UPDATES

വിദേശം

ഓശാന ഞായര്‍ കുര്‍ബാനയ്ക്കിടെ ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം; 32 മരണം

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ഈജിപ്തിലെ നിലെ ഡെല്‍റ്റയില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ടാന്‍ട നഗരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ്ജ് കോപ്റ്റിക് പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേരും അലക്‌സാണ്‍ട്രിയയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേരുമാണ് മരിച്ചത്. നാല്‍പ്പതിലധികം പേര്‍ക്ക് സ്‌ഫോടത്തില്‍ പരിക്കേറ്റു. ഓശാന ഞായറാഴ്ചയായതിനാല്‍ പള്ളികളില്‍ നല്ല തിരക്കുണ്ടായിരുന്നു. പോപ്പ് ഫ്രാന്‍സിസ് അടുത്തയാഴ്ച ഈജിപ്ത് സന്ദര്‍ശിക്കാനിരിക്കെയാണ് സ്ഫോടനം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെ സമീപകാലത്തായി നിരവധി ആക്രമണങ്ങളാണ് ഐഎസും മറ്റ് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളും നടത്തുന്നത്. ഡിസംബറില്‍ കെയ്‌റോയിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്.

കുര്‍ബാന നടക്കുന്നതിനിടെ, അള്‍ത്താരയ്ക്കടുത്ത് ആദ്യ മുന്‍നിരയിലെ സീറ്റുകളിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഈജിപ്ത് ജനസംഖ്യയില്‍ പത്തില്‍ ഒന്നാണ് ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഉള്ളത്. ഏകദേശം ഒമ്പത് കോടി ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്. ഇസ്ലാമിക് സംഘടാനകളുടെ പിന്തുണയുണ്ടായിരുന്ന മുഹമ്മദ്‌ മോര്‍സിയെ 2013-ല്‍ അട്ടിമറിക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗക്കാരുടെ പിന്തുണയുണ്ടായിരുന്നു എന്നാണ് ഇസ്ലാമിക് സംഘടനകളുടെ ആരോപണം.

കഴിഞ്ഞ ഡിസംബറില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഐഎസ് നടത്തിയ സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍