UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

‘ഒഴുകും സര്‍വ്വകലാശാല ‘കൊച്ചിയില്‍

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍നിന്നും പുറപ്പെട്ട ആഡംബരക്കപ്പല്‍ ജപ്പാന്‍, ചൈന,വിയറ്റനാം, സിങ്കപ്പൂര്‍,ബര്‍മ്മ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത ഭാഷകള്‍ സംസരിക്കുന്ന വ്യത്യസ്ത വിഷയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു സെമസറ്റര്‍ ഒന്നിച്ച് കപ്പലില്‍ യാത്ര ചെയ്തു പല രാജ്യങ്ങളിലി പഠന പരിപാടികളില്‍ പങ്കെടുക്കുന്ന സെമസറ്റര്‍ അറ്റ്‌സീ എന്ന പരിപടിയിയുടെ ഭാഗമായി വേള്‍ഡ് ഒഡിസ്സി എന്ന ആഡംബരക്കപ്പലില്‍ 28ഫെബ്രുവരി രാവിലെ 7മാണിക്ക് കൊച്ചി തുറമുഖത്തെത്തും.

അവരില്‍ ഒതു സംഘം വിദ്യാര്‍ത്ഥികള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസി റിസര്‍ച് എന്ന ഗവേഷണപഠനകേന്ദ്രം സംഘടിപ്പിക്കുന്ന ചര്‍ച്ചയിലും സംവാദത്തിലും പങ്കെടുക്കും ഇന്ത്യയെയും കേരളത്തെയും ഇവിടത്തെ സാമുഹിക വ്യവസ്ഥകളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുകയാണ് സി.പി.പി.ആര്‍.ന്റ ദൗത്യം.

ഇരുന്നൂറില്‍പ്പരം സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും കപ്പല്‍ ജോലിക്കാരുമടക്കം ആയിരത്തിലധികം പേരുമായി ജനുവരി 5ന് അമേരിക്കയിലെ സാന്‍ഡിയാഗോയില്‍നിന്നും പുറപ്പെട്ട ആഡംബരക്കപ്പല്‍ ജപ്പാന്‍, ചൈന,വിയറ്റനാം, സിങ്കപ്പൂര്‍,ബര്‍മ്മ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്.

കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പല സംഘങ്ങളായി തിരിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം കൊച്ചിയില്‍ തിരിച്ചെത്തി മാര്‍ച്ച് 5ന് വൈകുന്നേരം 4മണിക്ക് കൊച്ചി തുറമുഖത്തുനിന്ന് മടക്കയാത്ര ആരംഭിക്കും. അമേരിക്കയില്‍ തിരിച്ചെത്തുന്നതിനു മുന്‍പ് വിദ്യാര്‍ത്ഥി സംഘം മൊറീഷ്യസ്,ദക്ഷിണാഫ്രിക്ക,ഖാന,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ കുടി സന്ദര്‍ശിക്കുന്നതാണ്.

കടലിലെ സഞ്ചാരത്തിനിടയില്‍ കപ്പലിലെ അനേകം മുറികളില്‍ ക്ലാസുകള്‍ നടക്കും.വിശാലമായ ലൈബ്രറി, ഹാളുകള്‍, നീന്തല്‍ക്കുളം, ഇന്‍ഡോര്‍ കളിസ്ഥലങ്ങള്‍, ഹോസററല്‍ മുറികള്‍ എന്നിവ കപ്പലിലുണ്ട്. ക്ലാസ്‌റൂം പഠനങ്ങളും പരീക്ഷകളും കലാപ്രകടനങ്ങളും നാട് കാണലും യാത്രയുടെ ഭാഗമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍