UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

അഴിമുഖം പ്രതിനിധി

മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാര്‍ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പട്ടണക്കാട് സ്വദേശി ഉണ്ണിക്കണ്ടത്തില്‍ ശശിയാണ് മരിച്ചത്.

ആലപ്പുഴ ദേശീയ പാതയില്‍ പട്ടണക്കാട് വച്ച് രാവിലെ 11.30നാണ് അപകടം ഉണ്ടായത്. ആലപ്പുഴയില്‍ നടക്കുന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയ ജ്യോതിരാദിത്യയുടെ കാര്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ അപകടത്തില്‍ പെടുകയായിരുന്നു.

അപകടം സംഭവിച്ചതില്‍ ദുഃഖമുണ്ടെന്നും മരിച്ചയാളുടെ ബന്ധുക്കളെ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും ജ്യോതിരാദിത്യ ട്വിറ്ററിലൂടെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍