UPDATES

എലെയ്ന്‍ തോംസണ്‍ വേഗമേറിയ താരം

Avatar

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സിന്റെ വേഗറാണിയായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡിലാണ് എലെയ്ന്‍ സ്വര്‍ണമണിഞ്ഞത്. അമേരിക്കയുടെ ടോറി ബോവിക്കാണ് വെള്ളി. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ വെങ്കലം നേടി. 

പുരുഷതാരത്തെ നാളെ പുലര്‍ച്ചെ അറിയാം. പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനല്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ്. രാവിലെ 5.30ന് സെമി ഫൈനലും 6.55ന് ഫൈനലും നടക്കും. ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും യുഎസിന്റെ ജസ്റ്റിന്‍ ഗാട്‌ലിനും തമ്മിലുള്ള മല്‍സരത്തിനാണു ലോകം കാത്തിരിക്കുന്നത്. രണ്ടാം ഹീറ്റ്‌സിലെ പ്രകടനം കൊണ്ടു ഗാട്‌ലിനാണ് ഫൈനലിനു മുന്നേ മുമ്പനായി നില്‍ക്കുന്നത്. പ്രാഥമികറൗണ്ടിലെ സമയക്കണക്കില്‍ 10.01 സെക്കന്‍ഡില്‍ ഗാട്‌ലിന്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.ബോള്‍ട്ടിനേക്കാള്‍ .06 സെക്കന്‍ഡുകള്‍ക്കു മുന്നേ. എന്നാല്‍ താന്‍ തന്നെയാകും 100 മീറ്ററിലെ വിജയി എന്ന ബോള്‍ട്ടിന്റെ ആവേശം നാളെ ട്രാക്കില്‍ തീപ്പൊരി ചിതറുന്ന പോരാട്ടം ഒരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍