UPDATES

പ്രവാസം

കൃത്രിമ വികസനമല്ല, മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്‌ കൃത്രിമ വികസനമല്ല, മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്‌

Avatar

ബി ശ്രീകുമാർ

“കേരളംകനത്തചൂടിൽപൊള്ളുന്നു”

തെരഞ്ഞെടുപ്പു തിരക്കിനിടയിൽ നമ്മുടെ ഭരണാധികാരികൾ തീർത്തും അവഗണിച്ച വാർത്ത…!! കേരള ജനതയുടെ ആവാസ വ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന രീതിയിൽ മണ്ണും, മലയും, വനവും, ജലവും വികസനത്തിന്റെ പേരിൽ മാഫിയകൾക്ക്‌ തീറെഴുതുന്ന ഭരണകർത്താക്കൾക്ക് അല്ലെങ്കിലും ഇതൊരു വിഷയമേ അല്ല. അവർ ഇത്തരം കച്ചവടങ്ങളെ ന്യായീകരിക്കാൻ വികസനത്തിന്റെ പ്രതീകങ്ങളായി വിമാനത്താവളങ്ങളും, മെട്രോയും, തുറമുഖങ്ങളും ഉത്ഘാടനം ചെയ്തുയർത്തിക്കാണിക്കുന്നു. ജീവന്‍ നിലനില്ക്കാന്‍ വെള്ളം തരുന്ന പുഴകള്‍ വരളുന്നു, വെള്ളവും പ്രാണവായുവും തരുന്ന കാടുകള്‍ നശിക്കുന്നു, അന്നം തരുന്ന വയലുകള്‍ നികത്തി ആഡംബര മണിമാളികകൾ പടുത്തുയർത്തി വികസനം പ്രസംഗിക്കുന്നു…

അവിശുദ്ധ കൂട്ടുകെട്ടിൽ പിറന്ന സന്തതികളായ ഇത്തരം വിമാനത്താവളങ്ങളും, മെട്രോയും, തുറമുഖങ്ങളും ഉയർത്തികാട്ടി ചെയ്തു കൂട്ടുന്ന സർവ്വതെറ്റുകളെയും ന്യായീകരിക്കുന്നു…

കേരളത്തിന്റെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. പാരിസ്ഥിതികപ്രശ്നങ്ങൾ മൂലം കൊടുംചൂടിൽ ജനം പൊറുതിമുട്ടുമ്പോൾ ഒന്നും കണ്ടില്ലായെന്നു നടിച്ച്കൃത്രിമവികസനത്തിന്റെ പേരിൽ മേനി നടിക്കുന്നു. സ്വാഭാവികമായതിനെ മാറ്റി കൃത്രിമമായതു മാത്രം വെച്ചുപിടിപ്പിക്കുന്നു. മണ്ണും, മലയും, വനവും വിറ്റ്‌ വായുവും ജലവും മലിനമാക്കി നാം എത്ര വികസനകുതിപ്പ്കുതിച്ചാലും ചെന്നെത്തുന്നത് എവിടെയായിരിക്കും? നമ്മൾ എത്ര വലിയ ആപത്തിലേക്കായിരിക്കും കൂപ്പുകുത്തുക? വികസനം പ്രസംഗിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് ഇതൊന്നും അറിയാത്തതാണോ ?  അല്ല, അവസാനകാലത്ത് “പത്തുചക്രമുണ്ടാക്കാനുള്ള” വ്യഗ്രതയിൽ അവർ ഇതെല്ലാം ബോധപൂർവ്വം മറക്കുകയല്ലേ ?

കോടികള്‍ മുടക്കി മെട്രോയും തുറമുഖവുമൊക്കെ നിര്‍മിക്കാമെങ്കില്‍ എന്തു കൊണ്ടാണ്നമുക്ക് എല്ലാ ജില്ലകളിലും.നല്ല ആതുരാലയങ്ങൾ, റോഡുകൾ,  പാലങ്ങൾ, നടപ്പാതകൾ, കൊടുംചൂടിൽ തണലേകാൻ പാതകൾക്കിരുവശവും മരങ്ങൾ, കടുത്ത മാലിന്യ പ്രശ്നം പരിഹരിക്കാൻ മാലിന്യസംസ്‌കരണസംവിധാനങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ പറ്റുന്നില്ല ? സാധാരണക്കാരന്റെ മിനിമം ആവശ്യങ്ങൾ ഇതൊക്കെയല്ലേ ? മനുഷ്യൻറെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാതെ പിന്നെന്തു വികസനം ? നമ്മുടെ ഭരണകർത്താക്കളിൽ നിന്നും ചുരുങ്ങിയത് ഇതെങ്കിലും പ്രതീക്ഷിക്കാൻ നമുക്ക്ന്യായമായ അവകാശമില്ലേ? അതോ നമ്മൾ വെറും വോട്ടുചെയ്യാനുള്ള യന്ത്രങ്ങൾ മാത്രമാണോ? കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞതുപോലെ “വോട്ടു ചെയ്തോട്ടു ചെയ്തു ഓട്ടക്കലങ്ങളായി” നമ്മൾ മാറുകയാണോ? ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോളും അശാസ്ത്രീയതയുടെ സന്തതികളെയാണോ നാം നമ്മുടെ ഭരണാധികാരികളായി തെരഞ്ഞെടുക്കുന്നത്? മാത്രവുമല്ല ഇത്തരം സന്തതികളുടെ “വികസനകുതന്ത്രങ്ങൾ”  നമുക്ക് അപ്പ്രാപ്യവുമാണ്. അപ്പോൾ വികസനത്തിന്റെ പേരിൽ നിങ്ങൾ മുടക്കുന്ന കോടികൾ എവിടെ ചെന്നെത്തപെടുന്നു ? കേരള ജനത ലോകാവസാനം വരേയ്ക്കും നിങ്ങളുടെ ഇത്തരം കെട്ടുകഥകൾ വിശ്വസിച്ചു കൊടുംവരൾച്ചയിൽ ദാഹിച്ചു വലഞ്ഞു മരിച്ചു ജീവിക്കണമോ?

നമ്മൾ പെരുമ്പറ മുഴക്കി വിളംബരം ചെയ്യുന്ന നമ്മുടെ ഉയർന്ന സാക്ഷരതയും മികവുറ്റ സാമൂഹിക-സാംസ്കാരിക ഉന്നമനവുമെല്ലാം വെറും പാഴ്വാക്കുകളോ, കൃത്രിമ സൃഷ്ടികളോ അല്ലേ?  പാരിസ്ഥിതിക ബോധമില്ലാത്ത ഒരു തലമുറയെയല്ലേ നിങ്ങൾ നിങ്ങളുടെ അശാസ്ത്രീയവും, വിവാദ പൂർണ്ണവുമായ വിദ്യാഭ്യാസ രീതികളിലൂടെ സൃഷ്ടിച്ചിരിക്കുന്നത്? മണ്ണും, മലയും, വനവും ജലവും നിങ്ങൾ അപ്പാടെ കവർന്നെടുത്താലും, “ഒറ്റവെള്ളിക്കാശിനു” വിറ്റ്തുലച്ചാലും അത് എന്തെന്തു ഫലങ്ങളുണ്ടാക്കുമെന്നു ബോധ്യമില്ലാത്ത ഒരു കൂട്ടം പുത്തൻ തലമുറയല്ലേ നിങ്ങളുടെ ഇന്നത്തെ അശാസ്ത്രീയ വിദ്യാഭ്യാസ രീതിയുടെ സന്തതികൾ?   കഴിഞ്ഞ കാലമത്രയും വിദ്യാഭ്യാസത്തെ വെറും കച്ചവടച്ചരക്കാക്കി വിറ്റു കീശ വീർപ്പിച്ച നിങ്ങളിൽ നിന്നും വരും തലമുറക്ക്  ഇതിനും അപ്പുറത്തെന്ത്പ്രതീക്ഷിക്കാനുണ്ട്?.

പരിസ്ഥിതിയെ മൊത്തക്കച്ചവടത്തിനുവച്ച് നമ്മുടെ  ആവാസ വ്യവസ്ഥയെ ആകെ തകിടം മറിക്കുന്ന ഉപരിപ്ലവ കപടവികസന സൃഷ്ടാക്കളെയല്ല മറിച്ച്മണ്ണിനെയും, മരത്തെയും,ജലത്തെയും സംരക്ഷിക്കുന്ന, അതിലൂടെ മനുഷ്യനെ സ്നേഹിക്കുന്ന നല്ല ഭരണകർത്താക്കളെ നമുക്ക്‌ തെരഞ്ഞെടുക്കാം. അതിനായി നമുക്ക് തയ്യാറെടുക്കാം.  ഇനി വരുന്ന നമ്മുടെ ഭരണകർത്താക്കൾ പരിസ്ഥിതിയുടെയും അതിലൂടെ ജനങ്ങളുടെയും നല്ല സംരക്ഷകരായിരിക്കട്ടെയെന്നു നമുക്ക് ആശംസിക്കാം…

(പ്രവാസിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍