UPDATES

Education

3000 ഒഴിവുകളുമായി തൊഴിലുറപ്പ് പദ്ധതി

ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തില്‍ 2823 വില്ലേജ് റിസോഴ്‌സ് പഴ്‌സനേയും 98 ബ്ലോക്ക് റിസോഴ്‌സ് പഴ്‌സനേയും തിരഞ്ഞെടുക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറാണ്.

സംസ്ഥാന സര്‍ക്കാര്‍ രൂപീകൃത സ്ഥാപനമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയ്ക്ക് കീഴില്‍ വില്ലേജ് റിസോഴ്‌സ് പഴ്‌സണ്‍, ബ്ലോക്ക് സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പഴ്‌സണ്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തില്‍ 2823 വില്ലേജ് റിസോഴ്‌സ് പഴ്‌സനേയും 98 ബ്ലോക്ക് റിസോഴ്‌സ് പഴ്‌സനേയും തിരഞ്ഞെടുക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറാണ്.

ബ്ലോക്ക് സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പഴ്‌സണ്‍ കുറഞ്ഞ യോഗ്യത എന്നത് പിജി/ബിരുദം, സോഷ്യല്‍ ഓഡിറ്റിങ്ങില്‍ പങ്കെടുത്തും സംഘടിപ്പിച്ചുമുള്ള പരിചയം, കുറഞ്ഞത് ഒരു വര്‍ഷത്തെ എന്‍ജിഒ/സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള അവകാശങ്ങളെക്കുറിച്ചുള്ള അഡ്വക്കന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള പരിചയം, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനം, 55 വയസ് കവിയരുത്, 15000 രൂപ.

വില്ലേജ് റിസോഴ്‌സ് പഴ്‌സണിന്റെ കുറഞ്ഞ യോഗ്യത പ്ലസ്ടു/തത്തുല്യം, 30 വയസില്‍ താഴെ, 350 രൂപ പ്രതിദിനം. 2019ഫെബ്രുവരി 15 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അവരുടെ മക്കള്‍, എസ്സി/എസ്ടി/ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍, കംപ്യൂട്ടര്‍ സംബന്ധമായ വിഷയങ്ങളില്‍ ബിരുദം, ഡിപ്ലോമ, യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഒരു പഞ്ചായത്തിന് ഒന്ന് എന്ന ക്രമത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി സ്വന്തം പഞ്ചായത്ത് ഒഴിവാക്കിയാണ് വില്ലേജ് റിസോഴ്‌സ് പഴ്‌സനെ നിയമിക്കുക. സ്ത്രീകള്‍ക്ക് മാത്രമായി 50% സംവരണമുണ്ട്.തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുള്ള പരിചയവും വിവരാവകാശം, വനാവകാശം, വിദ്യാഭ്യാസാവകാശം തുടങ്ങിയവയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട ക്യാംപെയിന്‍ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും അഭികാമ്യ യോഗ്യതയാണ്.
സ്ത്രീകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. wwWsocialaudit.kerala.gov.in

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍