UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും മുസ്ലിംലീഗും അപകടകരമായ കളി കളിക്കുന്നു: നരേന്ദ്ര മോദി

ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും മോദി

ശബരിമല വിഷയത്തില്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും മുസ്ലിം ലീഗും അപകടകമായ കളി കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമനാഥപുരത്തെ തെരഞ്ഞെടുപ്പ് റാലിക്കിടെയിലാണ് പ്രധാനമന്ത്രി ശബരിമല വിഷയം പേരെടുത്ത് പറഞ്ഞ് തന്നെ പരാമര്‍ശിച്ചത്. അതേസമയം ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി.

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി ദക്ഷിണേന്ത്യയില്‍ നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമം. ഇന്നലെ കോഴിക്കോട് നടത്തിയ പ്രസംഗത്തിലും മോദി ശബരിമല വിഷയം പേരെടുത്ത് പറയാതെയാണ് പരാമര്‍ശിച്ചത്. വിശ്വാസ സംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു മോദിയുടെ കോഴിക്കോട്ടത്തെ പ്രസംഗം. ഇരു മുന്നണികളും അഴിമതിക്കാരാണ്. പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. യുഡിഎഫിന്റെ നിഘണ്ടു തന്നെ അഴിമതി നിറഞ്ഞതാണ്. ഇടതുപക്ഷം ഒട്ടും പിന്നിലല്ല.

ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിനൊപ്പമാണ്. സുപ്രീം കോടതി വിധിയുടെ പേര് പറഞ്ഞ് സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കുകയാണ് ചിലര്‍. വിശ്വാസികളെ ലാത്തി കൊണ്ട് അടിച്ചൊതുക്കാനുള്ള നീക്കം ബിജെപി അനുവദിക്കില്ല. ശബരിമല നേരിട്ട് പരാമര്‍ശിക്കാതെയാണ് മോദി കോഴിക്കോട് ഇക്കാര്യം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍