വിജയികള്‍. ബോണ്ട് നിക്ഷേപകരായിരിക്കും ഇത്തവണത്തെ ബജറ്റില്‍ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്.

വിജയികള്‍

കര്‍ഷകര്‍ – രാജ്യത്തുടനീളം വിവിധ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നുവരുകയാണ്. കാര്‍ഷിക വിപണിയില്‍ വലിയ നിക്ഷേപം നടത്തുകയും വിളകള്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്തുകയും ചെയ്യുമെന്ന വാഗ്ദാനം ബജറ്റിലുണ്ട്. ഗ്രാമങ്ങളിലെ ജലസേചന പദ്ധതികള്‍, മറ്റ് കാര്‍ഷിക പദ്ധതികള്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ പണം വകയിരുത്തിയിരിക്കുന്നു. സോളാര്‍ പവര്‍ പമ്പുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി വില കൊടുത്ത് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. കൃഷി അനുബന്ധ കമ്പനികളായ ശക്തി പമ്പ്‌സ് ഇന്ത്യ ലിമിറ്റഡ്, ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസ് ലിമിറ്റഡ്, കെഎസ്ബി പമ്പ്‌സ് ലിമിറ്റഡ്, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡ്, അവന്തി ഫീഡ്‌സ് ലിമിറ്റഡ്, വാട്ടര്‍ബേസ് ലിമിറ്റഡ്, ജെകെ അഗ്രി ജെനിറ്റിക്‌സ് ലിമിറ്റഡ്, പിഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവയ്‌ക്കെല്ലാം ഗുണമുണ്ടായേക്കും.

ആരോഗ്യം – സര്‍ക്കാരിന്റെ പുതിയ ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി (National Health Protection Scheme) 50 കോടിയോളം പേര്‍ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു. ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ കമ്പനിയായ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് ഗുണകരമാകും.

ഗതാഗതം – റോഡ്, റെയില്‍ വികസനം അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍നങ്ങള്‍ക്കായി റെക്കോഡ് തുകയാണ് ഇത്തവണ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. നിര്‍മ്മാണ മേഖല, എഞ്ചിനിയറിംഗ് സ്ഥാപനങ്ങള്‍, ട്രെയിന്‍ വാഗണ്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം ഗുണം ചെയ്യും. ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോസ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്, എന്‍സിസി ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പേഴ്‌സ് ലിമിറ്റഡ്, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, തീതാഗഡ് വാഗണ്‍സ് ലിമിറ്റഡ്, സിംകോ ലിമിറ്റഡ് എന്നീ കമ്പനികള്‍ തുടങ്ങിയവ ഉദാഹരണം.

ഉപഭോക്തൃ കമ്പനികള്‍ – എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിവര്‍ ലിമിറ്റഡ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മാരികോ ലിമിറ്റഡ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാകും. ഹീറോ മോട്ടോകോപ്് ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ തുടങ്ങിയവ.

ജ്വല്ലറി – സ്വര്‍ണത്തിനുള്ള ആവശ്യം 60വും ഗ്രാമീണ മേഖലകളില്‍ നിന്നാണ് വരുന്നത്. ഗ്രാമീണ, കാര്‍ഷിക വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ടൈറ്റാന്‍ കമ്പനി ലിമിറ്റഡ്, ത്രിഭൊവന്‍ദാസ് ഭീംജി സാവേരി ലിമിറ്റഡ്, പിസി ജ്വല്ലര്‍ ലിമിറ്റഡ് എന്നിവയ്ക്ക് ഗുണം ചെയ്യും.

വിമാനത്താവളങ്ങള്‍ – കൂടുതല്‍ ആഭ്യന്തര വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് തുടങ്ങിയവയ്ക്ക് ഗുണമുണ്ടായേക്കും.

പരാജിതര്‍

ആപ്പിള്‍, സാംസങ് – ആഭ്യന്തര മാനുഫാക്ച്വറിംഗ് വളര്‍ത്താനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മൊബൈല്‍ ഫോണ്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ ആപ്പിളിന്റേയും സാംസങിന്റേയും വരുമാനത്തെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ ഇന്ത്യയില്‍ ഫാക്ടറികള്‍ തുടങ്ങേണ്ടി വരും.

ബോണ്ട് നിക്ഷേപകര്‍ – ഫിസ്‌കല്‍ ഡെഫ്‌സിറ്റ് ടാര്‍ഗറ്റായ 3.2 ശതമാനം നേടാനായില്ല. കടം കുറയ്ക്കുക എന്ന പരിപാടി വഴി ബോണ്ട് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്ന ആശ്വാസം ഏറെക്കാലത്തേയ്ക്കുണ്ടായില്‌ല 2019ല്‍ 3.5 ആണ് ടാര്‍ഗറ്റ് എന്നാണ് പറയുന്നത്. വലിയ ബോണ്ട് നിക്ഷേപകരായ രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. എച്ച്ഡിഎഫ്‌സിഐ, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയെ ബാധിച്ചേക്കാം.

ധന മേഖല – ഈക്വിറ്റി ഇന്‍വെസറ്റ്‌മെന്റുകളില്‍ ദീര്‍ഘകാലത്തേയ്ക്കുള്ള കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികള്‍, ലൈഫ് ഇന്‍ഷുറന്‍സുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയായേക്കും. ഐഡിഎഫ്‌സി, റിലൈന്‍സ് കാപ്പിറ്റല്‍, ആദിത്യ ബിര്‍ള കാപ്പിറ്റല്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ് ഓഫ് ഇന്ത്യ തുടങ്ങിയവയെ ബാധിക്കും.

പ്രതിരോധം – പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി വ്യവസായ സൗഹൃദ സമീപനം സ്വീകരിക്കുമെന്നാണ് ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞത്. അതേസമയം ഇത്തവണ പ്രതിരോധ ഫണ്ട് കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടില്ല. ഭാരത് ഫോര്‍ജ് ലിമിറ്റ്ഡ് പോലുള്ള കമ്പനികള്‍ക്ക് കൂടുതല്‍ വളര്‍ച്ചാസഹായമുണ്ടാകില്ല.

ഉപഭോക്താക്കള്‍ – ആരോഗ്യ, വിദ്യാഭ്യാസ ലെവി മൂന്ന് ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നു. ഇത് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമാണ്. ഇത് ഉല്‍പ്പന്നങ്ങളുടെ വില അല്‍പ്പം കൂട്ടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍