UPDATES

നുണയും വ്യാജപ്രചരണങ്ങളും വഴി അധികാരത്തിലെത്തിയവര്‍ മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിന്‌ പിടിക്കുമ്പോള്‍

എല്ലാ വിധത്തിലും സ്വതന്ത്രമായിരിക്കുകയും സ്വയം നിയന്ത്രിതമായിരിക്കുകയും ചെയ്യേണ്ട ഒരു ഇന്‍സ്റ്റിറ്റ്യൂഷനെ അടിസ്ഥാനപരമായി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്

സ്വേച്ഛാധികാരം അതിന്റെ എല്ലാ ഓര്‍വെലിയന്‍ നടപടികളിലൂടെ നമ്മുടെ ഇന്‍സ്റ്റിറ്റ്യൂഷനുകളെ ഓരോന്നായി വിഴുങ്ങുകയാണ്. അത് ഇനി ഇങ്ങനെ പ്രഖ്യാപിച്ചേക്കാം: “യുദ്ധം സമാധാനമാണ്. അടിമത്തമാണ് സ്വാതന്ത്ര്യം, അറിവില്ലായ്മയാണ് ശേഷി”. അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും സമ്മാനിച്ച തങ്ങളുടെ സ്വന്തം ചെയ്തികളെ ന്യായീകരിക്കാന്‍ അവര്‍ ഇത്തരത്തില്‍ എന്ത് അസംബന്ധവും വരുംനാളുകളില്‍ ആവര്‍ത്തിക്കും.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലുവര്‍ഷം കഴിയുന്ന ഭരണത്തിലെ ഏറ്റവും അപകടരമായ ഒരു നീക്കമാണ് തിങ്കളാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച ഒരു പത്രക്കുറിപ്പിലൂടെ പുറത്തു വന്നത്. അതിലെ മോശം ഇംഗ്ലീഷിന്റെ കാര്യത്തില്‍ അത്ര ആശങ്കപ്പെടേണ്ടെങ്കിലും അതിലെ ഉള്ളടക്കം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരനെയും ആശങ്കപ്പെടുത്തേണ്ടതു തന്നെയാണ്.

വളരെ അസാധാരണമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു തീരുമാനത്തിലൂടെ, കേന്ദ്ര വാര്‍ത്താ, പ്രക്ഷേപണ മന്ത്രാലയം മാധ്യമ പ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ നിബന്ധനകള്‍ ഭേദഗതി ചെയ്തുകൊണ്ട് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോാ ചെയ്താല്‍ അയാളുടെ അക്രെഡിറ്റേഷന്‍ സസ്‌പെന്‍ഡ് ചെയ്‌യുകയോ സ്ഥിരമായി റദ്ദാക്കപ്പെടുകയോ ചെയ്യും എന്നാണ്.

അച്ചടി മാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കുമുള്ള രണ്ട് റെഗുലേറ്ററി സ്ഥാപനങ്ങളായ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷനും ആയിരിക്കും ഒരു വാര്‍ത്ത വ്യാജമാണോ അല്ലെയോ എന്നു തീരുമാനിക്കുക എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

ഈ രണ്ടു റെഗുലേറ്ററി സ്ഥാപനങ്ങളും നിയന്ത്രിക്കുകയും പ്രവര്‍ത്തിക്കുകയുംം ചെയ്യുന്നത് സര്‍ക്കാരിന്റെ കീഴിലല്ലെന്ന് വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി പറഞ്ഞെങ്കിലും അവരുടെ മന്ത്രാലയം തന്നെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതും ‘ശിക്ഷ’ പ്രഖ്യാപിച്ചതും വ്യാജ വാര്‍ത്ത എന്ത് എന്നതിന്റെ നിര്‍വചനവും പരാതിയുടെ സ്വഭാവവും വ്യക്തമാക്കാതിരുന്നതും.

അതായത്, ഒരു വാര്‍ത്ത വ്യാജ വാര്‍ത്തയാണോ എന്ന് തീരുമാനിക്കുന്നതിനുള്ളള്ള പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ഈ ‘വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും’ ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍, റെഗുലേറ്ററി ബോഡികള്‍ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതു വരെ സസ്‌പെന്‍ഡ് ചെയ്യും എന്നും ഉത്തരവില്‍ പറയുന്നു.

അതാണ് ഏറ്റവും ആദ്യത്തെ ഓര്‍വേലിയന്‍ നടപടി: അതായത്, ഒരു വാര്‍ത്ത വ്യാജ വാര്‍ത്തയാണോ എന്ന് പരിശോധിക്കാന്‍ പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആ മാധ്യമ പ്രവര്‍ത്തകന്റെ അക്രെഡിറ്റേഷന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടും. സര്‍ക്കാരിന് പിന്നെ ഏകാധിപത്യപരമായി നടപടി സ്വീകരിക്കാം.

15 ദിവസത്തിനുള്ളില്‍ റെഗുലേറ്ററി ഏജന്‍സികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം എന്നും ഉത്തരവില്‍ പറയുന്നു.

മോദിയെ ഇന്‍റര്‍വ്യൂ ചെയ്ത സുധീര്‍ ചൗധരിയെക്കുറിച്ച് ചില കാര്യങ്ങള്‍

ഒരു മാധ്യമ പ്രവര്‍ത്തകന്‍/ക അഞ്ചു വര്‍ഷ മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അക്രെഡിറ്റേഷന്‍ ലഭിക്കും. ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ 15 വര്‍ഷത്തെ എക്‌സ്പീരിയന്‍സും വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കാണെങ്കില്‍ അഞ്ചു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയവും വര്‍ക്കിംഗ് വിസയും വേണം എന്നാണ് ചട്ടം.

ഇത്തരമൊരു ഉത്തരവ് ഇറക്കുന്നതിനുള്ള കാരണമായി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്, “അച്ചടി, ദൃശ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജ വാര്‍ത്തകള്‍ പെരുകി വരുന്ന” സാഹചര്യത്തിലാണ് ഈ നടപടി എന്നാണ്.

ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ വാര്‍ത്തകളെ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അത് പരിശോധിക്കാന്‍ പ്രസ് കൗണ്‍സിലിനും എന്‍ബിഎയ്ക്കും റഫര്‍ ചെയ്യും എന്നും പത്രക്കുറിപ്പ് പറയുന്നു.

പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വ്യാജവാര്‍ത്തയാണെന്ന് തെളിഞ്ഞാല്‍ ഉള്ള ശിക്ഷാ നടപടികള്‍ള്‍ ഇങ്ങനെയാണ്. ആദ്യത്തെ തവണ മാധ്യമ പ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ ആറു മാസവും രണ്ടാമത്തെ തവണ ഒരു വര്‍ഷവും മൂന്നാമത്തെ തവണയാണെങ്കില്‍ സ്ഥിരമായും റദ്ദാക്കും.

ഒപ്പം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സമിതി (ഇതില്‍ പ്രസ് കൗണ്‍സില്‍ അംഗങ്ങളും എന്‍ബിഎയും അംഗങ്ങളാണ്) പ്രസ് കൗണ്‍സിലും എന്‍ബിഎയും മുന്നോട്ടു വച്ചിട്ടുള്ള, ജേര്‍ണലിസ്റ്റുകളെ സംബന്ധിച്ച കാര്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരശോധിക്കണം എന്ന് ആവര്‍ത്തിക്കുന്നു.

അമിത് ഷായുടെ മകനെതിരായ ആരോപണം മുക്കി; മുട്ടിലിഴയുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് അല്‍ ജസീറ

ചോദ്യങ്ങള്‍

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കണം എന്നല്ല ഞങ്ങളുടെ വാദം. യഥാര്‍ത്ഥത്തില്‍ വ്യാജ വാര്‍ത്തകള്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് എന്നതാണ് വാസ്തവം. അത് സൃഷ്ടിക്കുക തെറ്റിദ്ധാരണകളുടെ, മിഥ്യാ ധാരണകളുടെ, അവാസ്തവങ്ങളുടെ വലിയൊരു ലോകം തന്നെയാണ്. അതുവഴി ചില പ്രത്യേക ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും ചില നേതാക്കളെ സൃഷ്ടിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന പിന്തുണയുള്ള, ഒരുപറ്റം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും മറ്റുള്ളവരുമാണ് നമ്മുടെ രാജ്യത്ത് അത് ഏറ്റവും കൂടുതല്‍ ചെയ്യുന്നത് എന്നതാണ് അതിലെ വൈരുദ്ധ്യം, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം.

മറ്റൊന്ന്, ഏതു വാര്‍ത്തയാണ് വ്യാജം അല്ലെങ്കില്‍ അല്ലാത്തത് എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന്, അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഒരു ഏജന്‍സിക്ക് അധികാരം ലഭിക്കുക എന്നാല്‍ നമ്മള്‍ വലിയൊരു കുഴപ്പത്തിലേക്ക് നടന്നടുത്തിരിക്കുന്നു എന്നു തന്നെയാണ്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന, തങ്ങളുടെ ഇഷ്ടക്കാരെ കുത്തി നിറച്ചിട്ടുള്ള ഇത്തരത്തിലുള്ള കമ്മിറ്റികള്‍ ഇനി മുതല്‍ ഒരുവിധത്തിലും സര്‍ക്കാരിന്റെ ഒരു റബര്‍ സ്റ്റാമ്പ് മാത്രമായിരിക്കില്ല എന്നുറപ്പാക്കുകയാണ് അവര്‍ ചെയ്യുന്നത്. അതായത്, തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ജേര്‍ണലിസ്റ്റുകളുടെ സ്ഥാനം ഇനി പുറത്തായിരിക്കും എന്ന്.

സീ ന്യൂസും ടൈംസ് നൗവും മോദിയോട് ചോദിച്ച ചില ‘കടുത്ത’ ചോദ്യങ്ങള്‍

എല്ലാ വിധത്തിലും സ്വതന്ത്രമായിരിക്കുകയും സ്വയം നിയന്ത്രിതമായിരിക്കുകയും ചെയ്യേണ്ട ഒരു ഇന്‍സ്റ്റിറ്റ്യൂഷനെ അടിസ്ഥാനപരമായി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ മികച്ച ജനാധിപത്യങ്ങളും അതിന്റെ അടിസ്ഥാന ഘടനകളായ വിവിധ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍- എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, നിയമ നിര്‍മാണ സഭകള്‍, മാധ്യമങ്ങള്‍- തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് നിലനില്‍ക്കുന്നത്.

ഇതില്‍ ഏതെങ്കിലും ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ മറ്റുള്ളവയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് നമ്മള്‍ അതിനെ സ്വേച്ഛാധികാര പ്രവണത എന്നു പറയുന്നത്. അതാണ്, ഇപ്പോള്‍ ജുഡീഷ്യറിക്കൊപ്പം ചേര്‍ന്ന് ഈ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്, എക്‌സിക്യൂട്ടീവിനോട് ഇതിനകം തന്നെ അവര്‍ ചെയ്തു കഴിഞ്ഞത് അതാണ്, മാധ്യമ മേഖലയോട് അവര്‍ക്ക് ചെയ്യേണ്ടതും അതു തന്നെയാണ്.

റെയ്‌സീന കുന്നിന്റെ മുകളിലിരുന്നത് ഒരാള്‍ ‘1984’ ഉറക്കെ വായിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ: “It’s a beautiful thing, the destruction of words.”

വ്യാജ പ്രചാരകരും ട്രോള്‍ ആര്‍മിയും; മോദിയുടെ വിജയത്തിന് പിന്നിലെ ഫേസ്ബുക്ക് പ്രൊജക്റ്റ്

ജൈന സന്യാസിയെ മുസ്ലീങ്ങള്‍ ‘ആക്രമിച്ചു’: സംഘപരിവാര്‍ സൈറ്റിന്റെ നുണയുമായി ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്നവര്‍

നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന സംഘപരിവാര്‍ വ്യാജവാര്‍ത്താ സൈറ്റ് എഡിറ്റര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ വാര്‍ത്തയില്‍ നിയന്ത്രണ നീക്കം; സ്മൃതി ഇറാനി സൂചിപ്പിക്കുന്നത് മോദി സര്‍ക്കാരിന്റെ മാധ്യമ പേടി

സ്മൃതി ഇറാനി എന്തുകൊണ്ട് മോദി മന്ത്രിസഭയിലെ ഏറ്റവുമധികം ട്രോളപ്പെട്ട മന്ത്രിയായി?

കുനിയുകയല്ല, ഇഴയുകയാണ് മോദികാലത്തെ മുഖ്യധാര മാധ്യമങ്ങള്‍

മോദിയോട് അര്‍ണബ് ചോദിക്കാന്‍ മറന്ന ചോദ്യങ്ങള്‍

നമ്മുടെ ന്യൂസ് മുറികളില്‍ ഭയം കയറിത്തുടങ്ങി; എന്‍ഡിടിവി ഒടുവിലത്തെ ഉദാഹരണം മാത്രം

കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; ചൂട്ട് പിടിച്ച് ഇന്‍ഡ്യാ ടുഡെ

ഇപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്: പരന്‍ജോയ് ഗുഹ തകൂര്‍ത്ത സംസാരിക്കുന്നു

ലീഗല്‍ നോട്ടീസുകളെ ഭയപ്പെടുന്നില്ല, ഇപ്പോള്‍ നടക്കുന്നത് മാധ്യമ സെന്‍സര്‍ഷിപ്പ്: പ്രബീര്‍ പൂര്‍കായസ്ത സംസാരിക്കുന്നു

ഹരീഷ് ഖരെ പുറത്താകുമ്പോള്‍ ഓര്‍ക്കുക, നമ്മുടെ അവസാന തുരുത്തുകളും ഇല്ലാതാവുകയാണ്

ഹിന്ദുത്വ, സോഷ്യല്‍ മീഡിയ, ജാതി, മാധ്യമ സ്വാതന്ത്ര്യം; വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു

ശശികുമാര്‍/അഭിമുഖം; വലത്, കോര്‍പറേറ്റ്‌ അജണ്ടകള്‍ പ്രചരിപ്പിക്കലല്ല ജേര്‍ണലിസം, ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു

മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ വിഡ്ഢികള്‍: മാര്‍ക്ക് ടൂളി

മോദി ആഗ്രഹിക്കുന്നത് സമഗ്രാധിപത്യം, ചെറുക്കുക, ബഹിഷ്ക്കരിക്കുക: അരുണ്‍ ഷൂരി (പ്രസംഗത്തിന്റെ പൂര്‍ണരൂപം)

സീ ന്യൂസ് എന്ന മാധ്യമ വല്ലായ്മ

മങ്കി ബാത്തോ? മന്‍ കി ബാത്തോ? മോദിക്കെതിരെ രജ്ദീപ് സര്‍ദേശായി

ടിവി അവതാരകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്തു; ഇന്‍ഡ്യ ടുഡേ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി

മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം: ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹയ്ക്ക് വധഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍