UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി സമരം: വിദ്യാഭ്യാസ മന്ത്രി വീണ്ടും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും

മന്ത്രി വി എസ് സുനില്‍ കുമാറാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്

ലോ അക്കാദമി ലോ കോളേജില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച.

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ചര്‍ച്ച നടത്തുന്നത്. മന്ത്രി വി എസ് സുനില്‍ കുമാറാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. സുനില്‍കുമാറും ചര്‍ച്ചയില്‍ പങ്കെടുക്കും. ലോ അക്കാദമി സമരത്തിന്റെ രൂപം മാറിയ സാഹചര്യത്തിലാണ് ചര്‍ച്ച. ഇന്നലെ സമരം അക്രമാസക്തമായിരുന്നു. ഒരു വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ കയറിയും രണ്ട് പേര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചു നിന്നും ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയിരുന്നു.

നേരത്തെയും വിദ്യാഭ്യാസ മന്ത്രിയും വിദ്യാര്‍ത്ഥികളും ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും അത് പരാജയപ്പെട്ടിരുന്നു. പ്രിന്‍സിപ്പലിന്റെ രാജി എന്ന നിലപാടില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിന്നോട്ട് പോകാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി അന്ന് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍