UPDATES

പ്രവാസം

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധനവിന് അനുമതി

Avatar

അഴിമുഖം പ്രതിനിധി

2015-16 അദ്ധ്യയനവര്‍ഷത്തില്‍ ദുബായിലെ സ്വകാര്യസ്‌കൂളുകളിലെ ഫീസ് നിരക്കില്‍ വര്‍ദ്ധനയുണ്ടാവും. വാര്‍ഷിക സ്‌കൂള്‍ പരിശോധനകള്‍ക്ക് ശേഷം നല്‍കപ്പെടുന്ന റാങ്കുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഫീസുകളില്‍ 2.92 ശതമാനം മുതല്‍ 5.84 ശതമാനം വരെ വര്‍ദ്ധന വരുത്താന്‍ സ്‌കൂളുകള്‍ക്ക് സാധിക്കും. 

പുതിയ വിദ്യാഭ്യാസ ചെലവ് സൂചിക 1.74 ശതമാനത്തില്‍ നിന്നും 2.92 ശതമാനമായി വര്‍ദ്ധിച്ചതായി നോളെഡ്ജ് ആന്റ് ഹ്യൂമണ്‍ ഡവലപ്‌മെന്റ് അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു. 

പുതിയ സൂചികയുടെ അടിസ്ഥാനത്തില്‍ അന്യാദൃശ്യ പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളുകള്‍ക്ക് അവരുടെ ഫീസ് നിരക്കില്‍ 5.84 ശതമാനം വരെ വര്‍ദ്ധന വരുത്താന്‍ സാധിക്കും. മികച്ചത് എന്ന് വിലയിരുത്തപ്പെടുന്ന സ്‌കൂളുകള്‍ക്ക് 4.38 ശതമാനവും മറ്റുള്ള സ്‌കൂളുകള്‍ക്ക് 2.92 ശതമാനം വരെയും വര്‍ദ്ധന നടത്താന്‍ അനുമതിയുണ്ടാവും. 

സ്‌കൂളുകളുടെയും രക്ഷകര്‍ത്താക്കളുടെയും ആവശ്യങ്ങള്‍ തമ്മില്‍ സന്തുലനം സാധ്യമാക്കുന്ന ഫീസ് ചട്ടക്കൂട് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കെഎച്ച്ഡിഎയിലെ ചീഫ് ഓഫ് റഗുലേഷന്‍ ആന്റ് പെര്‍മിറ്റ്‌സ് കമ്മീഷന്‍ മൊഹമ്മദ് ഡാര്‍വിഷ് പറഞ്ഞു. ഫീസ് നിരക്കില്‍ വര്‍ദ്ധന വരുത്തുന്നതിലൂടെ മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ഹൈസ്‌കൂള്‍ സിഇഒ ഡോ അശോക് കുമാര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ജീവനക്കാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കാനും പുതിയ സാങ്കേതികവിദ്യകള്‍ സ്ഥാപിക്കാനും ഇത് മൂലം സാധിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിക്കുമെന്നതിനാല്‍ ഫീസ് വര്‍ദ്ധന ആത്യന്തികമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്നും ഡോ അശോക് കുമാര്‍ വിശദീകരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍