UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈജിപ്ഷ്യന്‍ വിമാന റാഞ്ചി കീഴടങ്ങി

അഴിമുഖം പ്രതിനിധി

ഈജിപ്തില്‍ നിന്ന് സൈപ്രസിലേക്ക് വിമാനം തട്ടിക്കൊണ്ടു പോയ റാഞ്ചി കീഴടങ്ങുകയും എല്ലാ തടവുകാരും മോചിതരാകുകയും ചെയ്തു. കീഴടങ്ങിയ റാഞ്ചിയെ അറസ്റ്റു ചെയ്ത വിവരം സൈപ്രസ് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

റാഞ്ചിയുടെ ലക്ഷ്യത്തെ കുറിച്ച് വിരുദ്ധ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സീഫ് എല്‍ഡിന്‍ മുസ്തഫയെന്നയാളാണ് വിമാനം റാഞ്ചിയതെന്ന് സൈപ്രസ് അധികൃതര്‍ പറയുന്നു. 

അലക്‌സാന്‍ഡ്രിയയില്‍ നിന്നും കെയ്‌റോയിലേക്ക് പോയ വിമാനമാണ് സൈപ്രസിലേക്ക് തട്ടിക്കൊണ്ടു പോയത്.

സൈപ്രസ്സിലുള്ള ഭാര്യയുമായി സംസാരിക്കാന്‍ അവസരം ഒരുക്കണമെന്നതാണ് ഈജിപ്തുകാരനായ ഇയാളുടെ ആവശ്യപ്പെട്ടിരുന്നതെന്ന്‌ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം വിമാനം റാഞ്ചിയത് ഭീകരരല്ലെന്ന് സൈപ്രസ് പ്രസിഡന്റ് അറിയിച്ചിരുന്നു. ഈജിപ്തിലെ വനിത തടവുകാരെ വിട്ടയക്കണമെന്ന ആവശ്യമാണ് ഇയാള്‍ ഉന്നയിച്ചിരുന്നുവെന്നും  വാര്‍ത്തയുമുണ്ട്.

വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമായി അറുപതോളം പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴു പേരെയൊഴിച്ച് മറ്റുള്ളവരെ റാഞ്ചി വിട്ടയച്ചിരുന്നു. പൈലറ്റും കോ പൈലറ്റും ഒരു വനിത ജീവനക്കാരിയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്നു യാത്രക്കാരേയുമാണ് ഇയാള്‍ കീഴടങ്ങും വരെ തടവിലാക്കിയിരുന്നത്. ഈ യാത്രക്കാര്‍ ഏത് രാജ്യക്കാരാണ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

മൊത്തം എട്ട് അമേരിക്കക്കാരും നാല് ബ്രിട്ടീഷുകാരും നാല് ഡച്ചുകാരും രണ്ട് ബല്‍ജിയംകാരും രണ്ട് ഗ്രീക്കുകാരും ഒരോ ഫ്രഞ്ച്, ഇറ്റാലിയന്‍, സിറിയന്‍ സ്വദേശികളും അടക്കം 26 വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നത്. മറ്റു മൂന്നുപേരുടെ സ്വദേശമേതാണെന്ന് വ്യക്തമായിട്ടില്ല.

വിമാന റാഞ്ചിയുടെ പക്കല്‍ ബോംബുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
വിട്ടയച്ച യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഈജിപ്തില്‍ നിന്നും ലാര്‍ണകയിലേക്ക് വിമാനമയച്ചിട്ടുണ്ട്. ലാര്‍ണകയിലെ വിമാനത്താവളത്തിലാണ് റാഞ്ചിയ വിമാനം ഇറക്കിയത്. കുപ്പായത്തിനുള്ളില്‍ ബോബുണ്ടെന്ന് അവകാശപ്പെട്ട റാഞ്ചി പൈലറ്റിനോട് വിമാനം ലാര്‍ണകയില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ലാര്‍ണക വിമാനത്താവളം അടച്ചിടുകയും വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍