UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാശ്രയ സ്ഥാപനങ്ങളില്‍ പിടിഎ രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അടിയന്തിര നിര്‍ദ്ദേശം

വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കാണ് ഇതിനായി നിര്‍ദ്ദേശം നല്കിയത്

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിഎ രൂപീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അടിയന്തിര നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കാണ് ഇതിനായി നിര്‍ദ്ദേശം നല്കിയത്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ്,ആര്‍ട്‌സ്-സയന്‍സ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പിടിഎ നിലവിലില്ലെങ്കില്‍ അത് രൂപീകരിക്കാനും, പിടിഎ വിളിച്ച് ചേര്‍ക്കേണ്ടത് അവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളില്‍ അത് വിളിച്ചു ചേര്‍ക്കുന്നതിനും, ഓരോ സെമസ്റ്ററിലേയും ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പിടിഎ ചേരേണ്ടത് നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്തും അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിക്കാനാണ് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍