UPDATES

Marketing Features

മാക്‌സ് ലിറ്റില്‍ ഐക്കണ്‍

കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിനും.അവധിക്കാലം ആഘോഷമാക്കുന്നതിനുമായി മാക്‌സിന്റെ നേത്യത്വത്തില്‍ നടത്തിയ ലിറ്റില്‍ ഐക്കണ്‍ അവസാനിച്ചു. തിരുവന്തപുരം, കൊച്ചി,ത്യശ്യൂര്‍ എന്നീവിടങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്.

മൂന്ന് ദിവസങ്ങളായാണ ്മാക്‌സ് ലിറ്റില്‍ ഐക്കണ്‍ നടന്നത്. ചിത്രരചന, ഡാന്‍സ്,പാട്ട് തുടങ്ങിയ മത്സരയിനങ്ങളിലായി പതിനായിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. ബാലായി രാജന്‍,(ചിത്രരചന) വിഷ്ണുപ്രിയ (ന്യത്തം),രാജലക്ഷ്മി അഭിറാം (പാട്ട്) അനൂപ് ശങ്കര്‍(പാട്ട്)എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത്.

ത്യശ്യൂര്‍ നടത്തിയ മത്സരങ്ങളില്‍ ജുനിയര്‍ വിഭഗം ചിത്രരചനയില്‍ ജെറില്‍ ബേബി ഒന്നാം സ്ഥാനവും സീനിയര്‍ വിഭാഗം ചിത്രരചന മത്സരത്തില്‍ മുഹമ്മദ് അയാന്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.തിരുവന്തപുരത്ത് നടത്തിയ മത്സരങ്ങളില്‍ ജുനിയര്‍, സിനിയര്‍ വിഭാഗം മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ആര്‍.ബി ശ്വേതയും, അലീന എ.പി യും സ്വന്തമാക്കി, പാട്ട് മത്സരത്തിന് ഒന്നാം സ്ഥാനം പ്രാര്‍ത്ഥന എസ്.രതീഷും, ഡാന്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം അനന്യയും കരസ്ഥമാക്കി. കൊച്ചിയില്‍ നടത്തിയ മത്സരങ്ങളില്‍ അമന്‍ജീത്ത് എമ് എസും ലിദിയ മേരിയും ജുനിയര്‍, സിനിയര്‍ വിഭാഗം മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാട്ട്, ഡാന്‍സ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ശിശിര ആര്‍ നായരും, മിനാക്ഷി നായരും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍