UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

നിയമം മനുഷ്യന് വേണ്ടിയാവണം, ഔഷധ വിപണിയിലും ഇത് ബാധകമാണ്; ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

നമ്മുടെ അനാവശ്യ ആകുലതകള്‍ മരുന്ന് കഴിക്കാന്‍ ഇട വരുത്തുന്നുണ്ട് ,കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ അഭിപ്രായപ്പെട്ടു.

നിയമം മനുഷ്യന് വേണ്ടിയാവണമെന്നും ഔഷധ വിപണിയിലും ഇത് ബാധകമാണെന്നും കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ അഭിപ്രായപ്പെട്ടു. കളമശ്ശേരി നുവാല്‍സില്‍ ആരോഗ്യം, വൈദ്യരംഗത്തെ ധാര്‍മ്മികത , ബൗദ്ധിക സ്വത്തവകാശം എന്ന വിഷയത്തില്‍ നടക്കുന്ന ത്രിദിന ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. നിയമത്തിനപ്പുറം സാമൂഹ്യബാധ്യതയുമുണ്ട് . നാം ചെയ്യേണ്ടത് ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശിക്കുമ്പോള്‍ അത് താന്‍ സ്വന്തം ആവശ്യത്തിന് ചെയ്യുമായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിക്കുകയാണ്. നമ്മുടെ അനാവശ്യ ആകുലതകള്‍ മരുന്ന് കഴിക്കാന്‍ ഇട വരുത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഡോ ബിസ്മി ഗോപാലകൃഷ്ണന്‍ രോഗിക്ക് തന്നെ ചികില്‍സിക്കുന്ന ഡോക്ടറോട് എന്തും ചോദിക്കാന്‍ അവകാശമുണ്ടെന്നും എല്ലാം സുതാര്യമായിരിക്കണമെന്നും നിയമദൃഷ്ടിയിലൂടെ ചൂണ്ടിക്കാട്ടി.

ആസൂത്രണ ബോര്‍ഡ് അംഗവും പൊതുജനാരോഗ്യ പ്രവര്‍ത്തകനുമായ ഡോ ബി ഇക്ബാല്‍ ഔഷധ വിപണിയിലെ അപകടങ്ങളും സാധ്യതകളും വിവരിച്ചു. സ്വതന്ത്ര സോഫറ്റ്‌വെയര്‍ ര്‍ ഉപയോഗിച്ചുള്ള ഔഷധ ഗവേഷണം കേരളത്തില്‍ എവിടെയൊക്കെ നടക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം അത് വിപുലപ്പെടുത്തേണ്ടതിന്റെ സാധ്യതകളും ചൂണ്ടിക്കാട്ടി. ഔഷധ നിര്‍മ്മാണ മേഖലയും ബൗദ്ധിക സ്വത്താവകാശവും ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍