UPDATES

രാജ്യം ഒരു വമ്പന്‍ അഴിമതിയുടെ വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്

ആഗോള തലത്തില്‍ തന്നെയുള്ള ഏറ്റവും തമാശ നിറഞ്ഞ ഒന്നാണ് ഇന്ന് ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കണക്കുകള്‍.

2008-ലാണ് 2ജി സ്‌പെക്ട്രം വിതരണം നടക്കുന്നത്. എന്നാല്‍ ഇതിലെ ക്രമക്കേടുകള്‍ പൊതുജന ശ്രദ്ധയിലെത്തുന്നത് രണ്ടു വര്‍ഷത്തിനു ശേഷമാണ്. ആദര്‍ശ് ഹൗസിംഗ് കോംപ്ലെക്‌സ് മുംബൈയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നെങ്കിലും അത് ദേശീയ തലത്തില്‍ കോളിളക്കമുണ്ടാക്കിയതും 2010-ലാണ്. അതുപോലെ 1986-ലാണ് ബോഫോഴ്‌സ് തോക്കുകള്‍ വാങ്ങുന്നതെങ്കിലും അതിലെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത് ഒരു വര്‍ഷത്തിനു ശേഷമാണ്.

ഒരു കാര്യത്തെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതു പോലെ പെട്ടെന്ന് അതിലെ അഴിമതിക്കാര്യങ്ങള്‍ പുറത്തു വന്നേക്കില്ല. അത് ചിലപ്പോള്‍ മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേക്കും, ഒരു സര്‍ക്കാര്‍ തീരുമാനം യഥാര്‍ത്ഥത്തില്‍ വന്‍ അഴിമതിയായിരുന്നു എന്നു ബോധ്യപ്പെടാന്‍. പൊതുജന ശ്രദ്ധയിലെത്തിയാല്‍ പിന്നെ രാഷ്ട്രീയ സമവാക്യങ്ങള്‍, ചര്‍ച്ചകള്‍ ഒക്കെ രൂപപ്പെടുന്നത് അതിനു ചുറ്റുമാണ്. സര്‍ക്കാരിനെ ആക്രമിക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം പലപ്പോഴും രൂപപ്പെടുന്നതും ഇങ്ങനെ തന്നെയാണ്. അതൊടുവില്‍ സര്‍ക്കാരിന്റെ പുറത്താകലിലേക്ക് നയിക്കുകയും ചെയ്യും.

പലപ്പോഴും ഇത്തരം അഴിമതിക്കഥകള്‍ ഒറ്റയടിക്ക് എല്ലാം ഇളക്കി മറിച്ചായിരിക്കില്ല പുറത്തു വരിക. അത് പതിയെ രൂപം കൊള്ളുകയാണ് പതിവ്. ചിലപ്പോള്‍ അത് സ്വീഡനിലെ ഒരു റേഡിയോ വാര്‍ത്തയില്‍ നിന്നായിരിക്കാം, ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ നിന്നായിരിക്കാം, ഒരു ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്നായിരിക്കാം, ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ നിന്നായിരിക്കാം, പിന്നെ അത് പതുക്കെ ഒരു നരേറ്റീവായി രുപപ്പെടും, പിന്നാലെ പൊതുജനശ്രദ്ധയിലേക്ക് അത് ആഴ്ന്നിറങ്ങിത്തുടങ്ങും. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അത് ഏറ്റെടുക്കാതെ വരുന്നതോടെ പൊതുജന ശ്രദ്ധയില്‍ നിന്ന് അക്കാര്യങ്ങള്‍ വിസ്മിരിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചിട്ടുള്ളത് അതാണ്. എന്നാല്‍ അതിന് മാറ്റം വരികയാണ്.

നമ്മുടെ പൊതുമാധ്യമങ്ങള്‍ പലപ്പോഴും അഴിമതിക്കഥകള്‍ പുറത്തെത്തിക്കാനായുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനമൊന്നും കാര്യമായി ചെയ്യുന്നില്ല എന്നത് വസ്തുതയാണ്. എന്നാല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങുന്നത് ഇക്കാര്യങ്ങളെ കുറിച്ച് അറിയാവുന്ന ചിലര്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുമ്പോഴാണ്, പ്രതിപക്ഷത്തിന് രേഖകള്‍ അടക്കം നല്‍കുമ്പോഴാണ്. ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന അഴിമതി കഥകളില്‍ സംഭവിക്കുന്നതു പോലെ ഇത്തരം നിരവധി കാര്യങ്ങള്‍ കൂടിച്ചേര്‍ന്നു കൊണ്ടാണ്.

നമ്മള്‍ സംസാരിച്ചു വരുന്നത് നോട്ട് നിരോധനം എന്ന നമ്മുടെ ഒക്കെ ഓര്‍മയില്‍ വരുന്ന കാലത്തെ ഏറ്റവും വലിയ അഴിമതിയെക്കുറിച്ചാണ്, ഒപ്പം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വികൃതമായ മുഖത്തെക്കുറിച്ചും. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട നരേറ്റീവ് ഉണ്ടായത് എങ്ങനെയാണ് എന്നു നോക്കുക. ഈ വിവാദത്തിന് മോദിയുടെ രാഷ്ട്രീയ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള ശേഷി ഉണ്ടോ എന്നു നമുക്കറിയില്ല. പക്ഷേ, അത് ഒരു വലിയ കുംഭകോണമാണെന്ന് തെളിയിക്കാനുള്ള എല്ലാ വസ്തുതകളും അവിടെയുണ്ട്. ഒളിഞ്ഞിരിക്കുന്ന നിരവധി തലങ്ങളുള്ള, ഒരിക്കലും ഒരുറച്ച സാമ്പത്തിക പരിപാടിയല്ലെന്നും മറിച്ച് വിവരം കെട്ടതും വിഡ്ഡിത്തം നിറഞ്ഞതുമായ ഒരു രാഷ്ട്രീയ പരിപാടിയായിരുന്നുവെന്നും മനസിലാക്കാനുള്ള തെളിവുകള്‍ ലഭ്യമാണ്.

നോട്ട് നിരോധനം ഒരു അഴിമതിയാണ് എന്ന വിധത്തില്‍ ഉയര്‍ന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. യഥാര്‍ത്ഥത്തില്‍ അത് ആരംഭിച്ചത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയില്‍ നിന്നാണ്. നമ്മുടെ ഗ്രാമീണ മേഖലയിലെങ്ങും, ഒപ്പം പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരുടേയും ജീവിതത്തില്‍ നോട്ട് നിരോധനവും അതുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷനും പിന്നാലെ വന്ന ജിഎസ്ടിയും ഉണ്ടാക്കിയ കൂട്ടക്കുഴപ്പങ്ങള്‍ ചില്ലറയല്ല. നോട്ട് നിരോധനം ജനങ്ങളുടെ കൈയിലുണ്ടായിരുന്ന പണം തട്ടിപ്പറിക്കുകയും ചെറുകിട കച്ചവടങ്ങളുടെ അന്ത്യം കുറിക്കുകയും ചെയ്തപ്പോള്‍ ഡിജിറ്റലൈസേഷന്‍, തുടക്കത്തില്‍ പറഞ്ഞിരുന്നതില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ വിപണിയില്‍ ഉണ്ടാക്കിയ കാലതാമസം ഏറെയായിരുന്നു. തിടുക്കത്തിലുള്ളതും യാതൊരു മുന്‍കരുതലുമില്ലാതെ നടപ്പാക്കിയ ജിഎസ്ടി സമ്പദ്‌വ്യവസ്ഥയെ വീണ്ടും ദുരിതത്തിലാക്കി.

ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഇത്തരം നരേറ്റീവുകള്‍ സംഭവിക്കുന്നത് ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടിയായിരിക്കും. ഈ സമയത്ത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിച്ചതാകട്ടെ, ജിപിഎസ് ഘടിപ്പിച്ച 2000 രൂപാ നോട്ട്, കള്ളപ്പണം ഇല്ലാതാക്കല്‍, ഭീകരവാദത്തിന്റെ അന്ത്യം എന്നു തുടങ്ങി ഒരു നേതാവ് തുടങ്ങിവച്ച പി.ആര്‍ പരിപാടിയുടെ വിഡ്ഡികളായ മുഖ്യവാഹകരായി മാറിക്കൊണ്ടാണ്. തനിക്ക് കാര്യങ്ങളെ കുറിച്ച്  അറിയാമെന്ന് ബോധ്യപ്പെടുത്താനുള്ള ഒരു പ്രതിച്ഛായാ നിര്‍മിതിക്കായി ഈ നേതാവ് ഉണ്ടാക്കിയ വമ്പന്‍ പി.ആര്‍ പരിപാടിയുടെ വക്താക്കളായിരുന്നു യഥാര്‍ത്ഥത്തില്‍ അവര്‍. എന്നാല്‍ പ്രതിച്ഛായ ഇന്ന് തകര്‍ന്നു തരിപ്പണമായിരിക്കുന്നു. മോദി ഒരു മികച്ച പി.ആര്‍ മാനേജര്‍ മാത്രമാണെന്നും അതില്‍ കൂടിയ ഒന്നുമല്ലെന്നുമുള്ള യാഥാര്‍ത്ഥ്യം ജനം മനസിലാക്കി വരുന്നു.

എന്നാല്‍ നോട്ട് നിരോധനം ഒരു വമ്പന്‍ അഴിമതിയാണെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തു വന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കുറിക്കുന്ന ഔദ്യോഗിക രേഖകളില്‍ നിന്നും അതിലെ കണക്കുകളില്‍ നിന്നുമായിരുന്നു. എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടായി, ബാങ്കിംഗ് മേഖല തകര്‍ന്നു, വിപണി കൂപ്പുകുത്തി തുടങ്ങി നോട്ട് നിരോധനത്തിന്റെ പ്രതിഫലനം ഔദ്യോഗിക കണക്കുകളിലുടെ പുറത്തു വന്നു തുടങ്ങി. നോട്ട് നിരോധനം ഉണ്ടായ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ഇതു കാണാന്‍ കഴിയും.

ബൈക്ക് മുതല്‍ കാറ് വരെ നീളുന്ന വാഹന വിപണിയില്‍ ഉണ്ടായ വില്‍പ്പനക്കുറവ്, കോര്‍പറേറ്റ് നികുതി മുതല്‍ ആദായ നികുതി വരെയുള്ളതില്‍ ഉണ്ടായ തിരിച്ചടി തുടങ്ങിയവ ഒക്കെ നോട്ട് നിരോധനത്തിന്റെ പ്രതിഫലനമെന്നോണം പുറത്തു വന്നു തുടങ്ങി. സാമ്പത്തിക പാദത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനസിലായ ഒരു കാര്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഒരു തെറ്റായ തീരുമാനത്തിന്റെ വഴിയിലേക്ക് നയിക്കപ്പെടുകയായിരുന്നു എന്നാണ്.

യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ പകല്‍പ്പോലെ വ്യക്തമാണെന്നിരിക്കെ, ഒരു നല്ല പി.ആര്‍ മാനേജര്‍ എന്തു ചെയ്യും? നല്ലൊരു പരസ്യവില്‍പ്പനക്കാരനെ പോലെ അയാള്‍ പച്ചയ്ക്ക് നുണ പറഞ്ഞു. ഇവിടെ ചെയ്തത്, ആസൂത്രണ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തെ തകര്‍ത്തുണ്ടാക്കിയ നീതി ആയോഗ് എന്ന കെട്ടിടത്തിലെ യാതൊരു ബൗദ്ധിക സത്യസന്ധതയുമില്ലാത്ത ആളുകളെ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ച യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മെച്ചമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കണക്കുകളില്‍ കൃത്രിമം നടത്തുകയായിരുന്നു.

ആഗോള തലത്തില്‍ തന്നെയുള്ള ഏറ്റവും തമാശ നിറഞ്ഞ ഒന്നാണ് ഇന്ന് ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കണക്കുകള്‍. ഒരു കാലത്ത് കൃത്യതയുള്ള സര്‍വെയുടെയും പ്രശാന്ത ചന്ദ്ര മഹലാനോബിസിനെ പോലെയുള്ളവര്‍ വളര്‍ത്തിയെടുത്ത സാമ്പത്തിക കണക്കുകളുടെ മികച്ച രേഖപ്പെടുത്തലിലൂടെയും ലോകതലത്തില്‍ തന്നെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ ഇപ്പോള്‍ ലോകം കാണുന്നത് മുഖമില്ലാത്ത ചൈനീസ് കൃത്രിമ ഉത്പന്ന നിര്‍മാതാക്കള്‍ക്കൊപ്പമാണ്.

സമ്പദ്‌വ്യവസ്ഥ എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് എല്ലാവരേയും ബാധിക്കുന്ന ഒന്നുമാണെന്നത് പി.ആര്‍ മാനേജര്‍ മറന്നു പോയി. അത്, കഴിഞ്ഞ ദിവസം ലക്ഷക്കണക്കിനാളുകളായി ന്യൂഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെയും ദിവസ വേതനക്കാരെയും നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോവേണ്ടി വന്ന കൂലിവേലക്കാരെയും പിരിച്ചുവിടപ്പെട്ട ഫാക്ടറി തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ഒപ്പം എല്ലാത്തരം ബിസിനസിനേയും ഒക്കെ ബാധിക്കുന്ന, ബാധിച്ച ഒന്നാണ്.

ഇത് നിരവധി പേരുടെ കരിയറിനെയും ബാധിക്കുന്ന ഒന്നായിരുന്നു. നിങ്ങള്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനാണെങ്കില്‍, സര്‍ക്കാരിലുള്ള ഒരു ആലങ്കാരിക പദവിയും വഹിച്ച് മോദി മോഡലിന്റെ സ്തുതിപാഠകനായി ഇരുന്നതു കൊണ്ട് ഉണ്ടായിട്ടുള്ള കോട്ടവും ചില്ലറയല്ല.

മോദി സര്‍ക്കാരിലെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ ഈ ജോലിയില്‍ നിന്ന് രാജി വച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പോയി ചേര്‍ന്നു. അദ്ദേഹത്തിനു മുന്നില്‍ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ: മോദിയുടെ നോട്ട് നിരോധനം എന്ന മണ്ടത്തരത്തെ അനുകൂലിച്ച് നിശബ്ദനായിരിക്കുകയും അതുവഴി ആഗോള തലത്തില്‍ തന്നെ അവഹേളിതനാവുകയും ചെയ്യുക, അല്ലെങ്കില്‍ സത്യം വിളിച്ചു പറഞ്ഞ് തനിക്ക് അവശേഷിക്കുന്ന കുറച്ച് ബഹുമാനമെങ്കിലും നിലനിര്‍ത്തുക. അദ്ദേഹം രണ്ടാമത്തെ വഴി തന്നെ തെരഞ്ഞെടുത്തു. എന്നിട്ട് ലോകത്തോട് സത്യം വിളിച്ചു പറഞ്ഞു. അതിങ്ങനെയായിരുന്നു: നോട്ട് നിരോധനം “ഒരു വമ്പന്‍, പിന്തിരിപ്പന്‍ സാമ്പത്തിക ആഘാതമായിരുന്നു”.

അരവിന്ദ് സുബ്രഹ്മണ്യന്‍ ഒരു സത്യസന്ധനായ മനുഷ്യനായിരുന്നു. അതുകൊണ്ടു തന്നെ മോദി സര്‍ക്കാരിന്റെ പുതിയ ഓര്‍വേലിയന്‍ കണക്കുകള്‍ അദ്ദേഹം മുഖവിലയ്‌ക്കെടുത്തില്ല. പകരം യഥാര്‍ത്ഥ കണക്കുകളില്‍ ഉറച്ചു നിന്നു: “സാമ്പത്തിക വളര്‍ച്ച നേരത്തെ തന്നെ മന്ദഗതിയിലായിരുന്നു. പക്ഷേ നോട്ട് നിരോധനം വന്നതോടെ അതിന്റെ വേഗം കൂടി. നോട്ട് നിരോധനത്തിന്റെ മുമ്പുള്ള ആറ് സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ശരാശരി എട്ടു ശതമാനമായിരുന്നു എങ്കില്‍ നോട്ട് നിരോധനത്തിനു ശേഷമുള്ള ഏഴ് പാദങ്ങളില്‍ ഈ വളര്‍ച്ചാ നിരക്ക് ശരാശരി 6.8 ശതമാനമായി. അതായത്, നാല് പാദങ്ങളുള്ള ഒരു സാമ്പത്തിക വര്‍ഷത്തില്‍ മുമ്പത്തെ വളര്‍ച്ചാ നിരക്ക് 8.1 ശതമാനമായിരുന്നു എങ്കില്‍ പിന്നീടത് 6.2 ശതമാനമായി”– അദ്ദേഹം പറഞ്ഞു.

അദ്ദേഹം അവിടെ നിര്‍ത്തിയില്ല. ചരക്ക് സേവന നികുതി (ജിഎസ്ടി)യെ കുറിച്ച് സുബ്രഹ്മണ്യന്‍ ഇങ്ങനെ പറഞ്ഞു: “വിപണിക്കു മേല്‍, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ ചെറുകിട വ്യാപര മേഖലയില്‍, രണ്ടാമതൊരു ആഘാതമുണ്ടാക്കിക്കൊണ്ടാണ് ജിഎസ്ടി നടപ്പാക്കിയത്. അത് കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാമായിരുന്നു എന്നതില്‍ സംശയമില്ല. നോട്ട് നിരോധനം വികൃതമാക്കിയ ഒരു വിപണിയിലേക്കാണ് ജിഎസ്ടിയും എത്തിച്ചേര്‍ന്നത്.”

മോദി സര്‍ക്കാരിന്റെ നയപരിപാടികളിലെ തട്ടിപ്പുകളെ കുറിച്ച് ബോധ്യമുള്ള നിരവധി പേര്‍ ഇപ്പോഴും അതില്‍ തുടരുന്നുണ്ട്. സാധാരണ ജനം എടിഎമ്മുകള്‍ക്ക് മുന്നില്‍ തളര്‍ന്നു വീഴുമ്പോള്‍ എങ്ങനെയാണ് ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപങ്ങള്‍ എത്തിയത്? നോട്ട് നിരോധനത്തെ കുറിച്ച് ചില കോര്‍പറേറ്റുകള്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്നോ? ചില ഉദ്യോഗസ്ഥരെങ്കിലും ഇക്കാര്യങ്ങള്‍ പുറത്തു പറയും എന്നത് ഉറപ്പാണ്. അല്ലെങ്കില്‍ രേഖകള്‍ പതിയെ പുറത്തു വന്നു തുടങ്ങും.

ഈ പി.ആര്‍ പരിപാടിയെ ഒന്നും ഒരു വിധത്തിലും വകവച്ചു കൊടുക്കാത്ത ഒരുകൂട്ടം മനുഷ്യരുണ്ട്. ഇത്തരമൊരു വിഡ്ഡിപ്പരിപാടിയുടെ ഇരകളായി മാറിയ കോടിക്കണക്കിന് സാധാരണ ഇന്ത്യക്കാര്‍. അവരായിരിക്കും ഈ സര്‍ക്കാരിന്റെ വിധി തീരുമാനിക്കുക.

നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം ഇപ്പോഴും ബിജെപിക്കെതിരെ തിരിഞ്ഞിട്ടില്ല. എന്നാല്‍ നോട്ട് നിരോധനം ഒരു വമ്പന്‍ കുംഭകോണമായിരുന്നു എന്ന കാര്യം ഉറപ്പായും പുറത്തു വരും. പ്രത്യേകിച്ചും ഒരു തട്ടിപ്പ് മറച്ചു വയ്ക്കാന്‍ പരിഭ്രാന്തരായ ഈ സര്‍ക്കാര്‍ കൂടുതല്‍ വിഡ്ഡിത്തങ്ങള്‍ ചെയ്തു കൂട്ടുന്ന സാഹചര്യത്തില്‍. എന്തെക്കെയായിരിക്കും ഈ സുനാമിയില്‍ മുങ്ങിപ്പോകാന്‍ പോകുന്നത് എന്നതായിരിക്കും വരും മാസങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

റാഫേല്‍ അടക്കമുള്ള അഴിമതികളുടെ കാര്യങ്ങളിലേക്ക് തത്കാലം ഞങ്ങള്‍ കടക്കുന്നില്ല.

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

നോട്ട് അസാധുവാക്കല്‍ സംഘടിത കവര്‍ച്ച: മന്‍മോഹന്‍ സിംഗ്

നോട്ട് നിരോധനത്തിന്റെ രണ്ടാം വർഷം; മോദി സര്‍ക്കാരിന്റെ മറ്റു തീരുമാനങ്ങളും ഇങ്ങനെയായിരുന്നോ? പേടിക്കണം

ലോകം മുന്നോട്ട് പോയി; നോട്ട് നിരോധനവും ജി എസ് ടിയും ഇന്ത്യയെ ‘വലിച്ചു താഴെയിട്ടു’-രഘുറാം രാജന്‍

ശരിയാണ്, താങ്കളെ അളക്കാന്‍ ജി.എസ്.ടിയും നോട്ട് നിരോധനവും മാത്രം പോര

“വീട്ടില്‍ കല്യാണമാണ്, പൈസയില്ല”: നോട്ട് നിരോധനത്തെക്കുറിച്ച് ചിരിച്ചുകൊണ്ട് മോദി, കയ്യടിച്ച് പൊട്ടിച്ചിരിച്ച് സദസ്

അവസാനം എണ്ണിത്തീര്‍ന്നു, 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി; ഇത് മോദി ദുരന്തമെന്ന് കോണ്‍ഗ്രസ്‌

നോട്ടുനിരോധനം കള്ളപ്പണവും വ്യാജ നോട്ടുകളും ഇല്ലാതാക്കില്ലെന്ന് ആർബിഐ പറഞ്ഞു; മോദിയുടെ പ്രഖ്യാപനത്തിന് 4 മണിക്കൂർ മുമ്പ്

മോദി സര്‍ക്കാരിന്റെ മണ്ടത്തരത്തില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട നാല് പാഠങ്ങള്‍

നോട്ട് നിരോധനം; മോദിയുടെ ‘പരാജയമല്ല’; കോര്‍പ്പറേറ്റ് – ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ‘വിജയകരമായ’ പരീക്ഷണം

മോദി പറഞ്ഞത് കള്ളം; കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

ദേശത്തിന്റെ നേട്ടങ്ങള്‍ എന്തുകൊണ്ടാണ് എപ്പോഴും ദരിദ്രരുടെ മൃതശരീരങ്ങളില്‍ ചവിട്ടിക്കൊണ്ടാകുന്നത്?

മോദിയുടെ വിശുദ്ധ നഗരത്തില്‍ സമ്പദ് രംഗം സ്തംഭിച്ചിരിക്കുന്നു

ചെറുകിട വ്യവസായങ്ങള്‍ സ്തംഭിക്കുന്നു; തൊഴിലാളികള്‍ വീട്ടിലേക്ക്

97 ശതമാനം നോട്ടുകളും തിരിച്ചെത്തി; ഇനി ഏത് കള്ളപ്പണമാണ് വേട്ടയാടാനുള്ളത്?

പെരുംനുണകളുടെ വര്‍ഷം: സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും മുതല്‍ നോട്ട് പിന്‍വലിക്കല്‍ വരെ

ഇതുതന്നെയാണ് മോദിജി പറഞ്ഞ പണരഹിത സമ്പദ് വ്യവസ്ഥ

നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതം എന്ത്? കണക്കുണ്ട്: 9.4 ലക്ഷം കോടി രൂപ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍