മനോരഞ്ജന്‍ റോയിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ മറുപടി ഉയര്‍ത്തുന്ന ചോദ്യം 1989-90 മുതല്‍ 2014-2015 വരെയുള്ള കാലത്ത് വന്ന അധിക ഇവിഎമ്മുകള്‍ എവിടെ പോയി എന്നാണ്.
ഏപ്രില്‍ 11ന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇവിഎം) സംബന്ധിച്ച് നിരവധി പരാതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ലക്നൗവിലെ റോഡില്‍ യാതൊരു സുരക്ഷയുമില്ലാതെ ഒരു വാനില്‍ ഇവിഎമ്മുകള്‍ നിറച്ചുവച്ചിരിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന മേയ് ആറിനാണ് ഈ വീഡിയോ പുറത്തുവന്നത്. പോളിംഗ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇവിഎമ്മുമായി പോകുന്ന വാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലക്നൗവിലും അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.
മുംബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്ത്തകന് മനോരഞ്ജന്‍ റോയ്ക്ക് വിവരാവകാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. മനോരഞ്ജന്‍ റോയിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ മറുപടി ഉയര്‍ത്തുന്ന ചോദ്യം 1989-90 മുതല്‍ 2014-2015 വരെയുള്ള കാലത്ത് വന്ന അധിക ഇവിഎമ്മുകള്‍ എവിടെ പോയി എന്നാണ്. 15 വര്‍ഷത്തിനിടെ ബിഇഎല്ലില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന 9,64,270 ഇവിഎമ്മുകളും ഇസിഐഎല്ലില്‍ (ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്) നിന്ന് ലഭിക്കേണ്ടിയിരുന്ന 9,29,949 ഇവിഎമ്മുകളും തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചില്ല എന്നാണ് ഫ്രണ്ട് ലൈന്‍ റിപ്പോര്‍ട്ട് പറയുന്നത്. വ്യാപകമായ അഴിമതിയും ക്രമേക്കടുകളുമാണ് നടക്കുന്നത് എന്ന് മനോരഞ്ജന്‍ റോയ് ആരോപിക്കുന്നു.
മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ബിജെപിക്ക് വോട്ട് പോകുന്നു എന്ന പരാതി പലയിടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗോവയിലെ ഒരു പോളിംഗ് ബൂത്തില്‍ നടത്തിയ മോക്ക് പോളില്‍ ഒമ്പത് വോട്ട് ബിജെപിക്ക് അനുകൂലമായി ചെയ്തപ്പോള്‍ അവര്‍ക്ക് കിട്ടിയത് 17 വോട്ട്.