UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മേയ് രണ്ട്, മൂന്ന് തീയതികളിലേക്ക് മാറ്റി

രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷയെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

2019ലെ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം-2019) മേയ് രണ്ട്, മൂന്ന് തീയതികളില്‍ നടക്കും കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷകള്‍ നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ആദ്യം ഏപ്രില്‍ 27, 28 തീയതികളിലായിരുന്നു പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.ഇതുപ്രകാരം നിരവധി വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 28ന് നടക്കുന്ന ഐഐഐടി പ്രവേശന പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം പേപ്പര്‍-I, ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി മേയ് രണ്ടിനും പേപ്പര്‍-II, മാത്തമാറ്റിക്സ് മേയ് മൂന്നിനുമാണ് നടത്തുക. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷയെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍