UPDATES

വച്ചുവാഴിക്കില്ല; ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു

വരും ദിവസങ്ങളില്‍ കൂടുതല്‍ നാടകീയ രംഗങ്ങളായിരിക്കും രാജ്യതലസ്ഥാനത്ത് അരങ്ങേറാന്‍ പോകുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ തന്നെ ആക്രമിച്ചു എന്ന ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ ആരോപണത്തെക്കുറിച്ചോ വാക്കേറ്റം മാത്രമേ ഉണ്ടായുള്ളൂ, കയ്യേറ്റമുണ്ടായില്ല എന്ന ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദത്തെക്കുറിച്ചോ എന്താണ് യാഥാര്‍ത്ഥ്യം എന്നുള്ളത് ഒരുപക്ഷേ നമ്മള്‍ ഒരിക്കലും അറിഞ്ഞേക്കില്ല.

പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഈ കാര്യം ആം ആദ്മി പാര്‍ട്ടിയെ തങ്ങളുടെ തട്ടകമായ ഡല്‍ഹിയില്‍ തന്നെ വീണ്ടും തളച്ചിടാന്‍ പര്യാപ്തമാണ്. ഒപ്പം, ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹിയില്‍ തന്നെ തളച്ചിടാന്‍ കഴിഞ്ഞുകൊണ്ട്, അവരെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞു കൊണ്ട് ബിജെപി വലിയൊരു രാഷ്ട്രീയ വിജയം കൂടിയാണ് നേടിയിരിക്കുന്നത്. അതിനുമൊപ്പം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ആധുനിക റാഡിക്കല്‍ മൂവ്‌മെന്റായിരുന്ന ഒരു പ്രസ്ഥാനത്തെ  എല്ലാത്തരത്തിലുള്ള വിഴുപ്പലക്കലുകളും മോശം നടപടികളും വഴി ദേശീയ അധികാര രാഷ്ട്രീയത്തിലേക്ക് എത്തിക്കാതെ പിടിച്ചു നിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. ഇതില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ എന്തെല്ലാമെന്നോ, ആം ആദ്മി പാര്‍ട്ടിക്കാര്‍ കാണിച്ചുകൂട്ടുന്ന മണ്ടത്തരങ്ങള്‍ എന്തെല്ലാമെന്നോ ഉള്ള കാര്യങ്ങള്‍ മറ്റൊരിക്കല്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.

തിങ്കളാഴ്ച അര്‍ധരാത്രി നടന്നതും ചൊവ്വാഴ്ചയിലെ നാടകീയതകളും

പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് പറഞ്ഞിരിക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് താന്‍ കയ്യേറ്റം ചെയ്യപ്പെട്ടു എന്നാണ്.

ഇതില്‍ പ്രതിഷേധിച്ച ഡല്‍ഹി സെക്രട്ടറിയേറ്റിലെ ജോലിക്കാരടക്കമുള്ളവര്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈനേയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖേതാനെയും കൈയേറ്റം ആക്രമിച്ചു എന്നതാണ് ചൊവ്വാഴ്ച നടന്നത്.

ചീഫ് സെക്രട്ടറിയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരായ പ്രകാശ് ജാര്‍വാളും അജയ് ദത്തും പറഞ്ഞത്, അന്‍ഷു പ്രകാശ് ജാതി വിരുദ്ധ പരാമര്‍ശങ്ങള്‍ അടക്കമുള്ളവ നടത്തി എന്നാണ്.

20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കിയതിന് ഒരു മാസത്തിനുള്ളിലാണ് പുതിയ സംഭവവികാസങ്ങള്‍.

ബിജെപിയോട് അടുപ്പം പുലര്‍ത്തുന്നു എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് അന്‍ഷു പ്രകാശ്. നേരത്തെ സുഷമ സ്വരാജിനൊപ്പം ജോലി ചെയ്തിരുന്ന പ്രകാശിനെ ഡല്‍ഹി ചീഫ് സെക്രട്ടറിയായി നിയമിച്ചത് ബിജെപിയുടെ തന്ത്രപരമായ നീക്കം തന്നെയായിരുന്നു.

പ്രകാശും ഒപ്പം, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ചേര്‍ന്ന് ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റത്തിനുള്ള സാഹചര്യങ്ങള്‍ പടിപടിയായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടത്തുന്ന ഭരണപരമായ കാര്യങ്ങള്‍ക്കു പോലും തടയിടല്‍, നിരവധി ക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വയ്ക്കല്‍, കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്വതന്ത്രമായി ഒന്നും ചെയ്യാതിരിക്കാന്‍ ശ്രമിക്കല്‍ എന്നിവയൊക്കെ അതിന്റെ ഭാഗമാണ്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അതിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. സാധിക്കുന്ന ഓരോ വഴിക്കും പാര്‍ട്ടിയേയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്താനും അവരുടെ അജണ്ടകളെ അട്ടിമറിക്കാനും ശ്രമിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സിബിഐ റെയ്ഡ് ചെയ്തതു പോലുള്ള നിരവധി കാര്യങ്ങളാണ് നടക്കുന്നത്.

ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളും ഇതിന്റെ ബാക്കിപത്രമായി വേണം നോക്കിക്കാണാന്‍. അതുകൊണ്ടു തന്നെ ഡല്‍ഹി എങ്ങോട്ടാണ് പോകുന്നത് എന്നതില്‍ ഒരു സൂചനയും ലഭിക്കും.

അതില്‍ നിരവധി ഊഹങ്ങളുണ്ട്, അതില്‍ ഏറ്റവും ശക്തമായ ഒന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പിരിച്ചു വിടും എന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നേറ്റ നാണംകെട്ട പരാജയത്തിന് പ്രതികാരം തീര്‍ക്കാന്‍ മോദി അത് ചെയ്തുകൂടെന്നില്ല. ഒപ്പം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹി തെരഞ്ഞെടുപ്പും നടത്താനുമുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

അതിന് ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പിരിച്ചു വിടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ നാടകീയ രംഗങ്ങളായിരിക്കും രാജ്യതലസ്ഥാനത്ത് അരങ്ങേറാന്‍ പോകുന്നത്.

ബി.ജെ.പി രാഷ്ട്രീയം കളിച്ചോളൂ, അനുഭവിക്കുന്നത് ജനങ്ങളാണ്

ഇനി ആം ആദ്മികളുടെ പാര്‍ട്ടിയില്ല

അതുകൊണ്ട് കെജ്രിവാള്‍ ഒരു നരേന്ദ്ര മോദി ആകരുത്

നമുക്ക് മോദിയെ നോക്കിക്കാണാനുള്ള കണ്ണാടിയാണ് കെജ്രിവാള്‍

മി. കെജ്‌രിവാള്‍; ഇങ്ങനെയെങ്കില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ നിങ്ങളുടെ പാര്‍ട്ടിയുണ്ടാകില്ല

ആപ്പിന് അതിന്റെ രാഷ്ട്രീയം തിരിച്ചുപിടിക്കാനാകുമോ?

‘ഇളയ സഹോദരന്‍’ ബിജെപിയിലേക്കെന്ന് ആരോപണം, പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കെജ്രിവാള്‍

കെജ്രിവാള്‍, താങ്കള്‍ ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ സമയമായിരിക്കുന്നു

ടൈംസ് ഓഫ് ഇന്ത്യ പരിപാടി മോദി ബഹിഷ്ക്കരിച്ചെങ്കില്‍ അതൊരു വലിയ മുന്നറിയിപ്പാണ്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇടമുണ്ടാകുന്നതിന്റെ കാരണങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍