UPDATES

ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിന് നേതൃത്വം കൊടുത്ത എഡ്വാര്‍ഡോ ക്യൂന അഴിമതിക്കേസില്‍ അറസ്റ്റില്‍

ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡണ്ട് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിന് നേതൃത്വം കൊടുത്ത രാഷ്ട്രീയ നേതാവ് എഡ്വാര്‍ഡോ ക്യൂന അഴിമതിക്കേസില്‍ അറസ്റ്റില്‍. ബ്രസീലിയന്‍ അധോ സഭയുടെ മുന്‍ സ്പീക്കറായ ക്യൂനയെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജഡ്ജ് സെര്‍ജിയോ മോറോയുടെ ഓഫീസില്‍ നിന്നുള്ള വിവരമനുസരിച്ച് റിയോ ഡി ജനീറോയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്താനുള്ള നിര്‍ദേശവും പോലീസിന് നല്കിയിട്ടുണ്ട്. 

പൊതുമേഖല ബാങ്കായ കെയിക്സ എക്കണോമിക ഫെഡെറലില്‍ നിന്നു പണം പിന്‍വലിക്കുന്നതിന് കൈക്കൂലി സ്വീകരിച്ചു എന്നതാണ് ക്യൂനയ്ക്കെതിരെയുള്ള പ്രധാന ആരോപണം. 

പെട്രോബ്രാസ് കുംഭകോണം അന്വേഷിക്കുന്ന ഓപ്പറേഷന്‍ കാര്‍ വാഷിന്റെ പരിധിയിലും ക്യൂനയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുന്നുണ്ട്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍