UPDATES

സയന്‍സ്/ടെക്നോളജി

റിലയന്‍സ് ജിയോ ലോഞ്ചും ചില അവിശുദ്ധ ട്വീറ്റുകളും

ഓണ്‍ലൈനില്‍ മെസ്സേജുകള്‍ കോപ്പിയടിക്കുമ്പോള്‍ പിശകുകള്‍ സ്വാഭാവികമാണ്. ഒന്നോ രണ്ടോ പേര്‍ക്കാണ് പറ്റുന്നതെങ്കില്‍ അബദ്ധമാണെന്ന് പറയാം. എന്നാല്‍ 37 പേര്‍ക്ക് (ട്വിറ്ററാറ്റികള്‍ ഇപ്പോഴും കണക്കെടുപ്പ് തുടരുകയാണ്) ഒരേ പോലെ അബദ്ധം പറ്റുമോ, അതൊ ബുദ്ധിമാന്മാര്‍ ഒരേപോലെ ചിന്തിച്ചതാണോ, സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച ഇതാണ്.

സംശയത്തിനു കാരണം റിലയന്‍സിന്റെ 4ജി നെറ്റ് വര്‍ക്കായ ജിയോയുടെ ലോഞ്ച് കഴിഞ്ഞയുടനെ ബോളിവുഡ് താരങ്ങള്‍ക്കും മറ്റു സിനിമാ പ്രവര്‍ത്തകര്‍ക്കും കായിക രംഗത്തെ പ്രശസ്തര്‍ക്കും പറ്റിയ ഒരു അബദ്ധമാണ് (അതിപ്പോ കോടിക്കണക്കിനു കാശു കിട്ടിയാല്‍ അബദ്ധം കാണിച്ചാലും കുഴപ്പമില്ലല്ലോ എന്നാണ് ട്വിറ്ററാറ്റികള്‍ പറയുന്നത് ). മുംബൈയില്‍ ലോഞ്ച് കഴിഞ്ഞതോടെ ജിയോയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള സമാനമായ ട്വീറ്റ് ചാകര വന്നപ്പോഴാണ് ട്വിറ്ററാറ്റികളുടെ ഉള്ളില്‍ സംശയത്തിന്റെ ലഡ്ഡു പൊട്ടിയത്. 

ബുദ്ധിപൂര്‍വ്വം ചിലര്‍ ടെക്സ്റ്റ് എഡിറ്റ്‌ ചെയ്ത് പോസ്റ്റിയെങ്കിലും ആമിര്‍ ഖാന്‍, ഷാരൂഖ്‌ ഖാന്‍, അനുഷ്കാ ശര്‍മ, ഹൃതിക് റോഷന്‍ (ലിസ്റ്റ് തീര്‍ന്നിട്ടില്ല) എന്നിവരും നമ്മുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും സാനിയ മിര്‍സയും കൂടി പണി പറ്റിച്ചതോടെ  ട്വിറ്ററാറ്റികള്‍ ജോലി തുടങ്ങി. സെലിബ്രിറ്റികളെ ട്രോള്‍ ചെയ്തു കൊണ്ടുള്ള ട്വീറ്റുകളുടെ സുനാമിയായിരുന്നു പിന്നീട്. സാധാരണ ട്രോളുകള്‍ക്കെതിരെ വാളെടുക്കുന്ന പല താരങ്ങളും ഇതിനെതിരെ മൗനം പാലിച്ചു. താരങ്ങള്‍ പ്രതിഫലം പറ്റിയാണ് ട്വീറ്റിയത് എന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയില്ല, ഒരു ട്വീറ്റിന് എത്ര കോടിയാണ് വാങ്ങിയത് എന്നുള്ള കാര്യത്തിലാണ്. ട്വീറ്റിയവരെ കാണാം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍