UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിഷേധവുമായി എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ

മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്താനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ക്രൂരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത് – എഡിറ്റേര്‍സ് ഗില്‍ഡ് പറയുന്നു.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധവുമായി പത്രാധിപരുടെ സംഘടനയായ എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ലങ്കേഷ് പത്രിക എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നടുക്കമുള്ളതായും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഗൗരി ലങ്കേഷ് കേന്ദ്ര സര്‍ക്കാരിന്റെ ശക്തയായ വിമര്‍ശകയായിരുന്നു. പ്രധാന പ്രശ്‌നങ്ങളില്‍ അവര്‍ നിര്‍ഭയമായി നിലപാടുകള്‍ പ്രകടിപ്പിച്ചു. മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്താനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ക്രൂരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. കുറ്റവാളികളെ കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആവശ്യമായ നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എഡിറ്റേര്‍സ് ഗില്‍ഡ് അറിയിച്ചു. പ്രസിഡന്റ് രാജ് ചെംഗപ്പ, ജനറല്‍ സെക്രട്ടറി പ്രകാശ് ദുബെ, ട്രഷറര്‍ കല്യാണി ശങ്കര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസ്താവന:

EDITORS GUILD OF INDIA

PRESS RELEASE 6 September 2017

The Editors Guild of India is deeply shocked and strongly condemns the murder of Gauri Lankesh, senior journalist and Editor, Lankesh Patrika. Gauri Lankesh was a known critic of the Central government on key issues and had fearlessly expressed her views in the newspaper she edited as well as in other forums. Her killing is an ominous portent for dissent in democracy and a brutal assault on the freedom of the press. The Editors Guild of India demands that the Karnataka Government acts with alacrity to bring the culprits to justice apart from instituting a judicial probe into the killing.

Signed

Raj Chengappa, President; Prakash Dubey, General Secretary; Kalyani Shankar, Treasurer

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍