ട്രോളന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘എല്‍ദോയെ നിന്നെ ബിബിസിയിലെടുത്തടാ’ എന്നു പറയാം. പക്ഷേ കുന്നപ്പള്ളിക്കു ആശ്വസിക്കാന്‍ മാര്‍ഗ്ഗമുണ്ട്. നവ സാമാജികന്‍ തനിച്ചല്ല ബിബിസിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സഭയില്‍ ബജറ്റു കൊണ്ടും കാലം കൊണ്ടും ചരിത്രം തീര്‍ത്ത കെഎം മാണിയും ധവള പത്ര സൂത്രധാരന്‍ തോമസ് ഐസക്കും പ്രസംഗ കലയിലെ അതികായന്‍ എംഎം മണി വരെയുണ്ട് സുഖനിദ്രയില്‍ മുഴുകിയവര്‍. എന്നാല്‍ കേരളത്തിലെ ആബാലവൃന്ദം ജനങ്ങള്‍ക്കും അഭിമാനിക്കാനുള്ള വസ്തുതയും ബിബിസി വാര്‍ത്തയിലുണ്ട്. നമ്മുടെ നേതാക്കള്‍ മാത്രമല്ല, ബ്രിട്ടന്‍ പാര്‍ലമെന്റെി്‌ലും ഇങ്ങനെ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ഉറങ്ങുന്നവരുണ്ടത്രേ.
കുന്നപ്പള്ളിക്കു തലവേദന, ചിലര്‍ക്ക് പ്രായാധിക്യം ഇങ്ങനെ കാരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം. എല്ലാവര്‍ക്കും എല്ലാത്തിനുമുണ്ടാകുമെല്ലോ കാരണങ്ങള്‍.
എന്തായാലും ട്രോളന്മാര്‍ക്ക് അഭിമാനിക്കാം. ഇന്ത്യയുടെ അതിര്‍ത്തിയും കടന്ന് ബിബിസി വരെയെത്തിയിരിക്കുന്നു അവരുടെ പ്രയോഗം. അതും നല്ല പച്ച മലയാളത്തില്‍ തന്നെ.