UPDATES

ട്രെന്‍ഡിങ്ങ്

വിവരാവകാശ നിയമത്തിന് 12 വയസ്; മരണമണി മുഴങ്ങു(ക്കു)ന്നോ?

വിവരാവകാശ നിയമത്തിന്റെ അധികാരത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാരിന് കീഴില്‍ നടക്കുന്നത്

വിവരങ്ങള്‍ നല്‍കേണ്ട ഏജന്‍സികള്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് വിവരാവകാശ നിയമം എന്നാല്‍ വിവരങ്ങള്‍ തളളിക്കളയാനും അത് നിഷേധിക്കാനും അവ്യക്തമാക്കാനും ഉളളതാണ് എന്നാണെന്ന് പറഞ്ഞത് കഴിഞ്ഞ ശനിയാഴ്ച മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അന്‍സാരിയാണ്. വാസ്തവത്തില്‍ കാര്യങ്ങള്‍ വളരെ മോശമായി കൊണ്ടിരിക്കുകയാണ്. വിവരാവകാശ നിയമം 12 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അതിനെ കുറിച്ചുളള ശരിയായ തീര്‍പ്പാണത്.

ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അവതരിപ്പിച്ച വിവരാവകാശ നിയമം ഇന്ത്യയില്‍ മാത്രമല്ല ആഗോള മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ പോലും നിയമ നിര്‍മാണങ്ങളുടെ കാര്യത്തില്‍ ഒരു നാഴികക്കല്ലായിരുന്നു. ലോകത്തുണ്ടാകുന്ന നിയമങ്ങളുടെ നിലവാരം പരിശോധിക്കുന്നവരുടെ അഭിപ്രായത്തില്‍, ഏറ്റവും ഫലപ്രദവും സുതാര്യവുമായ ഒരു നിയമ നിര്‍മ്മാണമാണ് വിവരാവകാശ നിയമം. എന്നാല്‍ ആ വിവരാവകാശ നിയമം ഇന്ന് ആഴത്തില്‍ ഇരുണ്ട മൂലകളിലേക്ക് പിന്‍വാങ്ങുകയാണ്.

ആര്‍ക്കാണ് RTI-യെ പേടി? ജനാധിപത്യത്തില്‍ ജനങ്ങളറിയേണ്ടാത്ത എന്തു രഹസ്യമാണുള്ളത്?

ആര്‍ടിഐ ഒരു തലമുറ പൊതുപ്രവര്‍ത്തകര്‍ക്ക് കൂടിയാണ് ജന്മം നല്‍കിയത്. അഴിമതിക്കെതിരെ വിവരവകാശ നിയമം ഉപയോഗിച്ച് പൊരുതിയ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒരുപാട് ദരിദ്രര്‍ സര്‍ക്കാര്‍ അവര്‍ക്ക് അര്‍ഹതപെട്ടതവ നല്‍കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വിവരാവകാശ നിയമം ഉപയോഗിച്ചു. പൊതുപ്രര്‍ത്തകരെ സംമ്പന്ധിച്ചിടത്തോളം തെറ്റുകളെ പുറത്തുകൊണ്ടുവരാനുളള ആയുധമാണ് വിവരവകാശനിയമം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ തങ്ങളെ ഇരയായി കാണിക്കാനും അതുവഴി തങ്ങള്‍ക്കുള്ള പ്രതിരോധം ശക്തിപ്പെടുത്താനും ഈ നിയമം ഉപയോഗിക്കുന്നു. വഞ്ചകര്‍ക്ക് ഇത് ബ്ലാക്ക്‌മെയില്‍ ചെയ്യാനുളള അവസരം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമല്ലാത്ത ഉറവിടത്തില്‍ നിന്നും സ്കൂപ്പ് ലഭിക്കാനുളള എളുപ്പ വഴിയാണ് വിവരാവകാശ നിയമം.

ആര്‍ടിഐ പെട്ടെന്നാണ് ശ്രദ്ധേയമാകുന്നത്. ഒരോ വര്‍ഷവും, കേന്ദ്ര, സംസ്ഥാന ജില്ലാ തലങ്ങളിലായി 60 ലക്ഷത്തിനു മേല്‍ ആര്‍ടിഐ അപേക്ഷകള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്. ചുരുങ്ങിയത്, മൂന്ന് പ്രാവശ്യമെങ്കിലും സര്‍ക്കാറുകള്‍ ഈ നിയമത്തില്‍ വെളളം ചേര്‍ക്കാന്‍ ശ്രമം നടത്തി. പക്ഷെ, പൊതുപ്രവര്‍ത്തകര്‍ അതിനെ വിജയകരമായിപ്രതിരോധിച്ചു. എന്നിരുന്നാലും, ആര്‍ടിഐ ഇപ്പോള്‍ ഇപ്പോള്‍ അതിന്റെ ഏറ്റവും മോശവും മോശം അവസ്ഥയെ നേരിടുകയാണ്. നരേന്ദ്ര മോദി സര്‍ക്കാറും സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഭരണഘടനാ ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാരുകളും ഈ നിയമത്തെ ഞെരിച്ചമര്‍ത്തുകയാണ്.

വിവരാവകാശ അപേക്ഷയ്ക്ക് 500 വാക്കിന്റെ പരിധി വെക്കാന്‍ നീക്കം

അടുത്തിടെ പുറത്തിറങ്ങിയ ‘അധികാരത്തിന്റെ സന്തുലനവും ആര്‍ടിഐ നിയമത്തിന്റെ തീര്‍പ്പുകളും’ എന്ന രാഗ്, സതാര്‍ഗ് നാഗരിക് സങ്കേതന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന ചില കണക്കുകളാണ് പറഞ്ഞിരിക്കുന്നത്.

– 60 ലക്ഷം അപേക്ഷകരില്‍ വെറും അഞ്ചു ശതമാനം അപേക്ഷകള്‍ മാത്രമാണ് വിവരാവകാശ കമ്മീഷണറുടെ അടുത്ത് അപ്പീല്‍ ആയി എത്തുന്നുളളൂ. അപേക്ഷകര്‍ക്ക് ഇതിനു പിന്നാലെ പോവാന്‍ കഴിയാത്തതോ അതിനെ കുറിച്ച് ധാരണകള്‍ ഇല്ലാത്തതോ ആണ് കാരണം.

– 45 ശതമാനത്തിലധികം അപേക്ഷകളിലും വിജയകരമായി വിവരങ്ങള്‍ ലഭ്യമാകുന്നില്ല.

– ഈ 55 ശതമാനം വിവരങ്ങള്‍ ലഭ്യമാകാത്ത അപേക്ഷകളില്‍ 10 ശതമാനത്തില്‍ കുറവ് മാത്രമാണ് അപ്പീല്‍ നല്‍കുന്നതില്‍ വിജയിക്കുന്നത്.

-2015 ഡിസംബറില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 187,974 ആണ്.

അസമില്‍ അപ്പീലിനു കാത്തിരിക്കേണ്ടത് 30 വര്‍ഷക്കാലമാണ്. മധ്യപ്രദേശില്‍ 60 വര്‍ഷവും.

രാജസ്ഥാനില്‍ അഴിമതിക്കെതിരേ പോരാടിയ ആര്‍ടിഐ പ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ

2015-ല്‍ ആക്റ്റിവിസറ്റുകള്‍ മുഖ്യ വിവരാവകാശ കമ്മീഷണറെയും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരേയും നിയമിക്കാത്തതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.  അന്ന് കേന്ദ്രം നാണം കേട്ടെങ്കിലും അതിനു ശേഷവും 10 മാസം മുഖ്യ വിവരാവാകാശ കമ്മീഷണറെ നിയോഗിച്ചില്ല.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ് വിവരാവകാശ കമ്മീഷണര്‍മാരെ നിയോഗിക്കേണ്ടത് എന്നതിനാല്‍ ഇത് ചെയ്യാത്ത നടപടി സംശയങ്ങള്‍ക്ക് ഇടയാക്കി. മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ട് പ്രകാരം 60 ശതമാനം വിവരാവകാശ കമ്മീഷ്ണര്‍മാരും രാജ്യത്തെ 87 ശതമാനം കേന്ദ്ര വിവരാവകാശ കമ്മീഷണര്‍മാരും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരാണ്. അവരില്‍ 77 ശതമാനവും ഐഎഎസ് കേഡറുകളില്‍ നിന്നുളളവരാണ്.

വിവരാവകാശത്തെ പേടിക്കുന്നതെന്തിന്? സുതാര്യത ഇരുമ്പ് മറക്കുള്ളിലാവരുത്‌

അതായത്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പുതിയ തട്ടകമായി കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ തസ്തിക മാറിയിട്ടുണ്ട് എന്നു കാണാം.

വിവരാവകാശ നിയമം ഉള്‍പ്പെടെയുള്ള ഒട്ടനേകം സുതാര്യതാ വിപ്ലവങ്ങളുടെ അകമ്പടിയോടെ അധികാരത്തിലേറുന്ന ഒരു സര്‍ക്കാരില്‍ നിന്ന് നാം അനേകം കാര്യങ്ങള്‍ പ്രതീക്ഷിക്കും; എന്നാല്‍ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമ്പേ പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അവര്‍ ഏതു വിധത്തിലും വിവരാവകാശ നിയമത്തിന്റെ അധികാരത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നു കാണാന്‍ കഴിയും.

വിവരാവകാശ നിയമത്തിന് ചരമക്കുറിപ്പൊരുങ്ങുന്നു; മോദി അജണ്ട തുറന്നു കാട്ടി കരട് ഭേദഗതികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍