UPDATES

വിദേശം

സ്നോഡന് പിന്നില്‍ ഉറച്ച് റഷ്യ

Avatar

മൈക്കിള്‍ ബിന്‍ബാം
(വാഷിംഗ്ടണ്‍ പോസ്റ്റ്‌)

 

അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ ശേഷം അഭയം തേടിയ എഡ്വേര്‍ഡ് സ്‌നോഡന്റെ റസിഡന്‍സി വിസ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാന്‍ റഷ്യ തീരൂമാനിച്ചതായി സ്‌നോഡന്റെ അഭിഭാഷകന്‍ അറിയിച്ചു. നടപടി യുഎസ്-റഷ്യ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ മുന്‍ എന്‍എസ്എ കരാറുകാരനായ സ്‌നോഡന് 2017 ഓഗസ്റ്റ് വരെ റഷ്യയില്‍ തങ്ങാന്‍ സാധിക്കും. മാത്രമല്ല അതിന് ശേഷം ഒരു വര്‍ഷം കൂടി റഷ്യയില്‍ തങ്ങാന്‍ സാധിച്ചാല്‍ റഷ്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സ്‌നോഡന് സാധിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അനറ്റോളി കുചേറെന വാര്‍ത്താ ലേഖകരോട് പറഞ്ഞു.

സ്‌നോഡന് ഒരു വര്‍ഷത്തേക്ക് അഭയം നല്‍കാനുള്ള തീരുമാനമാണ് യുഎസ്-റഷ്യ ബന്ധം വഷളാകാനുള്ള പ്രധാന കാരണം. ഉക്രൈന്‍ സംഘര്‍ഷങ്ങളോട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശീതയുദ്ധകാലത്തേതിന് സമാനമാവുകയും ചെയ്തു. എത്രയും പെട്ടെന്ന് സ്‌നോഡനെ അമേരിക്കയില്‍ എത്തിക്കാന്‍ മുന്‍ഗണന നല്‍കുന്ന ഒബാമ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ക്രെംലിന്‍ നല്‍കിയ മറ്റൊരു രാഷ്ട്രീയ സമ്മര്‍ദമാണ് അപ്രതീക്ഷിതമല്ലെങ്കിലും സ്‌നോഡന്റെ അഭയകാലം ദീര്‍ഘിപ്പിയ്ക്കാനുള്ള ഇപ്പോഴത്തെ തീരുമാനം. ഒരു വര്‍ഷത്തേക്ക് യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, കാനഡ, നോര്‍വെ എന്നീ രാജ്യങ്ങളില്‍ നിന്നും മാംസോല്‍പന്നങ്ങളും പാലും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് പ്രധാനമന്ത്രി ദിമിത്രി മെഡ്വെദേവ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് പുതിയ തീരുമാനവും വന്നിരിക്കുന്നത്.

‘2014 ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് എഡ്വേര്‍ഡ് സ്‌നോഡന് റസിഡന്‍സി അനുമതി ലഭിച്ചിരിക്കുന്നു,’കുചേറെന പറഞ്ഞു. സ്‌നോഡന് റഷ്യയില്‍ സ്ഥിരമായി താമസിക്കാന്‍ അനുമതി ലഭിക്കുന്ന ഔദ്യോഗിക രാഷ്ട്രീയ അഭയം തന്റെ കക്ഷിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തീരുമാനം പ്രത്യേക പ്രക്രിയയിലൂടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ സ്ഥിരമായി ജീവിക്കണോ എന്ന് സ്‌നോഡന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുചേര്‍ന കൂട്ടിച്ചേര്‍ത്തു.


വാഷിംഗ്ടണ്‍ പോസ്റ്റ്, ബ്രിട്ടണിലെ ഗാര്‍ഡിയന്‍ എന്നിവയുള്‍പ്പെടെയുള്ള പത്രങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി നടത്തുന്ന രഹസ്യ നീക്കളെ സംബന്ധിച്ച ആയിരക്കണക്കിന് ഫയലുകളാണ് സ്‌നോഡന്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടത്. രാജ്യത്തിനകത്തും വിദേശത്തും അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന രേഖ ചോര്‍ത്തലുകളുടെ വ്യാപ്തിയെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് ഈ രേഖകള്‍ കാരണമാവുകയും രഹസ്യാന്വേഷണ ഏജന്‍സിയുടെ രഹസ്യം ചോര്‍ത്തലുകള്‍ സംബന്ധിച്ച് പുനര്‍വിചിന്തനം നടത്താന്‍ ഒബാമ ഭരണകൂടം നിര്‍ബന്ധിതമാവുകയും ചെയ്തു. വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് സ്‌നോഡനെതിരെ സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുകയും മോഷ്ടിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. മുപ്പത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ബെസ്റ്റ് ഓഫ് അഴിമുഖം

സ്നോഡന്‍ ദസ്തോവിസ്കിയെ വായിക്കുകയാണ്
സ്നോഡന് രക്ഷപെടാന്‍ അഞ്ചു വഴികള്‍
അമേരിക്ക വീണ്ടും പ്രതിക്കൂട്ടില്‍ – യാഹൂ, ഗൂഗിള്‍ അക്കൌണ്ടുകള്‍ ചോര്‍ത്തുന്നു
അമേരിക്ക ആദ്യം സ്വയം നന്നാവട്ടെ
ഞാന്‍ ചാരനല്ല – എഡ്വേര്‍ഡ് സ്നോഡന്റെ ആദ്യ അഭിമുഖം

റഷ്യന്‍ ഭാഷ പഠിക്കാന്‍ ശ്രമിക്കുന്ന സ്‌നോഡന്‍ അപൂര്‍വമായി മാത്രമേ അഭിമുഖങ്ങള്‍ നല്‍കാറുള്ളുവെന്ന് ഏറെക്കുറെ ഏകാന്തമായ ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നതെന്നും കുചേര്‍ന വരച്ച് കാട്ടുന്നു.’അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ച് അദ്ദേഹത്തിന് ആലോചിക്കേണ്ടതുണ്ട്. വളരെ ലളിതമായ ജീവിതശൈലിയാണ് അദ്ദേഹത്തിന്റെത്,’ കുചേര്‍ന പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസങ്ങള്‍ ഇല്ലെന്നും ഷോപ്പിംഗിനും മ്യൂസിയങ്ങളും തിയേറ്ററുകളും സന്ദര്‍ശിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്താറുണ്ടെന്നും കുചേര്‍ന പറഞ്ഞു.

ബ്ലോഷോയ് തിയേറ്ററില്‍ ഒരു കലാപരിപാടി വിക്ഷിക്കുന്ന സ്‌നോഡന്റെ ചിത്രം ഈ ആഴ്ച പുറത്തുവന്നിരുന്നു. കറത്ത സ്യൂട്ടും ഓപ്പണ്‍ കോളര്‍ ഷര്‍ട്ടും ധരിച്ച് മുന്നോട്ട് കുനിഞ്ഞ ചിരിച്ചിരിക്കുന്ന സ്‌നോഡന്റെ ചിത്രത്തില്‍ അദ്ദേഹം സ്ഥിരം ധരിക്കുന്ന കണ്ണട ഉണ്ടായിരുന്നില്ല. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്വകാര്യ ടെലിവിഷന്‍ ചാനലായ ലൈഫ്‌ന്യൂസാണ് ചിത്രം പുറത്തുവിട്ടത്. ‘അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധം പുലര്‍ത്താന്‍ കഴിയുന്നില്ല,’ കുചേര്‍ന പറഞ്ഞു. ‘കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിക്കുന്നു.”ഇവിടെ തുടരുകയും പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്യണോ അതോ അമേരിക്കയിലേക്ക് മടങ്ങി പോകണോ എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനത്തെ അനുസരിച്ചിരിക്കും,’ അഭിഭാഷകന്‍ പറഞ്ഞു. റസിഡന്‍സ് വിസ ലഭിച്ചതോടെ മൂന്ന് മാസം വരെയുള്ള കാലവധിയില്‍ അദ്ദേഹത്തിന്റെ വിദേശയാത്ര നടത്താനാവുമെങ്കിലും അമേരിക്കയ്ക്ക് കൈമാറപ്പെടാതെ അങ്ങനെ ചെയ്യാനുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ പരിമിതമാണ്.

അമേരിക്ക പാസ്‌പോര്‍ട്ട് പിന്‍വലിക്കുകയും അദ്ദേഹത്തെ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ റഷ്യന്‍ അധികൃതര്‍ക്ക് വ്യക്തതയുണ്ടാവുകയും ചെയ്യാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മൂന്ന് ആഴ്ച മോസ്‌കോയിലെ ഷെറമെറ്റ്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് സോണില്‍ താമസിക്കാന്‍ സ്‌നോഡന്‍ നിര്‍ബന്ധിതനായിരുന്നു. ‘അദ്ദേഹത്തിന്റെ തൊഴില്‍ പരിചയം വച്ച്’ സ്നോഡന്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ കുചേര്‍ന പറഞ്ഞു. ‘നല്ല യോഗ്യതയുള്ള ഐടി വിദഗ്ധനാണ് അദ്ദേഹം.’റഷ്യന്‍ സര്‍ക്കാര്‍ സ്‌നോഡന് താമസ സൗകര്യമോ സര്‍ക്കാര്‍ സുരക്ഷയോ നല്‍കുന്നില്ലെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. 2013 ലെ വേനല്‍കാലത്ത് അമേരിക്ക വിട്ട പഴയ കരാറുകാരന്‍ സംഭാവനകളും തന്റെ ശമ്പളവും ഉപയോഗിച്ചാണ് ഉപജീവനം നടത്തുന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണെങ്കിലും അത് പ്രദാനം ചെയ്യുന്നത് സ്വകാര്യ ഏജന്‍സികളാണ്, കുചേര്‍ന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അഭയം ലഭിച്ചതിന് ശേഷമുള്ള മാസങ്ങളില്‍, സ്‌നോഡനെ അമേരിക്കിയലേക്ക് മടക്കി അയയ്ക്കണം എന്നാവശ്യപ്പെട്ട് യുഎസ് അധികൃതര്‍, പ്രത്യേകിച്ച് മോസ്‌കോയിലെ യുഎസ് നയതന്ത്ര കാര്യാലയത്തില്‍ നിന്നുള്ളവര്‍, തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.

അന്നത്തെ റഷ്യയിലെ യുഎസ് സ്ഥാനപതിയായിരുന്ന മൈക്കിള്‍ മക്‌ഫോള്‍ ആയിരുന്നു പ്രധാന ദ്വിഭാഷിയെന്നും അഭിഭാഷകന്‍ പറഞ്ഞു.  ‘മകഫോളിന്റെയും അദ്ദേഹത്തിന്റെ ഉപദേശകരുടെയും ഭാഗത്ത് നിന്നും എനിക്ക് നിരവധി വിളികള്‍ ലഭിച്ചു,’ അദ്ദേഹം പറഞ്ഞു. ‘പല തവണ അവര്‍ എന്നോട് ആവശ്യപ്പെട്ടു: ദയവായി അദ്ദേഹത്തെ യുഎസിലേക്ക് മടക്കി അയയ്ക്കുക.’

കഴിഞ്ഞ ഫെബ്രുവരിയില്‍ മക്‌ഫോള്‍ സ്ഥാനമൊഴിഞ്ഞതോടെ ഈ വിളികള്‍ അവസാനിച്ചുവെന്നും അതിന് ശേഷം യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടില്ലെന്നും കുചേര്‍ന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച ജോണ്‍ ടെഫ്റ്റിനെ റഷ്യന്‍ സ്ഥാനപതിയായി സെനറ്റ് നിയമിച്ചെങ്കിലും നിലവില്‍ യുഎസിന് മോസ്‌കോയില്‍ സ്ഥാനപതി ഇല്ലാത്ത അവസ്ഥയാണുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍