UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മമാരുടെ ഹോംവര്‍ക്ക് ചെയ്ത്ത് അവസാനിപ്പിക്കാനുള്ള വഴികള്‍

Avatar

ജെയ് മാത്യൂസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കുട്ടികളുടെ ഹോംവര്‍ക്കുകളെ പേടിയോടെ കാണുന്ന മാതാപിതാക്കള്‍ ഏറെയുണ്ട്. അത്തരം അവസ്ഥകള്‍ അവസാനിപ്പിക്കുകയാണ് അമേരിക്കയിലെ മുന്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പലായ മെല്‍ റിഡിലിന്റെ ലക്‌ഷ്യം. 

“എന്റെ പ്രധാന എതിര്‍പ്പ് പോസ്റ്റര്‍ ഉണ്ടാക്കലിനോടാണ്. ഇതിലെ ജോലി മുഴുവന്‍ ചെയ്യുന്നത് അമ്മമാരാണ്.” റിഡില്‍ പറയുന്നു. “ഞാന്‍ ജോലി ചെയ്തത് ദരിദ്രമായ ഒരു വിദ്യാലയത്തിലാണ്. അമ്മമാരുടെ സഹായം തേടാനോ ചെലവേറിയ പോസ്റ്ററുകള്‍ ഉണ്ടാക്കാനോ കഴിയാത്ത കുട്ടികളെ അക്കാദമികമായും വൈകാരികമായും തളര്‍ത്തുന്ന രീതി ഞാന്‍ ധാരാളമായി കണ്ടിട്ടുണ്ട്.”

“ഒരു കുട്ടി പോസ്റ്ററുമായി തന്‍റെ ക്ലാസിലേയ്ക്ക് പോകുന്നത് കണ്ടാല്‍ ആ ക്ലാസ് നടത്തുന്ന അധ്യാപകനോടാവും പിന്നീട്  ഞാന്‍ സംസാരിക്കുക എന്ന് ഞാന്‍ എന്റെ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്.”

ബെസ്റ്റ് ഓഫ് അഴിമുഖം

ഈ എസ്സേ എഴുത്ത് ഒന്നവസാനിപ്പിച്ചിരുന്നെങ്കില്‍
കുഞ്ഞുങ്ങളുടെ കരച്ചില്‍ അത്ര വലിയ പ്രശ്നമാണോ?
കുട്ടികളുടെ കാര്യത്തില്‍ ഇത്ര ആധിയുടെ ആവിശ്യമെന്ത്?
ഫേസ്ബുക്കിലെ ശല്യക്കാരായ അമ്മമാരെ എങ്ങനെ ഒഴിവാക്കാം?മാതാപിതാക്കള്‍ ചിയര്‍ ലീഡര്‍മാര്‍ മാത്രമോ?

ഇത്തരം പഠന സമ്പ്രദായങ്ങളുടെ പ്രയോജനമില്ലായ്മയെപ്പറ്റി റിഡില്‍ പറയുന്നു. ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ പരിശീലിക്കാനോ അതേപ്പറ്റി ചിന്തിക്കാനോ പ്രേരിപ്പിക്കുന്ന ഒന്നല്ല ഇത്തരം ജോലികള്‍. സമയം കളയുക മാത്രമാണ് അവ ചെയ്യുന്നത്. ചില അധ്യാപകര്‍ക്ക് ഇവ രസകരമായി തോന്നിയേക്കാം, എന്നാല്‍ അവ രസകരമല്ല.

റിഡില്‍ ചോദിക്കുന്നു: നിങ്ങള്‍ ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയും മകനും ഹോംവര്‍ക്ക് ചെയ്യുകയാണ്. മകന്‍ പറയുന്നു, ടീച്ചര്‍ പഠിപ്പിച്ചത് അങ്ങനെയല്ല. അമ്മ പറയുന്നു, എന്നാല്‍ നീ ടീച്ചര്‍ പഠിപ്പിച്ചത് പോലെ ചെയ്യ്. ഇത് ഏത് ഹോംവര്‍ക്ക് ആണ്? തൊണ്ണൂറ്റിയൊന്‍പത് ശതമാനം ആളുകള്‍ക്കും അറിയാം ഇത് കണക്കാണെന്ന്.

കണക്കിന്റെ വഴികള്‍ ഏറെ ബുദ്ധിമുട്ടേറിയതാണ്.

“പതിനഞ്ചു സ്റെപ്പ് ഉള്ള ഒരു കണക്കിലെ ഒരെണ്ണം മറന്നാല്‍ നിങ്ങള്‍ സ്റ്റക്ക് ആയി.” റിഡില്‍ പറയുന്നു. “കണക്കില്‍ മികച്ച വിജയത്തിന് പരിശീലനം ആവശ്യമായതുകൊണ്ടാണ് ടീച്ചര്‍മാര്‍ ഹോംവര്‍ക്ക് നല്‍കുന്നത്.” എന്നാല്‍ അത് ചെയ്യുന്നത് ഏറെ സങ്കടകരമായ ഒരു കാര്യമായതുകൊണ്ട് പലപ്പോഴും കണക്കില്‍ എല്ലാവര്‍ക്കും പ്രാവീണ്യം നേടാനാകാറില്ല.

റിഡിലിന്റെ രണ്ട്നിയമങ്ങള്‍ ഇവയാണ്:

1. ഹോംവര്‍ക്കിനെ വ്യക്തിഗത പരിശീലനമായാണ് കാണേണ്ടത്. അധ്യാപകരുടെ സഹായത്തോടെ ക്ലാസില്‍ പരിശീലിച്ച് പഠിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഹോംവര്‍ക്ക് നല്‍കാവൂ.

2. ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ചെയ്യുന്ന ഹോംവര്‍ക്ക് പക്ഷെ അമിതമാകാന്‍ പാടില്ല. ഒരു ഹോംവര്‍ക്ക് അസൈന്മേന്റില്‍ കൊടുക്കാവുന്ന കണക്കുകളുടെ എണ്ണം അഞ്ചായിരിക്കണം.

ഈ നിയമങ്ങള്‍ തന്റെ സ്കൂളില്‍ കൊണ്ടുവന്നപ്പോള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഹോംവര്‍ക്കില്‍ അമ്പതുശതമാനം കുറവുണ്ടായി. എന്നാല്‍ കുട്ടികള്‍ കൊടുക്കുന്ന ജോലി കൂടുതലായി പൂര്‍ത്തീകരിക്കാനും അവരുടെ പഠന നിലവാരം മെച്ചപ്പെടാനും തുടങ്ങി.

വെറുതെ ചോദ്യങ്ങള്‍ കൊടുക്കുക മാത്രമല്ല ഹോംവര്‍ക്ക്. അതൊരു പഠനത്തിന്റെ തുടക്കമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍