UPDATES

രാജ്യദ്രോഹക്കുറ്റം; കനയ്യ ഉമര്‍, അനിര്‍ബന്‍ എന്നിവര്‍ക്ക് ജാമ്യം

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥികള്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് ഡല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നതായിരുന്നു ഇവരുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ അന്വേഷണവുമായി സഹകരിച്ചു എന്നും ഇവര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പൊന്നുമില്ല എന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇടക്കാല ജാമ്യം ലഭിച്ച സ്റ്റുഡന്‍റ്റ്സ് യൂണിയന്‍ പ്രസിഡന്‍റ് കനയ്യ അടക്കമുള്ളവര്‍ സാധാരണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും കീഴ്ക്കോടതിയെ സമീപിക്കണം എന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്.ഇടക്കാല ജാമ്യത്തിന്റെ കാലാവധി സെപ്തംബര്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍