UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതിവെറി: തേവര്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത്‌ യുവാവിനെ വെട്ടിക്കൊന്നു

അഴിമുഖം പ്രതിനിധി

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത്‌ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.  ഉദുമല്‍പേട്ട കുമാരപുരം സ്വദേശിയായ ശങ്കറിനെയാണ് ബൈക്കിലെത്തിയ അക്രമികള്‍ വെട്ടിക്കൊന്നത്. ഭാര്യ കൌസല്യയ്ക്കും വെട്ടേറ്റു. ഉദുമല്‍പേട്ട ടൌണില്‍ വച്ച് ഞയറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ടൌണിലുള്ള ഷോപ്പില്‍ നിന്നും സാമഗ്രികള്‍ വാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു ബൈക്കിലെത്തിയ മൂന്നു പേര്‍ രണ്ടു പേരെയും വെട്ടിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ ശങ്കര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിന് മുന്‍പു തന്നെ മരണപ്പെട്ടിരുന്നു. തലയ്ക്ക് വെട്ടേറ്റ കൌസല്യ അപകടനില തരണം ചെയ്തു എന്ന് ഉദുമല്‍പേട്ട് ഡിഎസ്പി ഓഫീസ് അറിയിച്ചു.  ശങ്കറും തേവര്‍ ജാതിയില്‍പ്പെട്ട കൌസല്യയും തമ്മില്‍ എട്ടു മാസം മുന്‍പാണ് വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തു നിനുള്ള ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ പൊള്ളാച്ചിയിലെ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികളായിരുന്ന ഇവര്‍ തമ്മില്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തണം എന്ന് തന്റെ പിതാവ് ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ച് കൌസല്യ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍