UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷയെഴുതാം; പരീക്ഷാസംവിധാനം അടിമുടി മാറ്റാന്‍ ഒരുങ്ങി യുജിസി

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആന്തരിക, തുടര്‍ മൂല്യനിര്‍ണയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി പരീക്ഷാസംവിധാനത്തില്‍ വിലയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നതാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.

രാജ്യത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരീക്ഷാസംവിധാനം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കണമെന്ന് യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍(യുജിസി) നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. മാറുന്ന സാഹചര്യങ്ങള്‍ക്കൊപ്പം  കൃത്യതയും സമകാലികവുമായ മാനവിഭവശേഷി വളര്‍ത്തിയെടുക്കേണ്ട അനിവാര്യത പരിഗണിച്ചാണ് വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന്റെ നടപടികള്‍ ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആന്തരിക, തുടര്‍ മൂല്യനിര്‍ണയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി പരീക്ഷാസംവിധാനത്തില്‍ വിലയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നതാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.

ആന്തരികമൂല്യനിര്‍ണയ മാര്‍ക്ക് ആകെ മാര്‍ക്കിന്റെ പകുതിയായി ഉയര്‍ത്തണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യം. ബിരുദം, ബിരുദാനന്തരബിരുദം, എം.ഫില്‍, പിഎച്ച്.ഡി. കോഴ്സുകള്‍ക്ക് യോജിക്കുന്ന മൂല്യനിര്‍ണയം കോളേജുകളും സര്‍വകലാശാലകളും തിരഞ്ഞെടുക്കണം. ആന്തരിക, തുടര്‍ മൂല്യനിര്‍ണയത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. തുടക്കത്തില്‍ ആന്തരിക മൂല്യനിര്‍ണയത്തിന്റെയും പൊതുപരീക്ഷയുടെയും അനുപാതം 30:70 ആയിരിക്കണം. ക്രമാനുഗതമായി മൂല്യനിര്‍ണയം 50:50 എന്ന അനുപാതത്തിലെത്തണം. ഉന്നതറാങ്കുള്ള സ്ഥാപനങ്ങളില്‍ ഇത് 60:40 എന്ന അനുപാതത്തിലുമാകാം.

Read:  പുറത്തിറങ്ങിയാല്‍ തല പഴുക്കും, കൊടുംചൂടില്‍ വെന്ത് കേരളം

നിലവിലുള്ള പരീക്ഷ രീതികളിലെ അപാകതകള്‍ ചൂണ്ടികാണിച്ചാണ് സമിതി പുതിയ മാറ്റങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്ക് അറിവുകള്‍ മാത്രമല്ല മറിച്ച് പുത്തന്‍ മാറ്റങ്ങളും കണ്ടുപിടുത്തങ്ങള്‍ക്കും ഒപ്പം സഞ്ചരിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോഴത്തെ വിദ്യാഭ്യാസ രീതികള്‍ യുവതലമുറയ്ക്ക് കൂടുതല്‍ സമ്മര്‍ദങ്ങളുണ്ടാക്കുന്നു. വെല്ലുവിളികള്‍ നിറഞ്ഞ് പുത്തന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യകതയാണെന്നും സമിതി ചൂണ്ടികാണിക്കുന്നു.

വിദ്യാര്‍ഥികളില്‍ വിദഗ്ദ പരിശീലനം, നിരീക്ഷണപാടവം, നിര്‍മ്മിതി, വിശകലനം തുടങ്ങിയ കഴിവുകളും വളര്‍ത്തിയെടുക്കണമെന്നുമാണ് സമിതിയുടെ ശുപാര്‍ശ ചെയ്യുന്നത്. നിലവിലെ പരീക്ഷ സംവിധാനങ്ങള്‍ വിദ്യാര്‍ഥികളില്‍ കൂടുതല്‍ മാനസിക പിരിമുറുക്കം ഉളവാക്കുന്നതായും. പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ കൃത്രിമം കാണിക്കുന്നതായും ഇത് അവരുടെ യഥാര്‍ഥ കഴിവുകളെ ഇല്ലാതാക്കുന്നതായും സമിതിയുടെ കണ്ടെത്തലിലുണ്ട്.

വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കുക, പരീക്ഷത്തട്ടിപ്പ് തടയാന്‍ ഹാള്‍ടിക്കറ്റില്‍ ബാര്‍കോഡ് രേഖപ്പെടുത്തുക, ചോദ്യക്കടലാസ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഓണ്‍ലൈന്‍ വഴി സെന്ററുകള്‍ക്ക് അയച്ചുകൊടുക്കുക, സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടുവെച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസവിദഗ്ധര്‍ക്കും പൊതുജനത്തിനും ഈ റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാര്‍ച്ച് ഒമ്പതുവരെ [email protected], [email protected] എന്നീ ഇ-മെയിലുകള്‍ വഴി അറിയിക്കാം.

സമിതി മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍

ആന്തരിക മൂല്യനിര്‍ണയം വിദ്യാര്‍ഥിസൗഹൃദവും സുതാര്യവും വസ്തുനിഷ്ഠവുമായിരിക്കണം. മൂല്യനിര്‍ണയം ഫലം വേഗത്തില്‍ പ്രസിദ്ധീകരിക്കുക, നീതിപൂര്‍വകവും വിശ്വസനീയവും സുതാര്യവുമായ പരീക്ഷാസംവിധാനത്തില്‍ എല്ലാഘട്ടത്തിലും മോഡറേഷന്‍ അനിവാര്യമാണ്. മൂല്യനിര്‍ണയം, തുടര്‍ മൂല്യനിര്‍ണയം തുടങ്ങിയ ഘട്ടങ്ങളില്‍ മോഡറേഷന്‍ നല്‍കുക.

മൂന്നു വര്‍ഷം കൂടുമ്പോള്‍ പരീക്ഷാസംവിധാനം  വിലയിരുത്തുവാന്‍ പരീക്ഷാ പരിഷ്‌കരണസമിതി രൂപവത്കരിക്കുക, പരീക്ഷയെഴുതാന്‍ പ്രായമോ, കുറഞ്ഞ യോഗ്യതയോ തടസ്സമാകരുത്. പാഠ്യപദ്ധതി, പഠനസാമഗ്രികള്‍, ക്വസ്റ്റ്യന്‍ ബാങ്ക് എന്നിവ ഇവര്‍ക്ക് ലഭ്യമാക്കണം, വിദ്യാര്‍ഥികളുടെ കഴിവ് അളക്കാനുള്ള മാര്‍ഗമുണ്ടാകണം. വിവിധ തരത്തിലുള്ള പ്രാക്ടിക്കലുകള്‍ വഴിയും തത്സമയ പ്രശ്‌നപരിഹാര എക്‌സര്‍സൈസുകള്‍ വഴിയും വിദ്യാര്‍ഥികളുടെ നൈപുണ്യം വിലയിരുത്താനാകും, ചോദ്യക്കടലാസ് തയ്യാറാക്കുന്നതില്‍ സമൂലപരിഷ്‌കരണം വരുത്തുക. ചോദ്യങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച ചോദ്യങ്ങളും ചോദ്യക്കടലാസ് തയ്യാറാക്കുന്നവര്‍ സ്വതന്ത്രമായി കണ്ടെത്തുന്ന ചോദ്യങ്ങളും ഉള്‍പ്പെടുത്തക.

Read: കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ വി.ടി ബല്‍റാമിന് ബാധ്യതയുണ്ട്, ഒപ്പം പൊതുസമൂഹത്തോടും

ശരാശരിവിദ്യാര്‍ഥികള്‍ക്ക് എഴുതാനും സമര്‍ഥരായ വിദ്യാര്‍ഥികളുടെ മികവ് അളക്കാനും സഹായകമായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് പഠനഫലത്തില്‍ അധിഷ്ഠിതമായിരിക്കണം. കോഴ്സില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്; കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന അറിവ്, വൈദഗ്ധ്യം തുടങ്ങിയവ സര്‍വകലാശാലാ തലത്തിലോ കോളേജ് തലത്തിലോ ഓരോ കോഴ്സിനും നിശ്ചയിക്കണം.

യുജിസി നിയോഗിച്ച വിദഗ്ധസമിതി നല്‍കിയ ശുപാര്‍ശ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ഓരോ കോഴ്സിലും ഗ്രേഡ്, ക്രെഡിറ്റ് തുടങ്ങിയവ നല്‍കുന്നതിന് ഏകീകൃതമായ സ്വഭാവമുണ്ടായിരിക്കണം. ഇതിന് യു.ജി.സി.യുടെ മാര്‍ഗരേഖ പിന്തുടരണം. പരീക്ഷാതട്ടിപ്പ് തടയാന്‍ വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റില്‍ ബാര്‍കോഡ് എന്‍ക്രിപ്റ്റ് ചെയ്യണം. പരീക്ഷ തുടങ്ങി 90 മിനിറ്റിനുള്ളില്‍ വിദ്യാര്‍ഥികളെ ഹാളിന് പുറത്തുപോകാന്‍ അനുവദിക്കരുത്.

ചോദ്യക്കടലാസുകള്‍ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഓണ്‍ലൈന്‍വഴി സെന്ററുകള്‍ക്ക് അയച്ചുകൊടുക്കണം. രജിസ്ട്രേഷന്‍, ഹാള്‍ടിക്കറ്റ് നല്‍കല്‍, ആഭ്യന്തര മൂല്യനിര്‍ണയത്തിന്റെയും പൊതുപരീക്ഷയുടെയും മാര്‍ക്കുകളുടെ ഏകോപനം, ഗ്രേഡ് നിശ്ചയിക്കല്‍, ഫലം തയ്യാറാക്കല്‍ തുടങ്ങിയവയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍