UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ – മാസ്റ്റര്‍ പ്രോഗ്രാമിന് ഐ.എ.സി.എസില്‍ അപേക്ഷിക്കാം

2019ലെ പ്ലസ് ടു പരീക്ഷ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 10,12 ക്ലാസുകളില്‍, 60 ശതമാനം മാര്‍ക്ക്/ഫസ്റ്റ് ഡിവിഷന്‍/തത്തുല്യ ഗ്രേഡ് (സംവരണ വിഭാഗക്കാര്‍ക്ക് 55 ശതമാനം) ഉണ്ടായിരിക്കണം.

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് കൊല്‍ക്കത്ത, ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ – മാസ്റ്റര്‍ പ്രോഗ്രാമിലെ (സയന്‍സ്) പ്രവേശനത്തിന് അപേക്ഷിക്കാം.

2019ലെ പ്ലസ് ടു പരീക്ഷ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 10,12 ക്ലാസുകളില്‍, 60 ശതമാനം മാര്‍ക്ക്/ഫസ്റ്റ് ഡിവിഷന്‍/തത്തുല്യ ഗ്രേഡ് (സംവരണ വിഭാഗക്കാര്‍ക്ക് 55 ശതമാനം) ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യു.ജി. പ്രീഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ് ജൂണ്‍ 28-ന് നടത്തും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലെയും ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍നിന്ന് പ്ലസ് ടു നിലവാരത്തിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.

ജെ.ഇ.ഇ.മെയിന്‍, നീറ്റ് പരീക്ഷകളില്‍ 10,000 വരെ റാങ്കുള്ളവരെ നേരിട്ട് ഇന്റര്‍വ്യൂവിന് വിളിച്ചേക്കാം. അവസാന തീയതി – ജൂണ്‍ ഒന്ന്. മാസ്റ്റേഴ്‌സ്, ഇന്റഗ്രേഡ് മാസ്റ്റേഴ്‌സ് പിഎച്ച്.ഡി. പ്രവേശനത്തിനും ഇപ്പോള്‍ അപേക്ഷിക്കാം. www.iacs.res.in.സയന്‍സ് പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന ഈ പ്രോഗ്രാമില്‍, ആദ്യ മൂന്നു സെമസ്റ്ററില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലെ ഫൗണ്ടേഷന്‍ കോഴ്‌സിന് ഊന്നല്‍ നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍